നടി ആക്രമിക്കപ്പെട്ട കേസ് അവസാനഘട്ടത്തിലേക്ക്.... ദിലീപിന്റെ കാര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലടുത്തു

കൊച്ചിയില്‍ നടിയെ ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന്റെ കാര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലടുത്തു. കേസിന്റെ അവസാനഘട്ടത്തിലേക്കു കടക്കുകയാണെന്നതിന്റെ സൂചനകൂടിയാണിത്. ദിലീപിന്റെ ആലുവയിലുള്ള പത്മസരോവരം വീട്ടിലെത്തിയാണ് അന്വേഷണ സംഘം ദിലീപിന്റെ സിഫ്റ്റ് കാര്‍ കസ്റ്റഡിയിലെടുത്തത്.
കേസില്‍ കഴിഞ്ഞ ദിവസം ദിലീപിനെ ചോദ്യം ചെയ്തതിനുശേഷമുള്ള അന്വേഷണ സംഘത്തിന്റെ ആദ്യ ഇടപെടലാണിത്. 2016ല്‍ പള്‍സര്‍ സുനിയും സംവിധായകന്‍ ബാലചന്ദ്രകുമാറും സഞ്ചരിച്ച ഈ കാര്‍ കേസിലെ തെളിവാണെന്നും ഈ കാറിലാണ് പള്‍സര്‍ സുനി ദിലീപിന്റെ വീട്ടിലെത്തി മടങ്ങിയതെന്നും അന്വേഷണ സംഘം വ്യക്തമാക്കി. അന്നേ ദിവസം ദിലീപിന്റെ വീട്ടില്‍ വെച്ച് പള്‍സര്‍ സുനിക്ക് ദിലീപ് പണം നല്‍കുകയും ചെയതതു. കൂടെ ദിലീപിന്റെ സഹോദരന്‍ അനൂപുമുണ്ടായിരുന്നു. ബാലചന്ദ്രകുമാറിന്റെ മൊഴിയെ തുടര്‍ന്നാണ് കേസില്‍ പുതിയ അന്വേഷണങ്ങള്‍ ആരംഭിച്ചത്.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ക്രൈം ബ്രാഞ്ച് സംഘം ദിലീപിനെ ചോദ്യം ചെയ്തത് 16 മണിക്കൂറോളമാണ്. എന്നാല്‍ ചോദ്യം ചെയ്യലില്‍ ആരോപണങ്ങളെല്ലാം ദിലീപ് നിഷേധിച്ചു. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പുറത്തുവിട്ട ശബ്ദരേഖകളില്‍ പലതും മിമിക്രിയാണെന്ന് ദിലീപ് അന്വേഷണ സംഘത്തോട് പറഞ്ഞു. ശബ്ദരേഖകളില്‍ ചിലത് മാത്രമാണ് തന്റേതെന്ന് കഴിഞ്ഞ ദിവസം നടന്ന ചോദ്യംചെയ്യലിനിടെ ദിലീപ് അവകാശപ്പെട്ടു.
ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ ഗൂഡാലോചനയുടെ ഭാഗം. കോടതിയില്‍ തിരിച്ചടി ഉണ്ടായപ്പോഴാണ് ബാലചന്ദ്രകുമാര്‍ പുതിയ ആരോപണവുമായി രംഗത്ത് വന്നത്. ബാലചന്ദ്ര കുമാറിന് മറുപടിയില്ല, താന്‍ ഇതിനുള്ള മറുപടി കോടതിയില്‍ നല്‍കുമെന്നും ദിലീപ് അന്വേഷണ സംഘത്തോട് പറഞ്ഞു.
ഫോണിലെ വാട്‌സാപ്പ് ചാറ്റുകള്‍ നശിപ്പിക്കാന്‍ സൈബര്‍ വിദഗ്ധനായ സായി ശങ്കറിനെ ഉപയോഗപ്പെടുത്തിയതിനെ കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ വാട്‌സാപ്പ് ചാറ്റുകള്‍ നശിപ്പിക്കാന്‍ ആരെയും ഏര്‍പ്പെടുത്തിയിരുന്നില്ലെന്നായിരുന്നു ദിലീപിന്റെ മറുപടി. ഫോണ്‍ ഹാങ് ആവാതെയിരിക്കാന്‍ താന്‍ തന്നെയാണ് ചാറ്റുകള്‍ ഡീലിറ്റ് ചെയ്തതെന്ന് ദിലീപ് പറഞ്ഞു.
ഈ സമയം സായ് ശങ്കറില്‍ നിന്നും ലഭിച്ച ദിലീപിന്റെ ഫോണില്‍ നിന്നും നീക്കം ചെയ്ത ഡിജിറ്റല്‍ വിവരങ്ങള്‍ അന്വേഷണ സംഘം ഹാജരാക്കിയപ്പോള്‍ മൗന്മായിരുന്നു ദിലീപിന്റെ മറുപടി. ക്രൈംബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യല്‍. നടിയെ ആക്രമിച്ചു പകര്‍ത്തിയ ദൃശ്യങ്ങള്‍ തന്റെ കൈവശമില്ലെന്ന് ദിലീപ് ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇത് അന്വേഷണ സംഘം വിശ്വസിക്കുന്നില്ല.
ദൃശ്യത്തിന്റെ വിശദാംശങ്ങള്‍ തേടി തന്നെയാണ് ചോദ്യം ചെയ്യല്‍. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യം 2018 നവംബര്‍ 15ന് ആലുവയിലെ വീട്ടില്‍ വെച്ച് ദിലീപിനൊപ്പം കണ്ടെന്നാണ് സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി. എന്നാല്‍ ഒരുമിച്ച് ഇരുത്തിയുള്ള ചോദ്യം ചെയ്യലിലും ബാലചന്ദ്രകുമാറിന്റെ ഈ ആരോപണം ദിലീപ് നിഷേധിച്ചു. കൂടുതല്‍പേരെ വരുംദിവസങ്ങളില്‍ ചോദ്യം ചെയ്യും. ബാലചന്ദ്രകുമാറിനോടും വീണ്ടും ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha



























