ഡോ.രമയുടെ ജീവിതവും ഔദ്യോഗിക ജീവിതവും... ഡോ. രമയെ കുറിച്ച് ആരോട് ചോദിച്ചാലും ആദ്യം പറയുന്നത് നല്ല വ്യക്തിത്വവും ഉറച്ച മനസ്സിന്റെ ഉടമ എന്നുമാണ്

ഫോറന്‍സിക് വിഭാഗം മുന്‍ മേധാവി ഡോ. പി. രമ അന്തരിച്ചു എന്നവാര്‍ത്ത കേട്ടപ്പോള്‍ എല്ലാവര്‍ക്കും പറയാന്‍ ഒരേ ഒരു കാര്യമേ ഉണ്ടായിരുന്നുള്ളു നല്ല വ്യക്തിത്വവും ഉറച്ച മനസ്സിന്റെ ഉടമയുമായി തങ്ങളുടെ പ്രിയ സുഹൃത്ത് എന്ന്. ഡോ. പി. രമ നടന്‍ ജഗദീഷിന്റെ ഭാര്യയുമാണ്. എന്നാല്‍ താരത്തിന്റെ ഭാര്യ എന്നതിനേക്കാള്‍ ഡോ. പി. രമ തന്റെ പ്രൊഫഷനിലൂടെയാണ് എല്ലാവരുടെയും ശ്രദ്ധ നേടിയത്.
താരപതവി ഡോ. പി. രമയ്ക്ക് താത്പര്യമില്ലാ എന്നത് ജഗദീഷ് തന്നെ പറഞ്ഞിട്ടുണ്ട്. രമ, അവരുടെ വ്യക്തി ജീവിതം പരസ്യ പ്പെടുത്താന്‍ ആഗ്രഹിക്കാത്ത വ്യക്തിയാണ് എന്ന് ജഗദീഷ് തന്നെ പറഞ്ഞിട്ടുണ്ട്. താന്‍ എത്രത്തോളം പ്രശസ്തി ആഗ്രഹിക്കുന്നുണ്ടോ, അത്രതന്നെ രമ പബ്ലിക് ഫിഗര്‍ ആവാന്‍ ആഗ്രഹിക്കുന്നില്ല എന്ന് ജഗദീഷ് പറഞ്ഞിട്ടുണ്ട്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിഭാഗം മുന്‍ മേധാവിയായിരുന്നു ഡോ പി രമ. കേരളത്തിലെ സെന്‍സേഷണല്‍ ആയ പല കേസുകളിലും ഫോറന്‍സിക് മേഖലയില്‍ രമയുടെ കണ്ടെത്തലുകള്‍ വളരെ നിര്‍ണായകമായിരുന്നു. കോടതിയില്‍ റിപ്പോര്‍ട്ടുകള്‍ ഹാജരാകുന്നതിനു മുന്‍പ് തന്നെ പ്രാസിക്യൂഷന്‍ കേസും എതിര്‍ഭാഗത്തിന്റെ കേസും പ്രതിഭാഗം വക്കീലിനെക്കുറിച്ചും അവര്‍ കൃത്യമായി അന്വേഷിക്കും.
അവരുടെ നീരീക്ഷണങ്ങളെ ഖണ്ഡിക്കുക എന്നത് എളുപ്പമല്ലായിരുന്നു. അവരെ ക്രോസ് വിസ്താരം ചെയ്യുന്ന കാഴ്ച കാണേണ്ടത് തന്നെയായിരുന്നു. പ്രോസിക്യൂഷനോടു ചേര്‍ന്നു നിന്നാണ് എല്ലായ്‌പ്പോഴും പ്രവര്‍ത്തിച്ചത്. പ്രോസിക്യൂഷന്‍ ദുര്‍ബലമാകാതിരിക്കാനുള്ള കടമ ഒരു ഫൊറന്‍സിക് വിദഗ്ധയ്ക്കുണ്ടെന്ന് അടിവരയിടുന്നതായിരുന്നു അവര്‍ ഹാജരാക്കിയിരുന്ന തെളിവുകള്‍.
ഡോ. രമയെ കുറിച്ച് ഹൈക്കോടതി അഭിഭാഷകന്‍ അജിത് കുമാര്‍ പറഞ്ഞ വാക്കുകളാണിത്.
അഭിഭാഷകന്‍ അജിത് കുമാറിന്റെ കുറിപ്പിന്റെ പൂര്‍ണ രൂപം...
