അന്ന് തുണിയില്ലാതെ നിര്‍ത്തി ചെകിടത്ത് രണ്ടെണ്ണം തന്നപ്പോള്‍ ചേട്ടന്‍ ഒരു വിധം എല്ലാം പറഞ്ഞില്ലേ... എന്നെയും വിജീഷിനെയും പൊലീസ് സല്‍ക്കാരത്തിന് വിളിച്ചതല്ല... വിജീഷിനും എനിക്കും ശരിക്കും കിട്ടിയിട്ടും ഒന്നും പറഞ്ഞില്ല! സെക്സ് റാക്കറ്റ് ഉൾപ്പെടെ സുനി എല്ലാം പരസ്യമാക്കി.. ലക്‌ഷ്യം വെച്ചത് മഞ്ജുവിനെ... സിദ്ദിഖും പെട്ടു! വള്ളിപുള്ളിവിടാതെ ആ രഹസ്യം... നടുങ്ങി വിറച്ച് സിനിമാലോകം

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് കുരുക്ക് മുറുകുകയാണ്. കേസിലെ പ്രധാന പ്രതികളില്‍ ഒരാളായ പള്‍സര്‍ സുനി, ദിലീപിന് അയച്ച കത്തിന്റെ ഒറിജിനല്‍ കണ്ടെത്തിയതിന് പിന്നാലെ കത്തിന്റെ ആധികാരികത ഉറപ്പാക്കാന്‍ പള്‍സര്‍ സുനിയുടെ കൈയ്യക്ഷരത്തിന്റെ സാമ്പിള്‍ ശേഖരിച്ചു. അന്വേഷണ സംഘത്തെ സംബന്ധിച്ച് നിര്‍ണായക വിവരങ്ങളാണ് കത്തിലുള്ളത്. പള്‍സര്‍ സുനിയുടെ സഹ തടവുകാരന്‍ കുന്ദംകുളം സ്വദേശി സജിത്തിന്റെ വീട്ടില്‍ നിന്നാണ് കത്ത് കണ്ടെത്തിയത്. 2018 മെയ് 7 നായിരുന്നു ജയിലില്‍ നിന്ന് പള്‍സര്‍ സുനി, ദിലീപിന് കത്ത് എഴുതിയത്. താന്‍ ചെയ്ത തെറ്റ് ഏറ്റ് പറഞ്ഞ് കോടതിയില്‍ ക്ഷമാപണം നടത്തും എന്നായിരുന്നു കത്തില്‍ ഉണ്ടായത്. ദിലീപും പള്‍സര്‍ സുനിയും തമ്മിലുള്ള ബന്ധം, കേസിലെ ദിലീപിന്റെ ബന്ധം, പള്‍സര്‍ സുനിക്ക് ദിലീപിനോടുള്ള നീരസത്തിന് കാരണം, ദിലീപിന്റെ മറ്റ് വിഷയങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ കത്തിലുണ്ട്.
നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയിലെ നിര്‍ണായക തെളിവാണ് കത്ത്. പള്‍സര്‍ സുനി എഴുതിയ കത്ത് ദിലീപിന് കൈമാറാന്‍ കഴിഞ്ഞിരുന്നില്ല. ദിലീപിന്റെ അഭിഭാഷകന്‍ സജിത്തില്‍ നിന്ന് കത്ത് വാങ്ങുകയും ദിവസങ്ങള്‍ക്ക് ശേഷം തിരിച്ചു നല്‍കുകയുമായിരുന്നു. നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയാണ് ഒന്നാം പ്രതി. കഴിഞ്ഞ ദിവസമാണ് പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. കേസില്‍ തുടരന്വേണം നടക്കുന്ന ഘട്ടത്തില്‍ ജാമ്യം നല്‍കാനാകില്ല എന്നാണ് ഹൈക്കോടതി വിലയിരുത്തല്‍. തനിക്ക് ജയിലില്‍ സുരക്ഷ ഭീഷണിയുണ്ടെന്നാണ് സുനി പറയുന്നത്.
