കെ റെയിലിന് ഭൂമി വിട്ടുകൊടുക്കുന്നവര്‍ക്ക് ഭൂമിവിലയുടെ നാലിരട്ടി തുക നഷ്ടപരിഹാരമായി നല്‍കുമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം കള്ളക്കളിയെന്ന് വി ടി ബല്‍റാം

കെ റെയിലിന് ഭൂമി വിട്ടുകൊടുക്കുന്നവര്‍ക്ക് ഭൂമിവിലയുടെ നാലിരട്ടി തുക നഷ്ടപരിഹാരമായി നല്‍കുമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം കണക്കുകള്‍ വച്ചുള്ള കള്ളക്കളികളും തെറ്റിദ്ധരിപ്പിക്കലുമാണെന്ന് കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം. 1198 ഹെക്ടറും സ്വകാര്യ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഡിപിആറില്‍ നീക്കിവച്ചിട്ടുള്ളത് ആകെ 6100 കോടി മാത്രമാണ്. അതായത് ഹെക്ടറൊന്നിന് 5 കോടി രൂപ വീതം. ഒരു ഹെക്ടര്‍ എന്നാല്‍ 2.47 ഏക്കര്‍ അഥവാ 247 സെന്റ്. എന്നുവച്ചാല്‍ സെന്റൊന്നിന് ലഭിക്കുന്നത് ശരാശരി 2 ലക്ഷം രൂപ വീതമാണ്.
ഗ്രാമങ്ങളും പട്ടണങ്ങളും നഗരങ്ങളും ചേര്‍ന്ന എല്ലാത്തിന്റേയും ശരാശരിയാണ് ലക്ഷം രൂപ എന്നത്. അഥവാ പ്രയോഗതലത്തില്‍ സെന്റിന് ഒരുലക്ഷം മുതല്‍ മൂന്ന് ലക്ഷം വരെ കിട്ടിയേക്കാം. വില കൂടിയ സ്ഥലങ്ങളില്‍ അധിക തുക നല്‍കേണ്ടി വന്നാല്‍ മറ്റിടങ്ങളില്‍ വില ചിലപ്പോഴിത് അമ്പതിനായിരം രൂപയോ അതില്‍ത്താഴെയോ ആക്കി കുറക്കേണ്ടി വരും.
ബഫര്‍സോണായി പ്രഖ്യാപിച്ച് ഉപയോഗശൂന്യമാക്കി വെറുതെയിടുന്ന ഭൂമിക്ക് ഉടമസ്ഥര്‍ക്ക് യാതൊരു പ്രതിഫലവും ലഭിക്കില്ല എന്ന് ഉറപ്പായിക്കഴിഞ്ഞെന്നും അദ്ദേഹം കുറിച്ചു. ഏറ്റെടുക്കുന്ന ഭൂമിക്ക് പോലും പരമാവധി മാര്‍ക്കറ്റ് വിലക്കടുത്തോ അതില്‍ത്താഴെയുമോ വില നല്‍കാനേ ഡിപിആര്‍ അനുസരിച്ച് തുക നീക്കിവച്ചിട്ടുള്ളൂ എന്നാണ് കാണുന്നതെന്ന് കുറിപ്പില്‍ പറയുന്നു.
https://www.facebook.com/Malayalivartha