ഇന്നാണ് ഡോ.രമയുടെ മരണവാര്‍ത്ത അറിഞ്ഞത്. കുറച്ചു നാളുകളായി സുഖമില്ലാതെയിരിക്കുകയായിരുന്നു അവര്‍. ഒന്നു രണ്ടു കൊലപാതക കേസുകളില്‍ ഫൊറന്‍സിക് വിദഗ്ധ എന്ന നിലയില്‍ സാക്ഷിക്കൂട്ടില്‍ വച്ച് ഞാന്‍ അവരെ കണ്ടിട്ടുണ്ട്. അര്‍പ്പണബോധമുള്ള ഫൊറന്‍സിക് വിദഗ്ധയായിരുന്നു അവര്‍.
കോടതിയില്‍ റിപ്പോര്‍ട്ടുകള്‍ ഹാജരാകുന്നതിനു മുന്‍പ് തന്നെ പ്രാസിക്യൂഷന്‍ കേസും എതിര്‍ഭാഗത്തിന്റെ കേസും പ്രതിഭാഗം വക്കീലിനെക്കുറിച്ചും അവര്‍ കൃത്യമായി അന്വേഷിക്കും. അവരുടെ നീരീക്ഷണങ്ങളെ ഖണ്ഡിക്കുക എന്നത് എളുപ്പമല്ലായിരുന്നു. അവരെ ക്രോസ് വിസ്താരം ചെയ്യുന്ന കാഴ്ച കാണേണ്ടത് തന്നെയായിരുന്നു.
ഡോ.പരീഖ്, ഡോ.ബര്‍ണാഡ് അല്ലെങ്കില്‍ അവരുടെ തന്നെ പ്രഫസര്‍ ഉമാദത്തന്‍... അങ്ങനെ ആരെയെങ്കിലും ഉദ്ധരിച്ചു ചോദിച്ചാലും പോസ്റ്റ്‌മോര്‍ട്ടം ടേബിളിലെ കണ്ടെത്തലുകളെ അവര്‍ തെളിവുകള്‍ വച്ച് പ്രതിരോധിക്കും. പ്രോസിക്യൂഷനോടു ചേര്‍ന്നു നിന്നാണ് എല്ലായ്‌പ്പോഴും പ്രവര്‍ത്തിച്ചത്. പ്രോസിക്യൂഷന്‍ ദുര്‍ബലമാകാതിരിക്കാനുള്ള കടമ ഒരു ഫൊറന്‍സിക് വിദഗ്ധയ്ക്കുണ്ടെന്ന് അടിവരയിടുന്നതായിരുന്നു അവര്‍ ഹാജരാക്കിയിരുന്ന തെളിവുകള്‍.
വിചാരണക്കോടതിയിലെ ജഡ്ജിമാര്‍ക്ക് ഡോ.രമയുടെ കണ്ടെത്തലുകളെക്കുറിച്ച് വലിയ മതിപ്പായിരുന്നു. സത്യസന്ധതയും പ്രതിഭയും ഒത്തുച്ചേര്‍ന്ന ഒരു സ്ത്രീയായിരുന്നു അവര്‍. അഭയ കേസില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ ഡോ. രമ നേരിട്ടു. വിചാരണ ആരംഭിച്ചപ്പോള്‍ സാക്ഷിക്കൂട്ടില്‍ ഹാജരാകാന്‍ വിധി അവരെ അനുവദിച്ചില്ല. പക്ഷേ, അവരുടെ റിപ്പോര്‍ട്ട് മറ്റൊരു ഡോക്ടറുടെ കയ്യൊപ്പോടെ കോടതി സ്വീകരിച്ചു.
സിബിഐക്കു വേണ്ടി ജസ്റ്റിസ് സുനില്‍ തോമസിനു മുമ്പില്‍ ആ റിപ്പോര്‍ട്ട് ശക്തിയുക്തം പ്രതിരോധിക്കാനുള്ള അവസരം എനിക്ക് ലഭിച്ചു. എന്റെ വളരെ അടുത്ത കുടുംബ സുഹൃത്തായിരുന്നു അവര്‍. ഡോക്ടര്‍ രമയുടെ വേര്‍പാടില്‍ ഭര്‍ത്താവ് ജഗദീഷിന്റെ വേദനയില്‍ പങ്കുചേരുന്നു.
https://www.facebook.com/Malayalivartha



