സുനിയുടെ കത്തില്‍ ദിലീപിനെ കുറിച്ച് ഗുരുതരമായ വെളിപ്പെടുത്തലുകളാണുള്ളത് പുറത്ത് വന്നത്. ദിലീപിനും അടുത്ത സുഹൃത്തുക്കളില്‍ ചിലര്‍ക്കും സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന് ഉള്‍പ്പെടെയാണ് സുനിയുടെ കത്തിൽ പറയുന്നത്. 'അമ്മയുടെ സംഘടനയില്‍ ചേട്ടന്‍ ഉള്‍പ്പെടെ എത്ര പേര്‍ക്ക് സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്നും ചേട്ടന്‍ എന്ന് പുറത്ത് പോയി പരിപാടി അവതരിപ്പിക്കാന്‍ പോകുന്നത് എന്തിനാണ് എന്നും. പരിപാടിയുടെ ലാഭം എത്ര ആളുകള്‍ക്ക് നല്‍കണമെന്നും പുറത്ത് വന്നാല്‍ എന്ന കാര്യവും. എന്നെ ജീവിക്കാന്‍ എവിടെയും സമ്മതിക്കില്ല എന്ന തീരുമാനത്തിലാണെങ്കില്‍ ചേട്ടന്‍ ഇതെല്ലാം ഓര്‍ത്താല്‍ നന്നായിരിക്കുമെന്നും പള്‍സര്‍ സുനിയുടെ കത്തില്‍ പറയുന്നു. കേസില്‍ നടി മഞ്ജു വാര്യരെയും സംവിധായകന്‍ ശ്രീകുമാര്‍ മേനോനെയും ഉള്‍പ്പെടുത്താന്‍ ദിലീപ് ശ്രമിച്ചതായും കത്തില്‍ തെളിവുണ്ട്. കേസിലെ പ്രതികളിലൊരാളായ മാര്‍ട്ടിനെ ദിലീപിന്റെ സഹോദരന്‍ അനൂപ് സ്വാധീനിച്ച് മഞ്ജുവിന്റെയും ശ്രീകുമാര്‍ മേനോന്റെയും പേര് കോടതിയില്‍ വിളിച്ച് പറയാന്‍ പറഞ്ഞതായി കത്തില്‍ പറയുന്നുണ്ട്.'എന്നെ സഹായിക്കുവാനാണെങ്കില്‍ അത് ചേട്ടനെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് ആവാമായിരുന്നില്ലേ.
ചേട്ടന്റെ കാശ് ഞങ്ങള്‍ക്ക് വേണ്ട. മാര്‍ട്ടിന്‍ പറഞ്ഞത് പോലെ ഞാന്‍ പറയില്ല. അനൂപ് ബാബു സാറിനെ കണ്ടതും ബാബു സാര്‍ മാര്‍ട്ടിനോട് മഞ്ജുവിനെയും ശ്രീകുമാറിനെയും ഈ കേസിലേക്ക് ഏതെങ്കിലും തരത്തില്‍ കോടതിയില്‍ വിളിച്ച് പറഞ്ഞ് ഉള്‍പ്പെടുത്താന്‍ പറഞ്ഞതും മാര്‍ട്ടിന്‍ കോടതിയില്‍ എഴുതിക്കൊടുത്തതും ഞാന്‍ അറിഞ്ഞു. മാര്‍ട്ടിന് കാശ് കൊടുത്ത് ഇല്ലാത്ത കാര്യം കോടതിയില്‍ പറയിപ്പിച്ചത് കൊണ്ട് എന്തെങ്കിലും നേടിയോ. ഒന്നും ഇല്ലാത്ത സമയത്ത് കൂടെ കൂട്ടി എല്ലാം നേടി പവറും പദവികളും കിട്ടിയപ്പോള്‍ മഞ്ജുവിനോട് ചെയ്തത് ഞാന്‍ ഓര്‍ക്കേണ്ടതായിരുന്നു. കേസില്‍ തന്നെ കുടുക്കിയാല്‍ തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം പുറത്തറിയിക്കുമെന്നും കത്തില്‍ പറയുന്നുണ്ട്. 'എനിക്ക് ശിക്ഷ കിട്ടിയാലും പരിഭവമോ വിഷമമോ ഇല്ല. കാരണം താന്‍ തെറ്റ് ചെയ്തിട്ടുണ്ട്. പക്ഷെ അത് എനിക്ക് വേണ്ടിയല്ല എന്നെങ്കിലും ഓര്‍ക്കണം. മൂന്ന് വര്‍ഷം മുമ്പ് പറഞ്ഞ കാര്യം പുറത്ത് പറഞ്ഞാല്‍ ജനം ആരാധിക്കുകയില്ല. തല്ലിക്കൊല്ലും. സ്വന്തം കുഴി ചേട്ടന്‍ തന്നെ തോണ്ടിയതല്ലേ'. പ്രതികളെയും സാക്ഷികളെയും എല്ലാം വിലയ്‌ക്കെടുത്താലും സത്യം അറിയാവുന്നവര്‍ എല്ലാം എന്നും മൂടി വെക്കുമെന്ന് കരുതുന്നത് മണ്ടത്തരമാണെന്നും കത്തില്‍ പറയുന്നു. 'എനിക്ക് ശിക്ഷ കിട്ടിയാലും പരിഭവമോ വിഷമമോ ഇല്ല. കാരണം താന്‍ തെറ്റ് ചെയ്തിട്ടുണ്ട്. പക്ഷെ അത് എനിക്ക് വേണ്ടിയല്ല എന്നെങ്കിലും ഓര്‍ക്കണം. മൂന്ന് വര്‍ഷം മുമ്പ് പറഞ്ഞ കാര്യം പുറത്ത് പറഞ്ഞാല്‍ ജനം ആരാധിക്കുകയില്ല. തല്ലിക്കൊല്ലും. സ്വന്തം കുഴി ചേട്ടന്‍ തന്നെ തോണ്ടിയതല്ലേ,' കത്തില്‍ പറയുന്നു.'യജമാനന്‍ നായയെ പോറ്റുന്നത് വിശ്വസ്തനായ കാവല്‍ക്കാരനായതിനാലാണ്. യജമാനനോടുള്ള സ്‌ഹേനഹത്താല്‍ മുരളുകയും കുരക്കുകയും ചെയ്യും. പക്ഷെ അതിനെക്കൊണ്ട് ഇനി ആവശ്യമില്ലെന്ന് കണ്ടാല്‍ ഒന്നിനും പറ്റില്ലെന്ന് കണ്ടാല്‍ കൊല്ലുകയോ ഉപേക്ഷിക്കുകയോ ചെയ്യും. ഇതറിയാവുന്ന ഞാന്‍ എല്ലാം കോടതിയില്‍ തുറന്ന് പറഞ്ഞ് ചെയ്ത തെറ്റിന് മാപ്പിരന്ന് കിട്ടാവുന്ന ശിക്ഷ വാങ്ങി അനുഭവിച്ച് തീര്‍ക്കാം..
