കോൺഗ്രസ് ഇനി ഒരു ഗ്രൂപ്പിനൊപ്പം നിൽക്കില്ല; ഗ്രൂപ്പ് ഇല്ലാതെ പാർട്ടിക്ക് വളരാൻ പറ്റില്ലെന്ന അവസ്ഥ വരികയാണെങ്കിൽ ഞാൻ പാർട്ടി പ്രവർത്തനം അവസാനിപ്പിക്കും; കോൺഗ്രസിന്റെ തലപ്പത്തിരിക്കുന്ന വ്യക്തികളാണ് ഞാനും കെ സുധാകരനും; ഇടയ്ക്ക് ഒരു പത്രത്തിൽ ഞങ്ങൾ രണ്ടുപേരും തമ്മിൽ കണ്ടാൽ പോലും മിണ്ടില്ലെന്ന വാർത്ത വന്നു; ഈ വാർത്ത വരുന്നതിന്റെ തലേ ദിവസം വരെ ഞങ്ങൾ വൈകുന്നേരം സംസാരിച്ചവരാണ്; ഇത്തരത്തിൽ ഞങ്ങൾക്കെതിരെ കള്ള വാർത്തകൾ പ്രചരിക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചില ആരോപണങ്ങളോട് പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; ഞാനും ശ്രീ സുധാകരനും പാർട്ടി തലപ്പത്തേക്ക് വന്നത് അപ്രതീക്ഷിതമായ സാഹചര്യത്തിലാണ്. പാർട്ടിയെ വിജയിപ്പിച്ച് പാർട്ടിയെ തിരിച്ചുകൊണ്ടുവരിക എന്ന ചുമതലയാണ് ഞങ്ങൾക്ക് ഉണ്ടായത്. പരമ്പരാഗതമായ രീതിയിൽ നിന്ന് ഒരു മാറ്റം ഞങ്ങൾ കൊണ്ടുവരാൻ ശ്രമിച്ചു. അപ്പോൾ ചില എതിർപ്പുകൾ ഉണ്ടായി. എ ഐ ഗ്രൂപ്പുകൾ മറ്റൊരു ഗ്രൂപ്പിലേക്ക് പോകുന്ന തരത്തിൽ കാര്യങ്ങൾ നീങ്ങി എന്ന ആരോപണങ്ങൾ ഉണ്ടായി.
അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല ഞാൻ ഗ്രൂപ്പിന് എതിരെയുള്ള മനുഷ്യനല്ല. എല്ലാവരും ആഗ്രഹിക്കുന്നത് പാർട്ടിക്കാർ ഗ്രൂപ്പുകൾ വലുതാവണം എന്നാണ്. പക്ഷേ ഞങ്ങൾ സ്വീകരിച്ച നിലപാട് പാർട്ടി വലുതാകണം എന്നാണ്. എന്നാൽ ഇക്കാര്യത്തിൽ മുതിർന്ന നേതാക്കൻമാർക്ക് പരിഭവങ്ങൾ ഉണ്ടായിരുന്നു. മുതിർന്ന നേതാക്കന്മാരോട് സംസാരിക്കുകയും അവർ പരമാവധി കാര്യങ്ങളിൽ സഹകരിക്കുകയും ചെയ്തിട്ടാണ് ഇങ്ങനെയായത്. ഉമ്മൻചാണ്ടി അടക്കമുള്ള മുതിർന്ന നേതാക്കന്മാർ ആവശ്യമായ നിർദേശങ്ങൾ നൽകുന്നുണ്ട്''.
കോൺഗ്രസിനെതിരേ വരുന്ന വാർത്തകളോടും അദ്ദേഹം പ്രതികരിച്ചു. ''ഞങ്ങളെ തകർക്കണം എന്ന ലക്ഷ്യത്തോടെ ചില കുത്തിത്തിരിപ്പുകാർ വാർത്തകൾ ഉണ്ടാക്കുന്നുണ്ട്. കോൺഗ്രസ് ഇനി ഒരു ഗ്രൂപ്പിനൊപ്പം നിൽക്കില്ല. ഗ്രൂപ്പ് ഇല്ലാതെ പാർട്ടിക്ക് വളരാൻ പറ്റില്ലെന്ന അവസ്ഥ വരികയാണെങ്കിൽ ഞാൻ പാർട്ടി പ്രവർത്തനം അവസാനിപ്പിക്കുമെന്നാണ് പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറയുന്നത്.'' ഒരു ഗ്രൂപ്പിന്റെ ഭാഗമായി നിൽക്കില്ല. കോൺഗ്രസിന്റെ തലപ്പത്തിരിക്കുന്ന വ്യക്തികളാണ് ഞാനും കെ സുധാകരനും.
ഇടയ്ക്ക് ഒരു പത്രത്തിൽ വാർത്ത വന്നത് ഞങ്ങൾ രണ്ടുപേരും തമ്മിൽ കണ്ടാൽ പോലും മിണ്ടില്ല എന്ന തരത്തിലാണ്. ഈ വാർത്ത വരുന്നതിന്റെ തലേ ദിവസം വരെ ഞങ്ങൾ വൈകുന്നേരം സംസാരിച്ചിട്ട് ഇറങ്ങി പോയവരാണ്. ഇത്തരത്തിൽ ഞങ്ങൾക്കെതിരെ കള്ള വാർത്തകൾ പ്രചരിക്കുന്നുണ്ട്. പാർട്ടിക്കകത്ത് വലിയ പ്രശ്നങ്ങൾ നടക്കുന്നു എന്ന് വരുത്തി തീർക്കാനുള്ള ശ്രമങ്ങൾ എല്ലാം പരാജയപ്പെടുകയാണ്.
