നടിയെ ആക്രമിച്ച കേസില്‍ ക്രൈംബ്രാഞ്ച് നടന്‍ ദിലീപിനെ ചോദ്യം ചെയ്യുന്നത് പൂര്‍ത്തിയാക്കി

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ക്രൈംബ്രാഞ്ച് നടന്‍ ദിലീപിനെ ചോദ്യം ചെയ്യുന്നത് പൂര്‍ത്തിയാക്കി ഒമ്ബതര മണിക്കൂറോളമാണ് ദിലീപിന്റെ ഇന്നത്തെ ചോദ്യം ചെയ്യല്‍ നീണ്ടു നിന്നത്. സംവിധായകന്‍ ബാലചന്ദ്രകുമാറിനൊപ്പമായിരുന്നു ഇതില്‍ നാലു മണിക്കൂര്‍ ചോദ്യം ചെയ്യല്‍ .
നടിയെ ആക്രമിച്ച കേസില്‍ പുനരന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യല്‍ ക്രൈംബ്രാഞ്ച് എഡിജിപി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു . ദിലീപ് ആലുവ പോലീസ് ക്ലബില്‍നിന്നും ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി മടങ്ങുകയും ചെയ്തു.
https://www.facebook.com/Malayalivartha