പാലാ എംഎല്‍എ മാണി സി.കാപ്പന് എല്‍ഡിഎഫിലേക്ക് വരണമെങ്കില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍...

പാലാ എംഎല്‍എ മാണി സി.കാപ്പന് എല്‍ഡിഎഫിലേക്ക് വരാനാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വരണമെങ്കില്‍ അദ്ദേഹം എംഎല്‍എ സ്ഥാനം രാജി വയ്ക്കണമെന്നും കോടിയേരി . കാപ്പന്റെ എല്‍ഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ദിവസം യുഡിഎഫിനെതിരെ കാപ്പന്‍ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കാപ്പന്‍ എല്‍ഡിഎഫിലേക്ക് പ്രവേശിക്കുമോയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചത്. യുഡിഎഫില്‍ തന്നെ തഴയുന്നുവെന്നായിരുന്നു കാപ്പന്‍ ആരോപിച്ചത്.
മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട യുഡിഎഫ് സംഘത്തില്‍ ഉള്‍പ്പെടുത്താത്തതും സില്‍വര്‍ ലൈന്‍ വിരുദ്ധ സമരവുമായി ബന്ധപ്പെട്ട് യുഡിഎഫ് സംഘം മാടപ്പള്ളിയിലേക്കു പോയപ്പോള്‍ വിളിക്കാഞ്ഞതുമാണ് കാപ്പനെയേറെ പ്രകോപിപ്പിച്ചത്.
അതേസമയം യുഡിഎഫില്‍ അസ്വസ്ഥതകളുണ്ടെന്ന് തുറന്നടിച്ച് പാലാ എംഎല്‍എ മാണി സി കാപ്പന്‍. യുഡിഎഫ് പരിപാടികളൊന്നും തന്നെ അറിയിക്കുന്നില്ല. മുന്നണിയില്‍ സംഘാടനം ഇല്ലാത്തതിനാല്‍ ആര്‍ക്കും ആരേയും എന്തും പറയാവുന്ന അവസ്ഥയെന്നും കാപ്പന്‍ പറഞ്ഞു. എന്നാല്‍ ഇടതു മുന്നണിയില്‍ ഇത്തരം പ്രതിസന്ധികളൊന്നുമില്ല.
https://www.facebook.com/Malayalivartha