ദിലീപിനെ സഹോദരനായിട്ടായിരുന്നു ആദ്യം കരുതിയത്; അത് കൊള്ളാമെന്ന് തോന്നി; അവസാനം അത് വെളിപ്പെടുത്താം എന്ന് ചിന്തിച്ചു; അപ്പോഴായിരുന്നു കാവ്യ വന്നത്; അതോടെ ആ ചിന്ത മാറി; കാവ്യയെ പ്രേമിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ നീങ്ങി; അതാണ് കുറച്ചു കൂടെ നല്ലതെന്ന് തോന്നി;വർഷങ്ങൾക്ക് ശേഷം ആ വെളിപ്പെടുത്തൽ

സിനിമയിൽ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട താരങ്ങളാണ് കാവ്യാ മാധവൻ ദിലീപ് ജോഡി. ഇവരുടെ ജോഡി പല പ്രേക്ഷകർക്കും ഇഷ്ടമായിരുന്നു. അതുപോലെതന്നെ ജീവിതത്തിൽ ഇവർ ഒന്നിക്കുകയുണ്ടായി. ഇപ്പോളിതാ ഇവരെ കുറിച്ച് സംവിധായകൻ മെക്കാർട്ടിൻ പറഞ്ഞിരിക്കുന്ന ചില വാക്കുകൾ വളരെയധികം ശ്രദ്ധേയവും സോഷ്യൽമീഡിയയുടെ ശ്രദ്ധ ആകർഷിക്കുകയും ചെയ്യുകയാണ്.
തെങ്കാശിപ്പട്ടണം എന്ന സിനിമയെ കുറിച്ചാണ് അദ്ദേഹം ഒരു വെളിപ്പെടുത്തല്‍ നടത്തിയത്. മലയാള സിനിമയില്‍ ഹിറ്റായ സിനിമയായിരുന്നു തെങ്കാശിപ്പട്ടണം. 100 ദിവസത്തില്‍ അധികം തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്ത ചിത്രമാണിത് .ചിത്രം ഇറങ്ങി 22 കൊല്ലം കഴിഞ്ഞു. ആ ചിത്രം ഉണ്ടായതിനെ കുറിച്ചാണ് സംവിധായകന്‍ പറഞ്ഞിരിക്കുന്നത്.
സംവിധായകന്‍ പറയുന്നത് ദീലീപിന്റെ കഥാപാത്രത്തെ കുറിച്ചാണ്. ശത്രു എന്ന കഥാപാത്രമായിരുന്നു ദിലീപ് ചെയ്തത്. പക്ഷേ സിനിമയില്‍ കണ്ണന്റെയും ദാസന്റെയും സഹോദരനായിട്ടായിരുന്നു ദിലീപിനെ കാസ്റ്റ് ചെയ്തത്. അത് കൊള്ളാമെന്ന് തോന്നി. പക്ഷേ സിനിമയുടെ അവസാനം അത് വെളിപ്പെടുത്താം എന്ന രീതിയിൽ ചിന്തിച്ചത്.
പക്ഷേ കാവ്യ വന്നപ്പോൾ ആ ചിന്ത മാറുകയായിരുന്നു. കണ്ണനും ദാസനും ഒരു പെങ്ങളുണ്ട്. അത് കാവ്യയെ ആക്കാം. കാവ്യയെ പ്രേമിക്കുന്ന രീതിയില്‍ ദിലീപിന്റെ കഥാപാത്രത്തെ മാറ്റിയാൽ നല്ലതാണ് എന്നു തോന്നി. അതാണ് നല്ലതെന്ന് തോന്നി, അങ്ങനെയാക്കി ചിത്രീകരിക്കുകയായിരുന്നുവെന്നും സംവിധായകന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha



























