ദിലീപിന്റെ രണ്ടു ദിവസത്തെ ചോദ്യം ചെയ്യലിനിടെ ആ രഹസ്യം പുറത്തായി... വിദേശത്ത് പോയി അന്ന് ഗുൽഷനെ കണ്ടത് ആ രണ്ടുപേർക്കൊപ്പം! നടുക്കുന്ന വെളിപ്പെടുത്തൽ പുറത്ത്

നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടന്‍ ദിലീപിന്റെ വിദേശ ബന്ധങ്ങള്‍ അന്വേഷിക്കാന്‍ എന്‍ഐഎ അന്വേഷണം തുടങ്ങാൻ പോകുന്നുവെന്ന വാർത്തകൾ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. കഴിഞ്ഞ ദിവസം ചാനൽ ചർച്ചയ്ക്കിടെ ബാലചന്ദ്രകുമാർ ഗുൽഷനെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തിരുന്നു. ഇറാനിയന്‍ സ്വദേശിയാണ് അഹമ്മദ് ഗോള്‍ചന്‍. ഗുല്‍ഷന്‍ എന്ന് ഓമനപ്പേരില്‍ വിളിക്കും. അദ്ദേഹത്തിന് പിന്നാലെ പോലീസ് പോയി തുടങ്ങിയിട്ടുണ്ട്, എന്നായിരുന്നു ബാലചന്ദ്രകുമാർ പറഞ്ഞത്. അതിനിടെ ദിലീപിന്റെ രണ്ടു ദിവസത്തെ ചോദ്യം ചെയ്യലിനിടെ ഗുൽഷനെ കണ്ടു എന്ന് ദിലീപ് സമ്മതിച്ചുവെന്നാണ് ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരിക്കുന്നത്. ഗുൽഷനുമായി ദിലീപിന്റെ അളിയൻ സുരാജിന് നാലഞ്ച് വർഷം കൊണ്ട് ബന്ധമുണ്ടെന്ന് ബാലചന്ദ്രകുമാർ ആരോപിച്ചു.
എന്റെ മുൻപിൽ വെച്ച് തന്നെ സുരാജ് ഗുൽചനുമായി നിരന്തരം സംസാരിച്ചിട്ടുണ്ട്. ഒരാഴ്ചയിൽ അഞ്ച് പ്രാവശ്യമെങ്കിലും ഗുൽഷൻ അദ്ദേഹവുമായി സംസാരിച്ചിട്ടുണ്ട്. 2017 നവംബർ 15 ന് ഗുൽഷന്റെ കോൾ വന്നിരുന്നു. ഗുൽഷനുമായി സംസാരിച്ച ശേഷമാണ് അദ്ദേഹത്തിന് ഫ്രീ ആയ ആ മാസം 29ന് ദിലീപിനോട് വിദേശത്തേക്ക് പോകാൻ പറഞ്ഞത്. അപ്പോൾ ദിലീപ് ജാമ്യത്തിൽ ഇറങ്ങിയിട്ട് 45 ദിവസമേ ആയിട്ടുള്ളൂ. അങ്ങനെയാണ് ദേ പുട്ട് എന്ന കടയുടെ ഉദ്ഘാടനം അവിടെ വെച്ച് പ്ലാൻ ചെയ്യുന്നതും പാസ്പോർട്ട് കിട്ടുമോയെന്നുള്ള കാര്യങ്ങൾ അഭിഭാഷകനോട് ചോദിച്ച് അറിയുന്നതും. തുടർന്നാണ് പാസ്പോർട്ട് വാങ്ങി വിദേശത്തേക്ക് പോകുന്നത്.
