ഇനി ഒരിക്കലും ഞാൻ കോൺഗ്രസ്സിൽ ഒരു ഗ്രൂപ്പിന്റെ ഭാഗമായി നിൽക്കില്ല, പ്രവർത്തിക്കില്ല, ഗ്രൂപ്പുണ്ടാക്കില്ല . ഗ്രൂപ്പില്ലാതെ നിൽക്കാൻ പറ്റില്ല എന്ന ഒരു ഘട്ടം വന്നാൽ അന്ന് രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കും...പാർട്ടി പ്രവർത്തകരെ സങ്കടപ്പെടുത്തുന്നതോ പ്രയാസപ്പെടുത്തനത്തോ ആയ ഒന്നും ഇനി എന്റെ ഭാഗത്തു നിന്ന് ഉണ്ടാകില്ല ... വികാരാധീനനായി വി ഡി സതീശൻ മലയാളിവാർത്തയോട് പറഞ്ഞത്.. വീഡിയോ കാണൂ

സമരങ്ങളുടെ തീച്ചൂളയിലാണ് കേരളം ഇപ്പോൾ .പ്രതിപക്ഷ നേതാവ് വി ഡി സതീശനാകട്ടെ ഈ സമരങ്ങളുടെ അമരത്തും..പരീക്ഷണങ്ങളുടെയും വെല്ലുവിളികളുടെയും ഇടയിൽ നിൽക്കുമ്പോഴും വി ഡി സതീശൻ എന്ന രാഷ്ട്രീയ നേതാവിനു പതർച്ചയില്ല
തുടർച്ചയായ രണ്ടു തോൽവികളെ തുടർന്നാണ് വി ഡി സതീശനും ജി സുധാകരനും അധികാരത്തിൽ വന്നത്. ഗ്രൂപ്പിസത്തിന്റെ കയ്യിൽ നിന്ന് പാർട്ടിയെ മോചിപ്പിച്ചു പാർട്ടിയെ വിജയത്തിലേക്ക് എത്തിക്കുക എന്നതായിരുന്നു വി ഡി സതീശന് നേരിടേണ്ടിവന്ന വെല്ലുവിളി . ഗ്രൂപ്പുകൾ ഒരിക്കലും പാർട്ടിയ്ക്ക് അതീതമാകരുത്. പാർട്ടി തന്നെയാണ് ഏറ്റവും പ്രധാനം . ഇത് ഉമ്മൻചാണ്ടി ഉൾപ്പടെയുള്ള മുതിർന്ന നേതാക്കൾക്ക് ബോധ്യപ്പെടുത്തികൊടുക്കാൻ കഴിഞ്ഞു എന്നതാണ് പ്രധാന നേട്ടം
കോൺഗ്രസിൽ പുതിയ ഗ്രൂപ്പുണ്ടാകുന്നു, വി ഡി സതീശൻ , കെ സി വേണുഗോപാലുമായി ചേർന്ന് പുതിയ ഗ്രൂപ്പുണ്ടാക്കി തുടങ്ങിയ കാര്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് കോൺഗ്രസ്സിനെ തളർത്താൻ വേണ്ടി നടത്തുന്ന കുത്തിത്തിരിപ്പുകൾ മാത്രമാണ്
ഇനി ഒരിക്കലും ഞാൻ കോൺഗ്രസ്സിൽ ഒരു ഗ്രൂപ്പിന്റെ ഭാഗമായി നിൽക്കില്ല, പ്രവർത്തിക്കില്ല, ഗ്രൂപ്പുണ്ടാക്കില്ല . ഗ്രൂപ്പില്ലാതെ നിൽക്കാൻ പറ്റില്ല എന്ന ഒരു ഘട്ടം വന്നാൽ അന്ന് രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കും...പാർട്ടി പ്രവർത്തകരെ സങ്കടപ്പെടുത്തുന്നതോ പ്രയാസപ്പെടുത്തുന്നതോ ആയ ഒന്നും ഇനി എന്റെ ഭാഗത്തു നിന്ന് ഉണ്ടാകില്ല ...സ്വന്തം ലാഭത്തിനായി ഒന്നും ചെയ്യില്ല .. വികാരാധീനനായി വി ഡി സതീശൻ, കൂടുതൽ കാണാൻ വീഡിയോ കാണൂ
https://www.facebook.com/Malayalivartha



























