പോപ്പുലർ ഫ്രണ്ടിന് പിണറായിയുടെ പരിശീലനം... പണി നൽകാനൊരുങ്ങി മോദി... അനുമതിയില്ലാതായെന്ന് അഗ്നിശമന സേനാ മേധാവി ബി.സന്ധ്യ...

കേന്ദ്ര സർക്കാർ നിരോധിക്കാൻ ഉദ്ദേശിക്കുന്ന സംഘടനയാണ് പോപ്പുലർ ഫ്രണ്ട്. പോപ്പുലർ ഫ്രണ്ട് നമ്മുടെ സമൂഹത്തിൽ വേരുറപ്പിക്കാൻ തുടങ്ങിയിട്ട് കാലങ്ങളായെങ്കിലും അടുത്ത കാലത്താണ് അത് വിഷവിത്തായി മാറിയത്. മൂവാറ്റുപുഴയിൽ അധ്യാപകൻെറ കൈവെട്ട് കേസിലാണ് പോപ്പുലർ ഫ്രണ്ട് കേരളത്തിൽ പിടിമുറുക്കിയത്.മുസ്ലീം ലീഗിൻ്റെ പ്രമാണിത്തം നഷ്ടമായതോടെയാണ് പോപ്പുലർ ഫ്രണ്ട് മുസ്ലീം ഭൂരിപക്ഷമേഖലയിൽ പിടിമുറുക്കിയത്.
1992 ൽ ബാബറി മസജിദ് തകർത്ത ശേഷം മൂന്ന് മുസ്ലീം സംഘടനകൾ ലയിച്ചാണ് 2006ൽ പോപ്പുലർ ഫ്രണ്ട് രൂപം കൊണ്ടത്. കേരളത്തിലെ ദേശീയ വികസന മുന്നണി, കർണാടക ഫോറം ഫോർ സിഗ്നിറ്റി, തമിഴ്നാട്ടിലെ മനിതനീതി പസാരി എന്നീ സംഘടനകളാണ് ലയിച്ചത്. മതം മാറ്റം നടത്തുന്ന മലപ്പുറത്തെ സത്യസരണി ഇവരുടെ പോഷക സംഘടനയാണ്. ഇവർ നടത്തിയിരുന്ന സ്വാതന്ത്ര്യ ദിന പരേഡ് 2013 ൽ ഉമ്മൻ ചാണ്ടി സർക്കാർ തടഞ്ഞിരുന്നു. അന്നു മുതലാണ് ഇവർ ഇടതുപക്ഷവുമായി അടുത്തത്. ഇതിൻ്റെ നേതാക്കൾ സിമിയുടെ മുൻകാല പ്രവർത്തകരാണ്.കെ റ്റി ജലീലും മുൻകാല സിമി നേതാവാണ്.ജലീൽ വഴിയാണ് പോപ്പുലർ ഫ്രണ്ട് ഇടതുപക്ഷവുമായി അടുക്കുന്നത്. സി പി എമ്മിനെ എല്ലാ കാലത്തും പോപ്പുലർ ഫ്രണ്ട് കൈയയച്ച് സഹായിക്കാറുണ്ട്.
എസ് എഫ് ഐ പ്രവർത്തകനും മഹാരാജാസ് കോളേജ് വിദ്യാർത്ഥിയുമായ അഭിമന്യുവിൻ്റെ കൊലപാതകത്തിൽ അടക്കം ഇത്തരം ഇസ്ലാമിക തീവവാദ സംഘടനകളുടെ പങ്ക് വാർത്തയായതാണ്. പ്രതികൾ ഇസ്ലാമിക സംഘടനകളിലുള്ളവരായതു കൊണ്ട് സി പി എം അവരോട് സ്വീകരിച്ചത് തന്ത്രപരമായ മൗനമാണ്.
ദക്ഷിണേന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളിൽ മാത്രം സ്വാധീനമുണ്ടായിരുന്ന പോപ്പുലർ ഫ്രണ്ട് ഇപ്പോൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും സജീവമാണ്. ആന്ധയിലും ഗോവയിലും രാജസ്ഥാനിലും ബംഗാളിലുമൊക്കെ ഇവർക്ക് സ്വാധീനമുണ്ട്.ഇന്ത്യൻ മുസ്ലീങ്ങളുടെ സമ്പൂർണ്ണ ശാക്തീകരണമാണ് ഇവരുടെ ലക്ഷ്യം.പാർശ്വവൽകൃതമായ മറ്റ് സംഘടനകളുടെ കൂട്ടായ്മയും ഇവർ ആഗ്രഹിക്കുന്നു.ഹിന്ദുത്വവർഗീയ ഫാസിസ്റ്റുകളാണ് തങ്ങളുടെ ലക്ഷ്യമെന്ന് പോപ്പുലർ ഫ്രണ്ട് ആവർത്തിച്ചിട്ടുണ്ട്.
ഇതാണ് സാഹചര്യമെന്നിരിക്കെ കേരള സർക്കാരിന് നേതൃത്വം നൽകുന്ന സി പി എം പോപ്പുലർ ഫ്രണ്ടുകാർക്ക് സർക്കാർ തലത്തിൽ പരിശീലനം നൽകി. പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കാണ് സർക്കാർ പരിശീലനം നൽകിയത്. സർക്കാർ അറിയാതെയാണ് പരിശീലനം നൽകിയതെന്ന് തെറ്റിദ്ധരിക്കരുത്. സർക്കാരിൻ്റെ അറിവും സമ്മതത്തോടെയുമായിരുന്നു സംഭവം.