അതേസമയം എന്തിന് കണ്ടു ആർക്കൊപ്പം കണ്ടു എന്ന കാര്യങ്ങൾ ദിലീപിനോട് ചോദിച്ചോ അദ്ദേഹം മറുപടി പറഞ്ഞോ എന്ന കാര്യങ്ങൾ തനിക്ക് വ്യക്തമല്ല. ഗുൽഷൻ ഒരു സാധാരണ വിതരണക്കാരനായിരിക്കാം . എന്നാൽ ഗുൽഷനെ കാണിക്കാൻ വേണ്ടി രണ്ട് പേരെ അങ്ങോട്ടേക്ക് കൊണ്ടുപോയിരുന്നു. അക്കാര്യമാണ് താൻ നേരത്തേ ഉന്നയിച്ചതും പോലീസിനോട് വെളിപ്പെടുത്തിയതെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. ദിലീപിന്റെ സാമ്പത്തിക ശ്രോതസ് എന്നത് ഗുൽചനാണ്. അതുകൊണ്ടാണ് അത് സംബന്ധിച്ച് ചോദ്യം ഉണ്ടായതെന്നാണ് തനിക്ക് തോന്നുന്നതെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.
അതേസമയം ഗള്‍ഫ് മേഖലകളിലെ ബോളിവുഡ്, തെന്നിന്ത്യന്‍ സിനിമകളെ നിയന്ത്രിക്കുന്നത് ഗുല്‍ഷന്‍ എന്ന് അറിയപ്പെടുന്ന ഇറാന്‍ വംശജനായ അഹമ്മദ് ഗൊല്‍ച്ചിനാണെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര പറയുന്നത് . ഇയാളുടെ അനുമതിയില്ലാതെ ഗള്‍ഫ് മേഖലയില്‍ ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം സിനിമകള്‍ക്ക് തിയേറ്ററുകള്‍ ലഭിക്കില്ലെന്ന് ബൈജു കൊട്ടാരക്കര പറഞ്ഞു. ദാവൂദ് ഇബ്രാഹിമിന്റെ വലംകൈയാണ് അഹമ്മദ് ഗൊല്‍ച്ചിനെന്നും ബൈജു ആവര്‍ത്തിച്ചു. മലയാളത്തിലെ പ്രമുഖ താരങ്ങള്‍ അടക്കമുള്ളവര്‍ പ്രതിഫലമായി വാങ്ങുന്നതില്‍ 99 ശതമാനവും കള്ളപ്പണമാണെന്നും ബൈജു കൊട്ടാരക്കര വെളിപ്പെടുത്തി. ബൈജു കൊട്ടാരക്കര പറഞ്ഞത് ഇങ്ങനെ: ''എന്റെ ഒരു സിനിമയുടെ ഗള്‍ഫ് റിലീസുമായി ബന്ധപ്പെട്ട് 1999- 2000 കാലഘട്ടത്തില്‍ ഇറാന്‍ സ്വദേശിയായ അഹമ്മദ് ഗൊല്‍ച്ചിനുമായി ഞാന്‍ സംസാരിച്ചിട്ടുണ്ട്. നിര്‍മാതാവ് മുഖേനയായിരുന്നു അത്. അന്നേ തന്നെ ഇയാളെ ഞാന്‍ മനസിലാക്കിയിരുന്നു. ഇയാള്‍ ദാവൂദിന്റെ കൂടെയുണ്ടായിരുന്ന ആളാണെന്ന് എല്ലാവര്‍ക്കും അറിയാം. ദാവൂദിന്റെ വലംകൈയാണ്. ഗള്‍ഫ് മേഖലയിലെ എല്ലാ സിനിമകളെയും നിയന്ത്രിക്കുന്ന വ്യക്തിയാണ് ഇയാള്‍. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് തുടങ്ങിയ സിനിമകള്‍ക്ക് ഇയാളുടെ അനുമതിയില്ലാതെ തിയേറ്ററുകള്‍ കൊടുക്കില്ല.'' ''രണ്ടാമത്തെ കാര്യം, മലയാളത്തിലെ വലിയ താരങ്ങള്‍ ചെയ്യുന്ന ഒരു കാര്യം, ഇവര്‍ പ്രതിഫലമായി വാങ്ങുന്നതില്‍ 99 ശതമാനവും കള്ളപ്പണമാണ്. 10 കോടിയാണ് ഒരു സിനിമയുടെ പ്രതിഫലമെങ്കില്‍ 75 ലക്ഷമോ ഒരു കോടിയോ മാത്രമായിരിക്കും എഗ്രിമെന്റ്. ബാക്കി തുക ഗള്‍ഫ് റേറ്റ്, കാസറ്റ് റേറ്റ്, വീഡിയോ റൈറ്റ് എന്ന് പറഞ്ഞ് ഗള്‍ഫില്‍ കൊടുത്തിട്ട്, ആ പണം അവിടെ നിന്ന് കൈപ്പറ്റി, ഹവാലയായി കേരളത്തില്‍ കൊണ്ടുവരുകയാണ് ചെയ്യുന്നത്.
