അഞ്ച് ദിവസം നീളുന്ന പ്രാദേശിക അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കമായി.... സരിത തീയറ്ററില്‍ ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്ത് നടന്‍ മോഹന്‍ലാല്‍... മൂന്നു തിയറ്ററുകളിലുമായി നടക്കുന്ന മേളയില്‍ ശ്രദ്ധേയമായ 70ഓളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും

അഞ്ച് ദിവസം നീളുന്ന പ്രാദേശിക അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കമായി.. സരിത തീയറ്ററില്‍ നടന്‍ മോഹന്‍ലാല്‍ ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്തു. മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനായിരുന്നു. സാഹിത്യകാരന്‍ എന്‍.എസ്. മാധവന്‍ മുഖ്യാതിഥിയായിരുന്നു.
ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തില്‍ അഞ്ച് ദിവസങ്ങളിലായാണ് ചലച്ചിത്ര മേള സംഘടിപ്പിക്കുന്നത്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്, വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ഷിബു ചക്രവര്‍ത്തി എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
സംഘാടക സമിതി ചെയര്‍മാന്‍ ജോഷി, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്, സെക്രട്ടറി സി.അജോയ്, വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീനാപോള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ബംഗ്‌ളാദേശ്, സിംഗപ്പൂര്‍, ഖത്തര്‍ എന്നീ രാജ്യങ്ങളുടെ സംയുക്ത സംരംഭമായ 'രെഹാന' ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിക്കും. സരിത, സവിത, കവിത തീയറ്ററുകളിലായി നടക്കുന്ന മേളയില്‍ 26ാമത് ഐ.എഫ്.എഫ്.കെയില്‍ ശ്രദ്ധേയമായ 70ഓളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
സുവര്‍ണചകോരം ലഭിച്ച 'ക്‌ളാരാ സോള', പ്രേക്ഷകപ്രീതി ഉള്‍പ്പെടെ മൂന്ന് പുരസ്‌കാരങ്ങള്‍ ലഭിച്ച 'കൂഴങ്കല്‍', മികച്ച സംവിധായകനുള്ള രജത ചകോരം നേടിയ 'കമീല കംസ് ഔട്ട് റ്റുനൈറ്റ്, ഫിപ്രസ്‌കി, നെറ്റ്പാക് പുരസ്‌കാരങ്ങള്‍ നേടിയ 'ആവാസവ്യൂഹം', 'നിഷിദ്ധോ', 'കുമ്മാട്ടി'യുടെ റെസ്റ്ററേഷന്‍ ചെയ്ത പതിപ്പ് തുടങ്ങി 26ാമത് ഐ.എഫ്.എഫ്.കെയിലെ പ്രധാനപ്പെട്ട എല്ലാ ചിത്രങ്ങളും മേളയിലുണ്ട്.
"
https://www.facebook.com/Malayalivartha