സ്വന്തം കുഴി ചേട്ടന്‍ തന്നെ തോണ്ടിയതല്ലേ. എന്നെ അറസ്റ്റ് ചെയ്തപ്പോള്‍ തന്നെ എനിക്കെല്ലാം പറയാമായിരുന്നു. മാര്‍പാപ്പ ബൈജു തുണിയില്ലാതെ നിര്‍ത്തി ചെകിടത്ത് രണ്ടെണ്ണം തന്നപ്പോള്‍ ചേട്ടന്‍ ഒരു വിധം എല്ലാം പറഞ്ഞില്ലേ. എന്നെയും വിജീഷിനെയും പൊലീസ് സല്‍ക്കാരത്തിന് വിളിച്ചതല്ല. വിജീഷിനും എനിക്കും ശരിക്കും കിട്ടിയിട്ടും ഒന്നും പറഞ്ഞില്ല. വിജീഷ് പറയുമോയെന്ന് എനിക്കും പേടിയുണ്ടായിരുന്നു. പക്ഷെ ചേട്ടനെ പറ്റി ഒന്നും പറഞ്ഞില്ല. വിജീഷ് എന്നോട് ചോദിച്ചു നമ്മളെ ദിലീപേട്ടന്‍ രക്ഷിക്കില്ലേയെന്ന്. നമുക്ക് ചേട്ടന്‍ ഒരു വഴി കാണിച്ചു തരും ചേട്ടന്റെ പേര് പറയരുതെന്ന് ഞാന്‍ പറഞ്ഞു. ചേട്ടന്‍ ഞങ്ങള്‍ക്കെതിരെ പരാതി കൊടുക്കുന്നത് വരെ വിജീഷ് ഒന്നും പൊലീസിനോട് പറഞ്ഞില്ലായിരുന്നുവെന്നും കത്തില്‍ പറയുന്നു.
നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപ് ഗൂഡാലോചന നടത്തുമ്പോള്‍ നടന്‍ സിദ്ദിഖും അടുത്തുണ്ടായിരുന്നെന്നാണ് കത്തില്‍ പറയുന്നത്. 'അമ്മ എന്ന സംഘടന ചേട്ടന്‍ എന്ത് ചെയ്താലും കൂട്ട് നില്‍ക്കും എന്നറിയാം. അന്ന് അബാദ് പ്ലാസയില്‍ വെച്ച് ഈ കാര്യം പ്ലാന്‍ ചെയ്തപ്പോള്‍ സിദ്ദിഖും മറ്റ് ആരെല്ലാം ഉണ്ടായിരുന്നെല്ലാം ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. അമ്മയുടെ പ്രസിഡന്റ് സ്ഥാനം കിട്ടാന്‍ വേണ്ടിയാണോ ചേട്ടനെ അറസ്റ്റ് ചെയ്തപ്പോള്‍ സിദ്ദിഖ് ഓടി നടന്നതെന്നും കത്തില്‍ പറയുന്നു. സിദ്ദിഖിന് പുറമെ സിനിമാ രംഗത്തുള്ള പലരെയും പേരെടുത്ത് പറയാതെ കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.ഈ കത്ത് കണ്ടെത്തിയത് അന്വേഷണ സംഘത്തിന് കിട്ടാവുന്ന നിർണായക തെളിവ് തന്നെയാണ്. വരും ദിവസങ്ങളിൽ തന്നെ ഈ കേസിൽ പലതും പുറത്ത് വരും.
https://www.facebook.com/Malayalivartha