മൂലമറ്റത്തുണ്ടായ വെടിവെപ്പില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുന്ന മാളിയേക്കല്‍ പ്രദീപ് കുമാറിന് ബോധം തെളിഞ്ഞു.... ആളെ തിരിച്ചറിയുന്നെങ്കിലും കരളിലെയും തലയിലെയും ബുള്ളറ്റ് നീക്കം ചെയ്യാനായിട്ടില്ല...അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ പറയുമ്പോഴും പ്രതീക്ഷ കൈവിടാതെ കുടുംബാംഗങ്ങള്‍

മൂലമറ്റത്തുണ്ടായ വെടിവെപ്പില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുന്ന മാളിയേക്കല്‍ പ്രദീപ് കുമാറിന്(കുക്കു30) ചൊവ്വാഴ്ച ഉച്ചയോടെ ബോധം തെളിഞ്ഞു. ആളെ തിരിച്ചറിയുന്നുണ്ട്. കരളിലും തലയിലും ബുള്ളറ്റുകളുണ്ട്. അവ നീക്കം ചെയ്യാനായിട്ടില്ല.
ബോധം തെളിഞ്ഞത് നല്ല അടയാളമാണെന്ന് ഡോക്ടര്‍മാര്‍ . എങ്കിലും അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ പറയുമ്പോഴും പ്രദീപ് തീര്‍ച്ചയായും തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ഭാര്യ പൊന്നുവും മക്കളായ തീര്‍ഥയും (അഞ്ച് വയസ്സ്) തേജസും(2) മറ്റ് ബന്ധുക്കളും.ഭാരിച്ച ചികിത്സച്ചെലവിന് വഴികാണാതെ വലയുകയാണ് ഈ കുടുംബം.
പ്രദീപ് കുമാര്‍ അന്നുമുതല്‍ വെന്റിലേറ്ററില്‍ കഴിയുകയാണ്. ഇപ്പോള്‍ത്തന്നെ ചികിത്സയ്ക്ക് നാല് ലക്ഷത്തോളം രൂപ ചെലവായി. തുടര്‍ച്ചികിത്സ എങ്ങനെ നടത്തുമെന്ന ചിന്തയിലാണ് കുടുംബം.
ആരുമായും വഴക്കിന് പോകാത്തയാളായിരുന്നു പ്രദീപെന്ന് കുടുംബം പറയുന്നു. നാട്ടുകാര്‍ക്കും എതിരഭിപ്രായമില്ല. ടുവീലര്‍ മെക്കാനിക്കായ പ്രദീപ് രണ്ടുവര്‍ഷം കുവൈത്തിലായിരുന്നു. കോവിഡിനെ തുടര്‍ന്നാണ് മടങ്ങിയെത്തിയത്.
സമ്പാദിച്ച പണംകൊണ്ട് വീടു വാങ്ങാനുള്ള ആലോചനയിലായിരുന്നു. അതിനിടയിലാണ് നല്ലൊരു ജോലി വാഗ്ദാനം മാള്‍ട്ടയില്‍നിന്നും ലഭിച്ചത്. അടുത്തമാസം 15ഓടെ പോകാന്‍ ഒരുങ്ങുന്നതിനിടയിലാണ് ഈ ദുരന്തമുണ്ടായത്.
വെടിവെപ്പുണ്ടായ ദിവസവും അറക്കുളത്ത് ഒരുവീടിന്റെ പെയിന്റിങ്ങിന് പോയിരുന്നു. അവിടെനിന്നും കൂട്ടുകാരന്‍ സനല്‍ ബാബുവിനൊപ്പം മറ്റൊരു സുഹൃത്തായ വിഷ്ണുവിന്റെ കുട്ടിയുടെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാനാണ് എ.കെ.ജി. കോളനിയ്ക്ക് സമീപമുള്ള വീട്ടില്‍പോയത്. അവിടെനിന്നും സനല്‍ബാബുവിനൊപ്പം മടങ്ങിവരുന്നതിനിടയിലാണ് ദുരന്തമുണ്ടാകുന്നത്. സനല്‍ ബാബു മരിച്ചു. പ്രദീപിന് ഗുരുതരമായി പരിക്കേറ്റു.
എ.കെ.ജി. റോഡില്‍നിന്നും ആ സമയത്ത് മൂലമറ്റത്തേയ്ക്കുവന്ന വാഹനം ആക്രമിക്കാന്‍ വന്നവരുടേതാകാം എന്ന് തെറ്റിദ്ധരിച്ചായിരിക്കാം ഫിലിപ്പ് വെടിവെച്ചതെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. ശനിയാഴ്ച രാത്രിയാണ് മൂലമറ്റത്ത് വെടിവെപ്പുണ്ടായത്. ഭക്ഷണത്തെച്ചൊല്ലിയുണ്ടായ തര്‍ക്കം അടിപിടിയിലും വെടിവെപ്പിലും കലാശിക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha