'അടിച്ചേല്‍പ്പിക്കുന്ന സമരങ്ങള്‍ ജനാധിപത്യപരമായ പ്രതിഷേധമാര്‍ഗമല്ല'; ദേശിയ പണിമുടക്കിൽ നിലപാട് വ്യക്തമാക്കി ശശി തരൂര്‍ എം.പി

രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന പണിമുടക്ക് ഇപ്പോഴും തുടരുകയാണ്. എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികളടക്കം പിന്തുണയ്‌ക്കുന്ന 12 അഖിലേന്ത്യാ ട്രേഡ് യൂണിയനുകളും 32 സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്ന ട്രേഡ് യൂണിയനുകളുമാണ് പണിമുടക്ക് നടത്തുന്നത്.
പണിമുടക്കിന്റെ ഭാഗമായി സംസ്ഥാനവ്യാപകമായി വഴിതടയലും അക്രമവും നടത്തിയ വാര്‍ത്തകള്‍ വന്നിരുന്നു. 48 മണിക്കൂര്‍ പണിമുടക്കിനെ കുറിച്ച് തന്റെ നിലപാട് വ്യക്തമാക്കി ശശി തരൂര്‍ എം.പി.
ഫേസ്‌ബുക്ക് പോസ്‌റ്റില്‍ മറ്റൊരു ഫേസ്‌ബുക്ക് പേജിലെ പോസ്‌റ്റ് ഷെയര്‍ ചെയ്‌താണ് തലസ്ഥാനത്തെ എം.പി തന്റെ നിലപാട് വ്യക്തമാക്കിയത്. പ്രതിഷേധം അവകാശവും ആവശ്യവുമാണ്. എന്നാല്‍ ജനങ്ങളുടെ നിത്യജീവിത മാര്‍ഗം ഇല്ലാതാക്കി പ്രതിഷേധിക്കുന്നത് അവരുടെ സ്വാതന്ത്ര്യത്തിന് മേലുളള കടന്നുകയറ്റമാണെന്നും അടിച്ചേല്‍പ്പിക്കുന്ന സമരങ്ങള്‍ ജനാധിപത്യപരമായ പ്രതിഷേധ മാര്‍ഗമല്ലെന്നും അദ്ദേഹം തന്റെ പോസ്‌റ്റില്‍ പറയുന്നു.
ശശി തരൂരിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ്
ഈ വിഷയത്തില്‍ എന്റെ അഭിപ്രായവും ഇത് തന്നെയാണ്. ഹര്‍ത്താലിനെ ഞാന്‍ എന്നും എതിര്‍ത്തിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്ന ജനങ്ങള്‍ ഹര്‍ത്താല്‍ കൊണ്ടുള്ള അടച്ച് പൂട്ടലുകള്‍ കൊണ്ടു കൂടി യാതനകള്‍ അനുഭവിക്കുന്നു.
പ്രതിഷേധം അവകാശമാണ്; ആവശ്യവുമാണ്. പക്ഷെ, ജനങ്ങളുടെ നിത്യജീവിത മാര്‍ഗത്തെ ഇല്ലാതാക്കിക്കൊണ്ടുള്ള പ്രതിഷേധം അവരുടെ സ്വാതന്ത്ര്യത്തിന്‍ മേലുള്ള കടന്നുകയറ്റമാണ്. അങ്ങിനെ ജനങ്ങളെ ബുദ്ധിമുട്ടിക്കാന്‍ ആര്‍ക്കും അവകാശമില്ല. അടിച്ചേല്‍പ്പിക്കുന്ന സമരങ്ങള്‍ ജനാധിപത്യപരമായ പ്രതിഷേധമാര്‍ഗ്ഗങ്ങള്‍ അല്ല.
https://www.facebook.com/Malayalivartha