സാധാരണക്കാർക്ക് നേരെ നിറയൊഴിച്ച് ആനന്ദം കണ്ടെത്തി; സ്വന്തം വിമാനത്തെ പോലും വെടുത്തിവച്ചുവീഴ്ത്തിയ പുടിന്റെ റഷ്യൻ സേന അനുസരണയും അച്ചടക്കവുമില്ലാത്ത ഒരു തെമ്മാടിക്കൂട്ടം! യുദ്ധം തുടർന്നാൽ തിരിച്ചടി തന്നെ, ഇസ്താൻബുൾ സമാധാന ചർച്ചയിൽ നേരിയ ആശ്വാസം പകർന്നുകൊണ്ട് ചില മേഖലകളിൽ നിന്ന് റഷ്യൻ സൈന്യം പിന്മാറുന്നതായി സ്ഥിരീകരണം...

യുക്രൈൻ പിടിച്ചെടുക്കാൻ മണിക്കൂറുകൾ മാത്രം മതിയെന്ന് പറഞ്ഞുകൊണ്ട് ചാടിപ്പുറപ്പെട്ട റഷ്യൻ സൈന്യം വട്ടംകറങ്ങുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. ഒന്നും ചെയ്യാൻ കഴിയാതെ വന്നപ്പോൾ യുക്രൈനിലെ സാധാരണക്കാരെപ്പോലും വെടിവച്ചുവീഴ്ത്തുന്ന തെമ്മാടികളായി മാറിയെന്ന പരാമർശം കഴിഞ്ഞ ദിവസമാണ് ബ്രിട്ടീഷ് മാധ്യമങ്ങൾ നൽകിയത്. സാധാരക്കാര്‍ക്ക് നേരെ പോലും നിറയൊഴിക്കുന്ന റഷ്യന്‍ സൈന്യം അനുസരണയും അച്ചടക്കവുമില്ലാത്ത ഒരു തെമ്മാടിക്കൂട്ടം മാത്രമായി മാറുകയാണെന്ന് ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സിയായ ജി സിഎച്ച് ക്യു ഡയറക്ടറാണ് വ്യക്തമാക്കിയത്.
ഇത്തരത്തിൽ റഷ്യൻ സേന യുദ്ധം തുടര്‍ന്ന് പോകുന്നതിനൊപ്പം തന്നെ സൈനികര്‍ക്കും തളര്‍ച്ച ഉണ്ടാക്കുകയാണ്. യുക്രൈനില്‍ ഇപ്പോള്‍ നടക്കുന്നത് സൈനികരുടെ അഴിഞ്ഞാട്ടം എന്ന് അടിവരയിട്ടു പറയുകയാണ് അധികൃതർ. അവര്‍ക്ക് തോന്നുന്നതുപോലെ തന്നെ അവര്‍ നടക്കുന്നു. സ്വന്തം ആയുധങ്ങള്‍ നശിപ്പിക്കുന്നു. അതുപോലെ അറിയാതെയാണെങ്കില്‍ പോലും സ്വന്തം വിമാനമൊരെണ്ണം വെടിവെച്ച് താഴെയിടുകയും ചെയ്തുവെന്നുപോലും പറയപ്പെടുന്നു. എന്നാൽ ഇതിനുപിന്നാലെ ഏറെ ശുഭകരമായ വാർത്തയാണ് പുറത്ത് വരുന്നത്.
ഇസ്താൻബുൾ സമാധാന ചർച്ചയിൽ നേരിയ ആശ്വാസം പകർന്നുകൊണ്ട് ചില മേഖലകളിൽ നിന്ന് റഷ്യൻ സൈന്യം പിന്മാറുന്നതായി സ്ഥിരീകരണം പുറത്ത് വന്നുകഴിഞ്ഞു. യുക്രെയ്‌നിലെ ആണവ നിലയ നഗരമായ ചെർണോബിലിൽ നിന്നും റഷ്യൻ സൈന്യം പിന്മാറിയെന്ന് യുക്രൈൻ ഭരണകൂടമാണ് സ്ഥിരീകരിച്ചിരിക്കുന്നത്.
‘ചെർണോബിൽ മേഖലയിൽ നിന്നും റഷ്യൻ സേന പിന്മാറ്റം നടന്നിരിക്കുന്നു. ആണവ നിലയത്തിലും പരിസരത്തും യുക്രെയ്‌നികളല്ലാത്ത ആരും നിലവിലില്ല. ഇന്ന് പുലർച്ചെയാണ് പിന്മാറ്റ സൂചന നൽകിയത്. തുടർന്ന് ചെർണോബിലിൽ നിലയുറപ്പിച്ചിരുന്ന സൈനികർ പിന്മാറിയെന്നും മനസ്സിലാക്കുന്നു.’ എന്നാണ് ചെർണോബിൽ ആണവ നിലയത്തിന്റെ നിയന്ത്രണവും സുരക്ഷയും നോക്കുന്ന എനർഗോആറ്റം മേധാവികൾ വെളിപ്പെടുത്തിയത്.
