വീട്ടില്‍ കയറി ആക്രമണം... അയല്‍വാസിയുടെ ആക്രമണത്തില്‍ ഭാര്യയ്ക്കും ഭര്‍ത്താവിനും ഭര്‍തൃമാതാവിനും പരിക്കേറ്റു

അയല്‍വാസി വീട്ടില്‍ കയറി ആക്രമിച്ചു മുന്‍പഞ്ചായത്തംഗത്തിനും ഭര്‍ത്താവിനും ഭര്‍തൃമാതാവിനും പരിക്കേറ്റു. ചെന്നിത്തല പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് മണ്ണാരേത്ത് വീട്ടില്‍ ഗിരിജ (42), ഭര്‍ത്താവും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനുമായ ശിവകുമാര്‍, ശിവകുമാറിന്റെ അമ്മ തങ്കമ്മ (72) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇടതു കൈപ്പത്തി മുറിഞ്ഞ ഗിരിജയും ഇടത് കാലിന്റെ തള്ളവിരല്‍ മുറിഞ്ഞ തങ്കമ്മയും പരുമല സ്വകാര്യാശുപത്രിയില്‍ ചികിത്സതേടി. ഞായറാഴ്ച രാത്രി 11.30നാണ് സംഭവം. അയല്‍വാസിയും ബന്ധുവുമായ മോഹന്‍നിവാസില്‍ മോഹന്‍ (42) ശിവകുമാറിന്റെ വീട്ടിലെത്തി അസഭ്യംപറയുകയും ജനല്‍പാളികള്‍ അടിച്ച് തകര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്ന് ശിവകുമാറിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു . പിടിച്ചുമാറ്റാനെത്തിയ ഗിരിജയെയും തങ്കമ്മയെയും എടുത്തെറിഞ്ഞ മോഹന്‍ മുറിയിലുള്ള ടീപ്പോ നിലത്തടിച്ചുടച്ചതായും പരാതിയില്‍ പറയുന്നു.
പൊട്ടിയചില്ലെടുത്ത് ശിവകുമാറിനെ കുത്താനൊരുങ്ങിയ മോഹനനെ തടഞ്ഞപ്പോഴാണ് ഗിരിജയുടെ ഇടതു കൈപ്പത്തിയില്‍ ആഴത്തില്‍ മുറിവേറ്റത്. രോഗിയായ തങ്കമ്മയെ നിലത്തിട്ട് ചവിട്ടുകയും വലതു തള്ളവിരലില്‍ ചില്ലിന്കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തു. കോണ്‍ഗ്രസ് അംഗമായിരുന്ന ഗിരിജ ഇപ്പോള്‍ സി.പി.എമ്മിന്റെ പ്രവര്‍ത്തകയാണ്. മാന്നാര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha