പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി പമ്പയാറ്റില്‍ മുങ്ങി മരിച്ചു; അപകടത്തിൽപ്പെട്ട രണ്ടുപേരെ രക്ഷപ്പെടുത്തി

തുലാപ്പള്ളിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി പമ്പയാറ്റില്‍ മുങ്ങി മരിച്ചു. നാറാണംതോട് അമ്ബലപ്പറമ്ബില്‍ വിനോദിന്‍്റെയും പ്രീതയുടെയും മകള്‍ നന്ദന (16) ആണ് മരിച്ചത്.കൂടെ കുളിക്കാന്‍ പോയ ബന്ധുക്കളായ രണ്ടുപേര്‍ രക്ഷപ്പെട്ടു. ചൊവ്വാഴ്ച വൈകുന്നേരം 3.30നാണ് സംഭവം.
തുലാപ്പള്ളി ആലപ്പാട്ട് ജംഗ്ഷനിലുള്ള പമ്ബയാറിലെ പാപ്പിക്കയത്തില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടം. അശ്വതി, മായ എന്നിവരെ നാട്ടുകാര്‍ എത്തി രക്ഷപ്പെടുത്തുകയായിരുന്നു. നന്ദനയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന യാത്രാമധ്യേ മരിച്ചു. സംഭവം അറിഞ്ഞ് പമ്ബയില്‍ നിന്നും പൊലീസ് സംഘം സ്ഥലത്തെത്തി. വെണ്‍കുറിഞ്ഞി എസ്‌എന്‍ഡിപി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് നന്ദന. സഹോദരന്‍ വിനായകന്‍. മൃതദേഹം കാഞ്ഞിരപ്പള്ളി സ്വകര്യ ആശുപത്രിയിലേക്ക് മാറ്റി. സംസ്കാരം പിന്നീട്.
https://www.facebook.com/Malayalivartha