പുതുക്കിയ മദ്യനയം ... തിരുത്തല്‍ വേണമെന്ന് സൂചിപ്പിച്ച് കേരള കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ജോസ് കെ മാണി

പുതുക്കിയ മദ്യനയം ... തിരുത്തല്‍ വേണമെന്ന് സൂചിപ്പിച്ച് കേരള കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ജോസ് കെ മാണി. കേരളത്തില്‍ ഇന്നുമുതല്‍ പുതിയ മദ്യനയം നിലവില്‍ വന്ന സാഹചര്യത്തില്‍ നിലപാട് വ്യക്തമാക്കി ജോസ് കെ മാണി ്.
ചിലയിടങ്ങളില്‍ ആശങ്കയുണ്ട്, അത് തിരുത്തണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു. കെ റെയില്‍ നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ജനങ്ങളെ വിശ്വാസത്തില്‍ എടുത്തു മാത്രമേ മുന്നോട്ടു പോകുകയുള്ളൂ. ചിലയിടങ്ങളില്‍ തെറ്റിദ്ധാരണ പരത്താനായി ശ്രമം നടക്കുന്നുണ്ട്.
പുതിയ മദ്യനയത്തിന്റെ ഭാഗമായി സംസ്ഥാനത്ത് കൂടുതല്‍ മദ്യശാലകള്‍ തുറക്കാന്‍ തീരുമാനമായിരിക്കുകയാണ്. സൈനിക- അര്‍ദ്ധ സൈനിക ക്യാന്റീനുകളില്‍ നിന്നുമുള്ള മദ്യത്തിന് വില കൂടും. ബാറുകളുടെ വിവിധ ഫീസുകളും വര്‍ദ്ധിപ്പിച്ചു.
ഐടി പാര്‍ക്കുകളില്‍ ബിയര്‍, വൈന്‍ പാര്‍ലറുകള്‍ക്ക് ലൈസന്‍സ് അനുവദിക്കും. മദ്യശാലകളില്‍ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് കൂടുതല്‍ ഔട്ട്ലെറ്റുകള്‍ തുറക്കുന്നത്.
പൂട്ടിയ ഷോപ്പുകള്‍ പ്രീമിയം ഷോപ്പുകളാക്കി പുനരാരംഭിക്കും. ബ്രുവറി ലൈസന്‍സും നിലവില്‍ വരും. പഴവര്‍ഗങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാനും തീരുമാനമായി. ഒന്നാം തീയതി ഡ്രൈ ഡേയായി തന്നെ തുടരും.
170 വില്‍പ്പനശാലകള്‍ കൂടി തുറക്കണമെന്ന ആവശ്യമാണ് ബിവറേജസ് കോര്‍പ്പറേഷന്‍ മുന്നോട്ട് വച്ചത്. പുതിയ യൂണിറ്റുകള്‍ ആരംഭിച്ച് ഉത്പാദനം വര്‍ദ്ധിപ്പിച്ചേക്കും.
"
https://www.facebook.com/Malayalivartha



