ഞങ്ങൾ എല്ലാവരും ഒന്നിച്ചു തന്നെയാണ് പ്രവർത്തിക്കുന്നത്. ഇപ്പോൾ പാർട്ടിക്ക് അത്തരത്തിലുള്ള യാതൊരു പ്രശ്നങ്ങളും ഉണ്ടാകുന്നില്ല. കെ റയിൽ സമരവുമായി ഞങ്ങൾ രംഗത്തിറങ്ങിയിരിക്കുകയാണ്. യുഡിഎഫ് ഒരു പാർട്ടിയെ പോലെയാണ് പ്രവർത്തിക്കുന്നത്. ഞങ്ങൾക്കിടയിൽ ഒരു പ്രശ്നവുമില്ല. നിയമസഭയ്ക്കകത്തും യുഡിഎഫ് ശക്തമായി നിൽക്കുന്നുണ്ട്. ഭരണകക്ഷികൾ പോലും പറയുകയുണ്ടായി നിങ്ങൾ ഒരു പാർട്ടിയെ പോലെ ആണല്ലോ പ്രവർത്തിക്കുന്നതെന്ന്.
പി കെ കുഞ്ഞാലിക്കുട്ടി ബിജു ജോസഫ് തുടങ്ങിയവരെല്ലാം എന്നെക്കാൾ മുതിർന്ന നേതാക്കന്മാരാണ്. ഞങ്ങൾ എല്ലാവരും ഒന്നിച്ച് ആണ് വർക്ക് ചെയ്യുന്നത്. രമേശ് ചെന്നിത്തല കെ ബാബു തിരുവഞ്ചൂർ രാധാകൃഷ്ണൻ ഞങ്ങൾ എല്ലാരും ഒന്നിച്ച് തന്നെയാണ് നിൽക്കുന്നത്. രമേശ് ചെന്നിത്തലയുടെ കണ്ണീര് വീഴ്ത്തി യിട്ടാണ് ഞാൻ കണ്ടോൺമെന്റ് ഹൗസിലേക്ക് കയറിവരുന്നു എന്ന പ്രസ്താവനയ്ക്ക് യാതൊരു പ്രസക്തിയുമില്ല. രമേശ് ചെന്നിത്തലയും വിഡി സതീശനും തമ്മിലല്ലായിരുന്നു മത്സരം. മാറ്റം വേണം എന്നത് പൊതുവെയുള്ള അഭിപ്രായം ആയിരുന്നു.
പാർലമെന്റ് തിരഞ്ഞെടുപ്പിൽ നല്ല വിജയം ഉണ്ടായിട്ടുപോലും നിയമസഭാ തിരഞ്ഞെടുപ്പിൽ ഞങ്ങൾ പരാജയപ്പെടുന്ന സാഹചര്യം ആണ് ഉണ്ടായത്. ഇത്തരത്തിൽ ഒരു പരാജയം നേരിട്ടാൽ എവിടെയാണെങ്കിലും സ്ഥാനത്തിൽ മാറ്റങ്ങൾ സംഭവിക്കും അത് മാത്രമാണ് ഇവിടെയും നടന്നത്. ഉമ്മൻചാണ്ടി മാറി എ കെ ആന്റണി മാറി രമേശ് ചെന്നിത്തല വന്നു. ഉമ്മൻ ചാണ്ടി രാഷ്ട്രീയത്തിന് ഔട്ടായി എന്നൊക്കെ പറഞ്ഞ് ഒരു ദിവസം അങ്ങനെ ആർക്കും ഔട്ട് ആക്കാനൊന്നും പറ്റില്ല.
വിഡി സതീശന് ഒറ്റയ്ക്ക് പ്രവർത്തിച്ച് ഒന്നും ചെയ്യാൻ പറ്റില്ല. കെ സുധാകരന് ഒറ്റയ്ക്ക് പ്രവർത്തിച്ചാൽ ഒന്നും ചെയ്യാൻ പറ്റില്ല. എല്ലാവരും കൂട്ടായപ്രവർത്തനം ഉണ്ടെങ്കിൽ മാത്രമേ മുന്നോട്ടു പോകാൻ സാധിക്കുകയുള്ളൂ. എല്ലാകാലത്തും കോൺഗ്രസിനെ എഐസിസിയുടെ പിന്തുണ ഉണ്ടായിട്ടുണ്ട്. അവർ നമ്മളെ പിന്തുണയ്ക്കുന്നുണ്ട്. നമുക്ക് എന്തെങ്കിലും വീഴ്ച ഉണ്ടെങ്കിൽ അതിന്റെ പൂർണ ഉത്തരവാദിത്വം നമുക്ക് ആണ്.
നാളെ ഞങ്ങൾ പരാജയപ്പെട്ടാൽ ഞങ്ങൾ മാറി അടുത്ത ആൾ വരും. അത് സ്വാഭാവികമാണ്. ദേശീയതലത്തിൽ കോൺഗ്രസ് പരാജയപ്പെട്ടു ഇവിടെയും പരാജയപ്പെട്ട ഒരു സാഹചര്യത്തിൽ എല്ലാവരെയും ഏകോപിച്ച് ഒരു ടീമാക്കി നിർത്തി യുഡിഎഫിന് അടിത്തറ കുറേക്കൂടിവിപുലപ്പെടുത്തി തിരിച്ചുകൊണ്ടുവരിക എന്നതായിരുന്നു ലക്ഷ്യം വച്ചത്.
https://www.facebook.com/Malayalivartha