പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ പരിശീലനം.... ദുരന്തമുഖത്തെ രക്ഷാപ്രവര്‍ത്തനത്തിന് എന്ന പേരില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് അഗ്‌നിശമന സേന പരിശീലനം നല്‍കി, സേനയുടെ പ്രവൃത്തി വിവാദത്തില്‍

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ പരിശീലനം.സര്‍ക്കാര്‍ അറിയാതെയാണ് പരിശീലനം നല്‍കിയതെന്ന് തെറ്റിദ്ധരിക്കരുത്. സര്‍ക്കാരിന്റെ അറിവും സമ്മതത്തോടെയുമായിരുന്നു സംഭവം.
ദുരന്തമുഖത്തെ രക്ഷാപ്രവര്‍ത്തനത്തിന് എന്ന പേരിലാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് അഗ്‌നിശമന സേന പരിശീലനം നല്‍കിയത്. അഗ്‌നിശമനാസേന ഇത്തരത്തില്‍ ആര്‍ക്കും പരിശീലനം നല്‍കാറില്ല. അങ്ങനെ പരിശിലനം നല്‍കണമെങ്കില്‍ സര്‍ക്കാര്‍ അറിഞ്ഞിരിക്കണം. ആദ്യന്തര വകുപ്പിന് കീഴിലാണ് അഗ്‌നിശമനാ വിഭാഗം പ്രവര്‍ത്തിക്കുന്നത്. ഏതായാലും സേനയുടെ പ്രവൃത്തി വിവാദത്തിലായി കഴിഞ്ഞു.
റസ്‌ക്യൂ ആന്‍ഡ് റിലീഫ് എന്ന സംഘടനയ്ക്ക് പോപ്പുലര്‍ ഫ്രണ്ട് രൂപം നല്‍കിയിരുന്നു. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനപരിപാടിയിലാണ് അഗ്നിശമന സേനയിലെ അംഗങ്ങള്‍ എത്തിയും പരിശീലനം നല്‍കിയതും. ഇതിന്റെ ചിത്രങ്ങള്‍ അടക്കം പോപ്പുലര്‍ ഫ്രണ്ട് തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തു. സംസ്ഥാനതല ഉദ്ഘാടനത്തിനുശേഷം അതേ വേദിയിലായിരുന്നു പരിശീലനം.
പള്‍മറി റെസിസിറ്റേഷന്‍, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓപ്പറേഷന്‍ തുടങ്ങിയ മേഖലയിലാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയത്. പരിശീലകര്‍ക്കുള്ള ഉപഹാരവും പോപ്പുലര്‍ ഫ്രണ്ട് നേതാക്കളില്‍ നിന്നു ഇവര്‍ സ്വീകരിച്ചതായി വ്യക്തമാണ്. സന്നദ്ധസംഘടനകള്‍, റസിഡനന്‍സ് അസോസിയേഷന്‍, വിവിധ എന്‍ജിഒകള്‍ എന്നിവയുടെ വേദികളില്‍ പരിശീലനം നല്‍കാറുണ്ട്. എന്നാല്‍ അതിനും ഫയര്‍ ഫോഴ്‌സ് മേധാവിയുടെ അനുവാദം വേണം.
പോപ്പുലര്‍ ഫ്രണ്ടിന് പരീശീലനം നല്‍കുന്നതിന് അനുമതി വാങ്ങിയിരുന്നില്ല എന്നാണ് മനസിലാക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പരിശീലനം നല്‍കാന്‍ നിയമത്തില്‍ വ്യവസ്ഥയില്ല. അപ്പോള്‍ ആരുടെയെങ്കിലും ശുപാര്‍ശ പ്രകാരമായിരിക്കും പരിശീലകര്‍ എത്തിയിരിക്കുക. അത് ആരുടെ ശുപാര്‍ശ എന്നാണ് അറിയേണ്ടത്. ഏതായാലും താന്‍ അറിഞ്ഞില്ലെന്ന് തന്നെയാണ് ഡി ജി പി ബി സന്ധ്യ പറയുന്നത്. അത് വാസ്തവമാണോ എന്ന് കണ്ടറിയാം.
രാഷ്ട്രീയ സംഘടനകളുടെ വേദിയില്‍ ഇത്തരം പരിശീലനം നല്‍കുന്നത് സര്‍വീസ് ചട്ടലംഘനാമാണെന്ന് ആരോപണം ഉയര്‍ന്നതിനാല്‍ അഗ്‌നിശമന സേനാ മേധാവി ബി.സന്ധ്യ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആലുവ പ്രയദര്‍ശിനി മുന്‍സിപ്പല്‍ ഓഡിറ്റോറിയത്തില്‍ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സിപി മുഹമ്മദ് ബഷീര്‍ ആണ് റെസ്‌ക്യൂ ആന്‍ഡ് റിലീഫ് ടീമിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.
പോപ്പുലര്‍ ഫ്രണ്ട് നമ്മുടെ സമൂഹത്തില്‍ വേരുറപ്പിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായെങ്കിലും അടുത്ത കാലത്താണ് അത് വിഷവിത്തായി മാറിയത്. മൂവാറ്റുപുഴയില്‍ അധ്യാപകന്റെ കൈവെട്ട് കേസിലാണ് പോപ്പുലര്‍ ഫ്രണ്ട് കേരളത്തില്‍ പിടിമുറുക്കിയത്.മുസ്ലീം ലീഗിന്റെ പ്രമാണിത്തം നഷ്ടമായതോടെയാണ് പോപ്പുലര്‍ ഫ്രണ്ട് മുസ്ലീം ഭൂരിപക്ഷമേഖലയില്‍ പിടിമുറുക്കിയത്.
1992 ല്‍ ബാബറി മസജിദ് തകര്‍ത്ത ശേഷം മൂന്ന് മുസ്ലീം സംഘടനകള്‍ ലയിച്ചാണ് 2006ല്‍ പോപ്പുലര്‍ ഫ്രണ്ട് ജ നിക്കുന്നത്. കേരളത്തിലെ ദേശീയ വികസന മുന്നണി, കര്‍ണാടക ഫോറം ഫോര്‍ സിഗ്‌നിറ്റി, തമിഴ്‌നാട്ടിലെ മനിതനീതി പസാരി എന്നീ സംഘടനകളാണ് ലയിച്ചത്. മതം മാറ്റം നടത്തുന്ന മലപ്പുറത്തെ സത്യസരണി ഇവരുടെ പോഷക സംഘടനയാണ്.ഇവര്‍ നടത്തിയിരുന്ന സ്വാതന്ത്ര്യ ദിന പരേഡ് 2013 ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തടഞ്ഞിരുന്നു. അന്നു മുതലാണ് ഇവര്‍ ഇടതുപക്ഷവുമായി അടുത്തത്.
ഇതിന്റെ നേതാക്കള്‍ സിമിയുടെ മുന്‍കാല പ്രവര്‍ത്തകരാണ്.കെ റ്റി ജലീലും മുന്‍കാല സിമി നേതാവാണ്.ജലീല്‍ വഴിയാണ് പോപ്പുലര്‍ ഫ്രണ്ട് ഇടതുപക്ഷവുമായി അടുക്കുന്നത്. സി പി എമ്മിനെ എല്ലാ കാലത്തും പോപ്പുലര്‍ ഫ്രണ്ട് കൈയയച്ച് സഹായിക്കാറുണ്ട്.
"
https://www.facebook.com/Malayalivartha