കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ കണ്ടത് വലത് കൈയ്ക്കും ശരീരത്തിന്റെ പല ഭാഗങ്ങളിലും ആഴത്തിൽ വെട്ടേറ്റ് ചോരയിൽ കുളിച്ച് കിടക്കുന്ന യുവതിയെ.. പിന്നാലെ നടത്തിയ അന്വേഷണത്തിൽ വീട്ടിനുള്ളിൽ കണ്ടെത്തിയത് ഭയാനകമായ കാഴ്ച; സംഭവം കുന്നത്തൂരിൽ...

ഇപ്പോൾ കൊലപാതക വാർത്തകൾ നിത്യസംഭവമായി മാറുകയാണ്. ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തുക, ഭാര്യ ഭർത്താവിനെ കൊലപ്പെടുത്തുക അങ്ങനെയുള്ള കുറ്റകൃത്യങ്ങൾ ദിവസം കൂടുംതോറും പെരുകുകയാണ് കേരളത്തിൽ. ഇപ്പോഴിതാ അത്തരത്തിൽ സമാനമായ സംഭവമാണ് കുന്നത്തൂരിൽ നിന്നും പുറത്ത് വരുന്നത്.
കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ഗൃഹനാഥൻ വീട്ടിൽ തന്നെ തൂങ്ങി മരിക്കുകയായിരുന്നു. കോവൂർ ഗവ. സ്‌കൂളിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ശാസ്താംകോട്ട പട്ടകടവ് ആന്റണി കോട്ടേജിൽ ബിനുവാണ് (45) മരിച്ചത്. ഭാര്യ ലീനയെ ഗുരുതര പരിക്കുകളോടെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വലത് കൈയ്ക്കും ശരീരത്തിന്റെ പല ഭാഗങ്ങളിലും ആഴത്തിൽ വെട്ടേറ്റിട്ടുണ്ട്. ഇന്നലെ വൈകിട്ട് 6.30 ഓടെ ആയിരുന്നു സംഭവം. കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്തത്തിൽ കുളിച്ചുകിടന്ന ലീനയെ ആശുപത്രിയിലെത്തിച്ചത്. ഈ സമയം വീട്ടിനുള്ളിൽ കയറിയ ബിനു തൂങ്ങിമരിക്കുകയായിരുന്നു. ഇസ്രയേലിൽ ജോലി ചെയ്തിരുന്ന ലീന ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. വന്ന ദിവസം മുതൽ ഇരുവരും വഴക്കിട്ടിരുന്നതായി അയൽവാസികൾ പറയുന്നു. ബിനുവിന്റെ മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ബന്ധുക്കളും വീട്ടിലെത്തിയെത്തിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിരിയ്ക്കുകയാണ്.
https://www.facebook.com/Malayalivartha