മുസ്ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് ഇനി പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ, പ്രഖ്യാപനം ജില്ലാ പ്രവർത്തകസമിതി യോഗത്തിൽ

മുസ്ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റായിനെ തെരെഞ്ഞെടുത്തു. മുസ്ലിംലീഗ് മലപ്പുറം ജില്ലാ പ്രവർത്തകസമിതി യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളാണ് ജില്ലാ പ്രസിഡന്റിനെ പ്രഖ്യാപിച്ചത്. നിലവിൽ മുസ്‌ലിം ലീഗ് മലപ്പുറം മണ്ഡലം പ്രസിഡൻറാണ് അബ്ബാസലി ശിഹാബ് തങ്ങൾ.
സാദിഖലി ശിഹാബ് തങ്ങളുടെ സഹോദരനാണ്. മുൻ സംസ്ഥാന അധ്യക്ഷൻ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ മകനും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷനുമായ മുനവ്വറലി ശിഹാബ് തങ്ങളും അന്തരിച്ച ഉമറലി ശിഹാബ് തങ്ങളുടെ മകൻ റഷീദലി ശിഹാബ് തങ്ങളും മുസ്ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പദവിയിലേക്ക് പരിഗണിക്കപ്പെട്ടേക്കാമെന്ന വാർത്തയുണ്ടായിരുന്നു.
എസ്‌കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡൻറായി പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ പ്രവർത്തിച്ചിരുന്നു. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് സ്ഥാനം ഏറ്റെടുത്ത സാദിഖലി ശിഹാബ് തങ്ങളുടെ പിൻഗാമിയായാണ് തങ്ങൾ പദവി ഏറ്റെടുക്കുന്നത്.
ഹൈദരലി തങ്ങളുടെ മരണത്തെ തുടർന്നാണ് മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡൻറും ഉന്നതാധികാര സമിതി അംഗവുമായ സാദിഖലി ശിഹാബ് തങ്ങൾ സംസ്ഥാന അധ്യക്ഷനായത്.
https://www.facebook.com/Malayalivartha



