ദുബായ് ആസ്ഥാനമായ പാര്‍സ് ഫിലിംസ് സ്ഥാപകനാണ് ഗൊല്‍ച്ചിന്റെ കമ്പനിയിലാണ് ദിലീപ് സഹോദരന്‍ സുരാജിന് ജോലി വാങ്ങി കൊടുത്തത്. വര്‍ഷങ്ങളായി അയാള്‍ക്കൊപ്പമായിരുന്നു സുരാജ്.''''ദേ പുട്ടിന്റെ ഉദ്ഘാടനമെന്ന് പറഞ്ഞ ദിലീപ് പോയത് ഗുല്‍ഷാനുമായി സംസാരിക്കാനായിരുന്നു. ഇതേ വിമാനത്തില്‍ മലയാള സിനിമയിലെ രണ്ട് മൂന്ന് പേരുണ്ടായിരുന്നു. നടിയെ ആക്രമിച്ച കേസിലെ സാക്ഷികളാണ് അവര്‍. ഇവര്‍ വിമാനത്താവളത്തില്‍ വച്ച് സംസാരിച്ചിട്ടില്ല. കാരണം അവിടെ സിസി ടിവിയുണ്ട്. ഒരേ വാഹനത്തിലും സഞ്ചരിച്ചിട്ടില്ല. ഇവരുടെ ഇടപാടുകള്‍ എല്ലാം നടന്നത് ദുബായിലാണ്. ഇതെല്ലാം എന്‍ഐഎ അന്വേഷിക്കട്ടേ. എല്ലാം പുറത്തുവരേണ്ടതാണ്. കോടികളുടെ ഹവാലയാണ് കേരളത്തിലേക്ക് ഒഴുക്കുന്നത്. ഇത് വച്ച് ആര്‍ക്ക് ആരെയും കൈകാര്യം ചെയ്യാം. സിനിമാ ബന്ധം മാത്രമല്ല, ആ ഗുല്‍ഷാ എന്റെ സിനിമ അവിടെ ഓടിക്കണമെന്ന് പറയുന്നത് അല്ലാ ഇവര്‍ തമ്മിലെ ബന്ധം.'' ''മലയാളത്തിലെ എത്ര താരങ്ങള്‍ക്ക് ഗുല്‍ഷാനുമായി ബന്ധമുണ്ടെന്ന് അന്വേഷിക്കണം. അയാള്‍ മലയാള സിനിമയെ നശിപ്പിക്കാനായി ഇറങ്ങിയ ആളാണ്. ചില താരങ്ങളുടെ ഒഴികെ സിനിമകള്‍ ഇവര്‍ ഗള്‍ഫില്‍ ഓടിക്കില്ല. ചില സ്റ്റേജ് പരിപാടികള്‍ക്ക് പോലും ഇയാള്‍ ഇടപെട്ടിട്ടുണ്ട്. ഇതൊന്നും നമ്മള്‍ വിചാരിക്കുന്നത് പോലെയല്ല. പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന കാര്യങ്ങളാണ്. 30 വര്‍ഷമായി മലയാള സിനിമയില്‍ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ്. അവിശ്വസനീയമായ കാര്യങ്ങളാണ് ഇവിടെ നടക്കുന്നത്. എന്‍ഐഎ അന്വേഷിച്ചാല്‍ എല്ലാം പുറത്തുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha



