അതേസമയം യുദ്ധത്തിന്റെ ഭാഗമായി ചെർണോബിൽ മേഖലയിൽ ആണവ നിലയങ്ങളുടെ സമീപത്തെ റഷ്യൻ സൈന്യം വലിയ കിടങ്ങുകൾ കുഴിച്ചതിനെ തുടർന്ന് ആണവ നിലയ ഉദ്യോഗസ്ഥർ രൂക്ഷമായി വിമർശിക്കുകയുയുണ്ടായി. ചെർണോബിൽ മേഖലയിൽ ഇത്തരം പ്രവർത്തി ആണവ വികിരണ സാദ്ധ്യത വർദ്ധിപ്പിച്ചെന്നുമാണ് യുക്രൈൻ ഏറെ ആശങ്കപ്പെടുന്നത്. എന്നാൽ നിലവിൽ ചെർണോബിലിൽ ആണവ പ്ലാന്റില്ല. ഒരു സംവിധാനങ്ങളും ഇവിടെ പ്രവർത്തിക്കുന്നില്ല. എന്നാൽ ആണവ വികരണമുള്ള വിവിധ സാമഗ്രികൾ നിലയത്തിനകത്തുണ്ടെന്നതാണ് ഏറെ ഗുരതരമായ കാര്യം എന്നും അധികൃതർ ചൂണ്ടിക്കാണിക്കുന്നു.
യുക്രൈൻ ആക്രമണത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ ആണവ നിലയ പരിസരത്തെ സൈനിക കേന്ദ്രങ്ങൾ റഷ്യ മിസൈൽവഴി തകർത്തത് വലിയ ആശങ്ക പരത്തിയിരുന്നു. ഇത് മാത്രമല്ല സാങ്കേതികമായി ആണവ നിലയത്തിലെ വികിരണം പരിശോധിക്കാനുള്ള സംവിധാനവും റഷ്യ തകർത്തതോടെ അന്താരാഷ്‌ട്ര ആണവ ഏജൻസികൾക്ക് ആണവ നിലയവുമായി ബന്ധം നഷ്ടപ്പെട്ടിരിക്കുകയാണ് ചെയ്യുന്നത്. ഇതും വലിയ ആശങ്കയാണ് നൽകുന്നതെന്ന് അധികൃതർ ചൂണ്ടിക്കാണിച്ചു.
അതോടൊപ്പം തന്നെ പുടിന്റെ ചില മുന്‍വിധികളും അതിനൊപ്പം ലഭിച്ച ചില തെറ്റായ രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളും യുദ്ധത്തില്‍ കനത്ത പരാജയമാണ് റഷ്യയ്ക്ക് നേടിക്കൊടുത്തിരിക്കുന്നത്. അതിനെ തുടര്‍ന്നാണ് പുടിന്‍ ഇപ്പോള്‍ പ്ലാന്‍ ബി പ്രാവർത്തികമാക്കാൻ ഒരുങ്ങുന്നത്. സാധാരണ ജനങ്ങള്‍ക്ക് നേരെ ആക്രമണം അഴിച്ചു വിട്ട് അവര്‍ക്ക് ദുരിതങ്ങള്‍ സമ്മാനിക്കുക എന്നതാണ് പ്ലാന്‍ ബി എന്നും ബ്രിട്ടീഷ് രഹസ്യാന്വേഷണ മേധാവി വ്യക്തമാക്കുന്നത്. കൂടാതെ ലോക നേതൃത്വത്തിലെത്താന്‍ കൊതിക്കുന്ന ചൈന ഒരിക്കലും നിയമങ്ങളും വ്യവസ്ഥകളും കൂടെക്കൂടെ ലംഘിക്കുന്ന റഷ്യയെ പോലൊരു രാജ്യവുമായി കൂടുതല്‍ അടുക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇതിനിടയിലാണ് പുടിനോട് യുദ്ധത്തെ കുറിച്ചുള്ള സത്യം തുറന്നുപറയുവാന്‍ ഭയക്കുന്ന, ഉന്നത ഉദ്യോഗസ്ഥരിലുള്ള വിശ്വാസം പുടിന് നഷ്ടപ്പെട്ടതായി ചില അമേരിക്കന്‍ കേന്ദ്രങ്ങള്‍ വെളിപ്പെടുത്തികൊണ്ട് രംഗത്ത് എത്തിയത്.
യുക്രെയിന്‍ ജനതയേയും സൈന്യത്തേയും ഗൗരവമായി എടുക്കാതിരുന്നതാണ് പുടിന് പറ്റിയ തെറ്റെന്നും അമേരിക്ക വ്യക്തമാക്കുന്നു. മാത്രമല്ല, സ്വന്തം സൈനിക ശക്തിയില്‍ പുടിന് അമിതമായ വിശ്വാസവും ഉണ്ടായിരുന്നു. റഷ്യന്‍ സൈനികരുടെ ആത്മധൈര്യം ചൊര്‍ന്നു പോയിരിക്കുന്നു. ഭക്ഷ്യക്ഷാമവും, ഗതാഗത പ്രശ്നങ്ങളും അവരെ വലയ്ക്കുകയാണെന്നും ബ്രിട്ടീഷ് രഹസ്യാന്വേഷണ മേധാവി പറഞ്ഞു.
https://www.facebook.com/Malayalivartha