തന്നെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്; വീണ്ടും പോകേണ്ടത് എന്നാണ് എന്ന വിവരം അറിയിക്കാം; കേസിൽ മറ്റ് പ്രതികളുമായി ഒരുമിച്ചിരുത്തി ചോദ്യം ചെയ്യേണ്ടതുണ്ട്; തുറന്നടിച്ച് ബാലചന്ദ്രകുമാർ

വധ ഗൂഢാലോചന കേസ് റദ്ദാക്കണമെന്നാവശ്യവുമായി ദിലീപ് ഹൈകോടതിയെ സമീപിച്ചിരുന്നു. ആ ഹർജിയിൽ ഹൈക്കോടതിയിൽ ഇന്നും വാദം തുടരും. കേസ് പരിഗണിക്കുന്നത് ജസ്റ്റിസ് സിയാദ് റഹ്മാൻ ആണ് . തന്നെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് ബാലചന്ദ്രകുമാർ പറഞ്ഞു . വീണ്ടും പോകേണ്ടത് എന്നാണ് എന്ന വിവരം അറിയിക്കാം എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞിരിക്കുന്നത്.
കേസിൽ മറ്റ് പ്രതികളുമായി ഒരുമിച്ചിരുത്തി ചോദ്യം ചെയ്യേണ്ടതുണ്ട് എന്ന വിവരം അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു എന്നും അദ്ദേഹം പറഞ്ഞു. എന്തായാലും കേസിൽ തുടരന്വേഷണം ശക്തമായി തന്നെ മുന്നോട്ടു പോവുകയാണ്.നടിയെ ആക്രമിച്ച കേസിലെ പിഴവുകൾ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ പോലീസ് ഉണ്ടാക്കിയതാണ് വധ ഗൂഢാലോചന കേസ് എന്നണ് ദിലീപ് ഉയർത്തുന്ന വാദം .
പക്ഷേ ദിലീപിനെതിരെ വ്യക്തമായ തെളിവുണ്ടെന്നും, ഫോൺ രേഖകൾ അടക്കം നശിപ്പിക്കാൻ ദിലീപ് ശ്രമിച്ചതെന്നും പ്രോസിക്യൂഷൻ വാദിച്ചു. കേസിലെ ആറാം പ്രതിയായ ദിലീപിൻ്റെ സുഹൃത്തും വ്യവസായിയുമായ ശരത്തിനെ ഇന്നലെ ആറ് മണിക്കൂർ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. അന്വേഷണ സംഘം ശരത്തിനെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരുകയാണ്.
നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ദിലീപിന് കൈമാറിയത് ശരത്താണെന്നാണ് അന്വേഷണ സംഘത്തിൻ്റെ ഇപ്പോഴത്തെ നിഗമനം. കേസിലെ മറ്റ് പ്രതികളായ ദിലീപിൻ്റെ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സൂരജ്, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരെയും ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്തേക്കും. ദിലീപിനെ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പതിനാറര മണിക്കൂർ ചോദ്യം ചെയ്തിരുന്നു
ദിലീപിന്റെ ഇന്നലത്തെ ചോദ്യം ചെയ്യൽ നീണ്ടത് ഒമ്പതര മണിക്കൂർ ഉണ്ടായിരുന്നു. നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിനൊപ്പം ഇരുത്തിയാണ് ദിലീപിനെ ഇന്നലെ ചോദ്യം ചെയ്തത്. ക്രൈംബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യൽ നടന്നത്. ദിലീപ് ചോദ്യം ചെയ്യലിന് ശേഷം ആലുവ പൊലീസ് ക്ലബിൽ നിന്ന് മടങ്ങി പോകുകയും ചെയ്തു . ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ എഴുതിയെടുക്കലും വായിച്ചു കേൾക്കലും ഒക്കെ ഉൾപ്പെടെ ഒമ്പതര മണിക്കൂർ എടുത്തിരുന്നു.
വ്യവസായി ശരത്തിനെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു . നടിയെ ആക്രമിച്ചു പകർത്തിയ ദൃശ്യങ്ങൾ തന്‍റെ കൈവശമില്ലെന്ന് ദിലീപ് പറഞ്ഞു. പക്ഷേ ഇത് അന്വേഷണ സംഘം വിശ്വസിക്കുന്നില്ല. ദൃശ്യത്തിന്റെ വിശദാംശങ്ങൾ അറിയാൻ തന്നെയാണ് ചോദ്യം ചെയ്യൽ. തുടർച്ചയായ രണ്ടാം ദിവസമാണ് ഇന്ന് ദിലീപിനെ ചോദ്യം ചെയ്തത്. ഇന്നലെ ദിലീപിനെ 7 മണിക്കൂർ ചോദ്യം ചെയ്തിരുന്നു.
നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യം 2018 നവംബർ 15ന് ആലുവയിലെ വീട്ടിൽ വെച്ച് ദിലീപിനൊപ്പം കണ്ടെന്നാണ് സംവിധായകൻ ബാലചന്ദ്രകുമാർ നൽകിയിരിക്കുന്ന മൊഴി. ഒരു വിഐപിയാണ് ദൃശ്യങ്ങൾ ദിലീപിന് വീട്ടിലെത്തിച്ച് നൽകിയതെന്നും ബാലചന്ദ്രകുമാറിന്റെ മൊഴിയിലുണ്ട്. ഈ വിഐപി വ്യവസായി ശരത്താണെന്ന നിഗമനത്തലാണ് ക്രൈംബ്രാഞ്ചു ഇപ്പോൾ ഉള്ളത്.
https://www.facebook.com/Malayalivartha