ദുരന്തമുഖത്തെ രക്ഷാപ്രവര്‍ത്തനത്തിന് എന്ന പേരിലാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് അഗ്നിശമന സേന പരിശീലനം നൽകിയത്. അഗ്നിശമനാസേന ഇത്തരത്തിൽ ആർക്കും പരിശീലനം നൽകാറില്ല. അങ്ങനെ പരിശിലനം നൽകണമെങ്കിൽ സർക്കാർ അറിഞ്ഞിരിക്കണം. ആദ്യന്തര വകുപ്പിന് കീഴിലാണ് അഗ്നിശമനാ വിഭാഗം പ്രവർത്തിക്കുന്നത്. ഏതായാലും സേനയുടെ പ്രവൃത്തി വിവാദത്തിലായി കഴിഞ്ഞു.
റസ്‌ക്യൂ ആന്‍ഡ് റിലീഫ് എന്ന സംഘടനയ്ക്ക് പോപ്പുലര്‍ ഫ്രണ്ട് രൂപം നല്‍കിയിരുന്നു. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടന പരിപാടിയിലാണ് അഗ്‌നിശമന സേനയിലെ അംഗങ്ങള്‍ എത്തിയും പരിശീലനം നല്‍കിയതും. ഇതിന്റെ ചിത്രങ്ങള്‍ അടക്കം പോപ്പുലര്‍ ഫ്രണ്ട് തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തു. സംസ്ഥാനതല ഉദ്ഘാടനത്തിനുശേഷം അതേ വേദിയിലായിരുന്നു പരിശീലനം.
പള്‍മറി റെസിസിറ്റേഷന്‍, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓപ്പറേഷന്‍ തുടങ്ങിയ മേഖലയിലാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയത്. അഗ്‌നിശമന സേനാ ഉദ്യോഗസ്ഥരായ ബി. അനീഷ്, വൈ.എ. രാഹുല്‍ദാസ്, എം. സജാദ് തുടങ്ങിയവര്‍ പരിശീലനം നല്‍കിയത്. പരിശീലകര്‍ക്കുള്ള ഉപഹാരവും പോപ്പുലര്‍ ഫ്രണ്ട് നേതാക്കളില്‍ നിന്നു ഇവര്‍ സ്വീകരിച്ചതായി വ്യക്തമാണ്. സന്നദ്ധസംഘടനകള്‍, റസിഡനന്‍സ് അസോസിയേഷന്‍, വിവിധ എന്‍ജിഒകള്‍ എന്നിവയുടെ വേദികളില്‍ പരിശീലനം നല്‍കാറുണ്ട്. എന്നാൽ അതിനും ഫയർ ഫോഴ്സ് മേധാവിയുടെ അനുവാദം വേണം.
പോപ്പുലർ ഫ്രണ്ടിന് പരീശീലനം നൽകുന്നതിന് അനുമതി വാങ്ങിയിരുന്നില്ല എന്നാണ് മനസിലാക്കുന്നത്. രാഷ്ട്രീയ പാർട്ടികൾക്ക് പരിശീലനം നൽകാൻ നിയമത്തിൽ വ്യവസ്ഥയില്ല. അപ്പോൾ ആരുടെയെങ്കിലും ശുപാർശ പ്രകാരമായിരിക്കും പരിശീലകർ എത്തിയിരിക്കുക. അത് ആരുടെ ശുപാർശ എന്നാണ് അറിയേണ്ടത്. ഏതായാലും താൻ അറിഞ്ഞില്ലെന്ന് തന്നെയാണ് ഡി ജി പി ബി സന്ധ്യ പറയുന്നത്. അത് വാസ്തവമാണോ എന്ന് കണ്ടറിയാം.
രാഷ്ട്രീയ സംഘടനകളുടെ വേദിയില്‍ ഇത്തരം പരിശീലനം നല്‍കുന്നത് സര്‍വീസ് ചട്ടലംഘനാമാണെന്ന് ആരോപണം ഉയര്‍ന്നതിനാല്‍ അഗ്നിശമന സേനാ മേധാവി ബി.സന്ധ്യ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആലുവ പ്രയദര്‍ശിനി മുന്‍സിപ്പല്‍ ഓഡിറ്റോറിയത്തില്‍ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സിപി മുഹമ്മദ് ബഷീര്‍ ആണ് റെസ്‌ക്യൂ ആന്‍ഡ് റിലീഫ് ടീമിന്റെ ഉദ്ഘാടനം നിർവഹിച്ചത്.
നരേന്ദ്ര മോദിയുടെ കണ്ണിലെ കരടാണ് പോപ്പുലർ ഫ്രണ്ട്. കേരള സർക്കാർ പോപ്പുലർ ഫ്രണ്ടിനെ കൈയയച്ച് സഹായിക്കാൻ ശ്രമിക്കുമ്പോൾ കേന്ദ്രത്തിൽ നിന്നും പണി കിട്ടുമെന്ന കാര്യം ഉറപ്പാണ്. എന്നാൽ തങ്ങളുടെ ഭാഗത്ത് ഒരു തെറ്റും സംഭവിച്ചിട്ടില്ലെന്നാണ് ആഭ്യന്തര വകുപ്പ് പറയുന്നത്.ആദ്യന്തര വകുപ്പിൻെറ മന്ത്രി ഇക്കാര്യം അറിഞ്ഞോ എന്ന് ഉറപ്പില്ല
https://www.facebook.com/Malayalivartha



























