അവരുടെ കൂടെ പാടത്തേക്ക് പോയപ്പോൾ ഞങ്ങളുടെ നടുക്ക് നിന്നോ, ഞങ്ങള്‍ കാണിക്കുന്നത് പോലെ ചെയ്‌തോയെന്നായിരുന്നു അവർ പറഞ്ഞത്; ചെളിയിലൊക്കെ ഇറങ്ങാൻ പാടായിരുന്നു; കൂലിയുടെ കാര്യം ചിന്തിച്ചപ്പോൾ ചെയ്യാമെന്ന് ഉറച്ചു; ജീവിതത്തിൽ സംഭവിച്ച ആ അബദ്ധത്തെ കുറിച്ച് അമൃതയുടെ അമ്മ ലൈല

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അമൃത സുരേഷ്. അമൃതയുടെയും മകളുടെയും വിശേഷങ്ങളറിയാൻ പ്രേക്ഷകർക്ക് വളരെയധികം ഇഷ്ടമാണ്. അമൃതയ്ക്ക് ഒപ്പം തന്നെ സോഷ്യൽ മീഡിയയിൽ ആക്ടീവ് ആണ് അനിയത്തി അഭിരാമിയും. ഇപ്പോളിതാ അമൃതയുടെയും അഭിരാമിയുടെയും അമ്മയ്‌ക്ക് പറ്റിയ അബദ്ധം സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകർഷിക്കുകയാണ്.
വീഡിയോയിലൂടെയാണ് അബദ്ധത്തെ കുറിച്ച് അമ്മ ലൈല തുറന്ന് പറഞ്ഞിരിക്കുന്നത്. ''ഞായറാഴ്ച ഞങ്ങളെല്ലാം ഒന്നിച്ച് വീടിനടുത്തൊരു സിനിമാകൊട്ടകയിൽ സിനിമയ്ക്ക് പോവുമായിരുന്നു. എന്നാൽ അന്ന് തന്റെ കൈയ്യില്‍ കാശില്ലായിരുന്നു. അടുത്ത വീട്ടിലെ അമ്മാമ്മയുടേയും അവരുടെ മകളുടെയും കൂടെ ഞാനും പണിക്ക് പോയിരുന്നു .
നെല്ലും 3 രൂപയുമാണ് അന്നത്തെ കൂലി. ഞാനും പണിക്ക് വന്നോട്ടെയെന്ന് ചോദിച്ചപ്പോള്‍ അത് ബുദ്ധിമുട്ടുള്ള പണിയാണ്, അത് അറിയില്ലല്ലോയെന്നൊക്കെ പറഞ്ഞു. എന്നാൽ അത് തനിക്ക് പഠിക്കണമെന്നായിരുന്നു ലൈല പറഞ്ഞത്.
അവരുടെ കൂടെ പാടത്തേക്ക് പോയപ്പോൾ ഞങ്ങളുടെ നടുക്ക് നിന്നോ, ഞങ്ങള്‍ കാണിക്കുന്നത് പോലെ ചെയ്‌തോയെന്നായിരുന്നു അവർ പറഞ്ഞത്. ചെളിയിലൊക്കെ ഇറങ്ങാൻ പാടായിരുന്നു. കൂലിയുടെ കാര്യം കരുതിയപ്പോൾ ചെയ്യാമെന്ന് ഉറച്ചു. അവർ പറിക്കുന്നത് പോലെ പറിക്കാന്‍ കഴിഞ്ഞില്ല. ഉടമയ്ക്ക് എന്റെ പറിക്കലും കെട്ടലുമൊക്കെ കണ്ടപ്പോള്‍ അത്ഭുതം തോന്നി.
ഇത് ചെയ്യുന്നതറിയാമോയെന്ന് ചോദിച്ച സമയം അറിയാമെന്ന് പറഞ്ഞു. മോള്‍ക്ക് ഇതറിയില്ല, ഇങ്ങോട്ട് വരൂയെന്ന് പറഞ്ഞ് വേറൊരു സ്ഥലത്ത് കൊണ്ടുപോകുകയും ചെയ്തു. ഇവിടെയുള്ള പായല്‍ തള്ളിക്കൊടുത്തോളൂയെന്ന് പറഞ്ഞ് ഒരു വടിയും തന്നു.12 മണിയായപ്പോഴേക്കും ക്ഷീണിച്ച് അവശയായി എന്നാണ് അമൃതയുടെ 'അമ്മ പറഞ്ഞത്. ഈ ജീവിതാനുഭവം അമ്മ വ്യക്തമാക്കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha



























