പരീക്ഷാക്കാലമെത്തി.... പ്ലസ്ടു പരീക്ഷയ്ക്ക് ഇന്ന് തുടക്കം... ഈ വര്‍ഷത്തെ പ്‌ളസ് ടു, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കമാകും, ഏപ്രില്‍ 26 വരെ നടക്കുന്ന പ്ലസ് ടു പരീക്ഷയില്‍ പങ്കെടുക്കുന്നത് 4,33,325 വിദ്യാര്‍ത്ഥികള്‍, എസ്.എസ്.എല്‍.സി പരീക്ഷ നാളെ മുതല്‍, കുട്ടികള്‍ മാസ്‌ക് ധരിക്കണം, കൈകള്‍ സാനിറ്റൈസ് ചെയ്യണം, കൊവിഡ് രോഗികളായ കുട്ടികള്‍ക്ക് പരീക്ഷയെഴുതാന്‍ പ്രത്യേക സൗകര്യം

പരീക്ഷാക്കാലമെത്തി.... പ്ലസ്ടു പരീക്ഷയ്ക്ക് ഇന്ന് തുടക്കം... ഈ വര്‍ഷത്തെ പ്‌ളസ് ടു, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കമാകും, ഏപ്രില്‍ 26 വരെ നടക്കുന്ന പ്ലസ് ടു പരീക്ഷയില്‍ പങ്കെടുക്കുന്നത് 4,33,325 വിദ്യാര്‍ത്ഥികള്‍, എസ്.എസ്.എല്‍.സി പരീക്ഷ നാളെ മുതല്‍, കുട്ടികള്‍ മാസ്‌ക് ധരിക്കണം, കൈകള്‍ സാനിറ്റൈസ് ചെയ്യണം, കൊവിഡ് രോഗികളായ കുട്ടികള്‍ക്ക് പരീക്ഷയെഴുതാന്‍ പ്രത്യേക സൗകര്യമുണ്ടായിരിക്കും.
കേരളത്തിനകത്തും പുറത്തുമായി 2005 പരീക്ഷാ കേന്ദ്രങ്ങള്‍. ഇന്ന് 907 കേന്ദ്രങ്ങളിലായി 70,440 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതും. മേയ് മൂന്നു മുതലാണ് പ്രാക്ടിക്കല്‍ പരീക്ഷ.
വാക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 389 കേന്ദ്രങ്ങളിലായി റെഗുലര്‍ വിഭാഗത്തില്‍ 30,158 വിദ്യാര്‍ത്ഥികളും മറ്റു വിഭാഗങ്ങളിലായി 1,174ഉം ഉള്‍പ്പെടെ 31,332 പേരാണ് പരീക്ഷ എഴുതുന്നത്. പരീക്ഷാ നടത്തിപ്പിനായി 2005 ചീഫ് സൂപ്രണ്ടുമാരെയും 4015 ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരെയും 22,139 ഇന്‍വിജിലേറ്റര്‍മാരെയും നിയോഗിച്ചിട്ടുണ്ട്.
റെഗുലര്‍, െ്രെപവറ്റ് വിഭാഗങ്ങളിലായി 4,28,863 വിദ്യാര്‍ത്ഥികളാണ് എസ്.എസ്.എല്‍.സി പരീക്ഷയെഴുതുന്നത്. 2,980 പരീക്ഷാകേന്ദ്രങ്ങള്‍. ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ മേയ് മൂന്നിനും പത്തിനുമിടയില്‍ നടക്കും.
"
https://www.facebook.com/Malayalivartha