ആലത്തൂരില്‍ കെഎസ്‌ഇബി ഓഫീസില്‍ ആക്രമം അഴിച്ചുവിട്ട് സമരാനുകൂലികള്‍; അസി. എഞ്ചിനീയര്‍ അടക്കം ഏഴുപേര്‍ക്ക് പരിക്ക്

ആലത്തൂരിന് സമീപം കാവശേരിയില്‍ കെഎസ്‌ഇബി ഓഫീസില്‍ കയറി സമരാനുകൂലികളുടെ അതിക്രമം. അസിസ്റ്റന്റ് എഞ്ചിനീയര്‍ അടക്കം ഏഴു പേര്‍ക്ക് പരിക്കേറ്റു.പോലീസെത്തി കെഎസ്‌ഇബി ഓഫീസ് അടപ്പിച്ചു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് ആക്രമണമുണ്ടായത്. ഒമ്ബത് ജീവനക്കാരാണ് സംഭവസമയത്ത് ഓഫീസിലുണ്ടായിരുന്നത്. ബൈക്കുകളിലും ഓട്ടോറിക്ഷയിലുമെത്തിയ മുപ്പതംഗ സംഘം അക്രമം അഴിച്ചുവിടുകയായിരുന്നു. ഏഴു പേര്‍ ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ആരുടേയും പരിക്ക് ഗുരുതരമല്ല. ഓഫീസിലെ മേശ, കസേര, അലമാര, കംപ്യൂട്ടര്‍ എന്നിവയ്‌ക്കെല്ലാം കേടുപാട് സംഭവിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha