ബാക്കിയങ്കം ഇന്ന്... പള്‍സര്‍ സുനിയുടെ ഒറിജിനല്‍ കത്തിന് പിന്നാലെ പൊല്ലാപ്പായി കാറും; ദിലീപിന്റെ ആലുവയിലെ വീട്ടിലെത്തി അന്വേഷണ സംഘം ചുവപ്പ് സ്വിഫ്റ്റ് കാര്‍ കസ്റ്റഡിയിലെടുത്തു; കസ്റ്റഡിയിലെടുത്ത ദിലീപിന്റെ കാര്‍ ഒരിഞ്ച് മുന്നോട്ട് നീക്കാന്‍ അന്വേഷണ സംഘത്തിനായില്ല

ദിലീപിനെ സംബന്ധിച്ച് ഇനിയും നല്ല കാലം വരാനില്ല. പഴയത് പോലെ ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക് ദിലീപ് പെട്ടുപോകുകയാണ്. ക്വട്ടേഷന്‍ പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പള്‍സര്‍ സുനിയുടെ ഒര്‍ജിനല്‍ കത്ത് പുറത്ത് വന്നതിന് പിന്നാലെ അന്വേഷണ സംഘം ചടുല നീക്കം നടത്തിയിരിക്കുകയാണ്.
പള്‍സര്‍ സുനിയുടെ കത്ത് കണ്ടെത്തിയതോടെ ദിലീപിന് പൊല്ലാപ്പ് കൂടി. ദിലീപും സുനിയും തമ്മിലുള്ള ആത്മ ബന്ധം വ്യക്തമാക്കുന്നതാണ് കത്ത്. ഇതിന്റെ ആധികാരികത ഉറപ്പുവരുത്താന്‍ സുനിയുടെ കയ്യക്ഷരത്തിന്റെ സാംപിള്‍ ശേഖരിച്ചു. ഇത് ഉടന്‍ പരിശോധനയ്ക്ക് അയക്കും. സുനിയുടെ സഹതടവുകാരനായ കുന്ദംകുളം സ്വദേശിയുടെ വീട്ടില്‍ നിന്നാണ് കത്ത് കിട്ടിയത്. എല്ലാവരെയും വിലക്കെടുത്താലും കോടതി വെറുതേ വിട്ടാലും സത്യം അറിയുന്നവര്‍ എന്നും മൂടി വയ്ക്കും എന്ന് കരുതരുത് എന്ന് കത്തിലുണ്ട്. കൂടാതെ എല്ലാം കോടതിയില്‍ പറഞ്ഞ് ചെയ്ത തെറ്റിന് മാപ്പിരന്ന് കിട്ടാവുന്ന ശിക്ഷ വാങ്ങിക്കൊള്ളാമെന്നു പറഞ്ഞാണ് കത്ത് അവസാനിപ്പിച്ചിരിക്കുന്നത്. നടിയെ അക്രമിച്ച കേസിലെ നിര്‍ണായക തെളിവാണ് ഈ കത്ത്.
ഈ കത്ത് ലഭിച്ചതിന് പിന്നാലെ മറ്റൊരു അമ്പരപ്പിക്കുന്ന വാര്‍ത്തയാണ് പുറത്ത് വന്നത്. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു എന്ന വാര്‍ത്തയാണ് പുറത്ത് വന്നത്. വെള്ളിയാഴ്ച വൈകിട്ട് ദിലീപിന്റെ ആലുവയിലെ വീട്ടിലെത്തിയാണ് ചുവപ്പ് സ്വിഫ്റ്റ് കാര്‍ കസ്റ്റഡിയിലെടുത്തത്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെത്തുടര്‍ന്നാണ് കാര്‍ കസ്റ്റഡയിലെടുത്തത്.
ദിലീപിന്റെ കാറിനെ ചുറ്റിപ്പറ്റി ദുരൂഹമായ വാര്‍ത്തകളാണ് വരുന്നത്. കേസിലെ പ്രതി പള്‍സര്‍ സുനി 2016ല്‍ ദിലീപിന്റെ വീട്ടിലെത്തി പണം വാങ്ങി മടങ്ങിയത് ഈ കാറിലാണെന്നും സംവിധായകന്‍ പി. ബാലചന്ദ്രകുമാറും ദിലീപിന്റെ സഹോദരന്‍ അനൂപും അന്ന് കാറില്‍ ഒപ്പമുണ്ടായിരുന്നതായും പറയുന്നു.
അതേസമയം കസ്റ്റഡിയിലെടുത്ത കാര്‍ ദിലീപിന്റെ മൊബൈല്‍ പോലെയായി. ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത ദിലീപിന്റെ കാര്‍ ഒരിഞ്ച് മുന്നോട്ടെടുക്കാന്‍ അന്വേഷണ സംഘത്തിനായില്ല. ടയറുകള്‍ പഞ്ചറായി ഓടിച്ചുകൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. അങ്ങനെ കസ്റ്റഡിയിലെടുത്ത കാര്‍ എന്ത് ചെയ്യണമെന്നറിയാതെ കുടുങ്ങി. അവസാനം നിയമ വിദഗ്ധരുമായി ആലോചിച്ച് ഉദ്യോഗസ്ഥര്‍ മഹസര്‍ തയാറാക്കി മടങ്ങി. ഇന്ന് കാര്‍ കൊണ്ടുപോകാനാണ് നീക്കം.
അങ്ങനെ ദിലീപിന്റെ കാര്‍ എടുക്കാന്‍ വന്നത് സിനിമാ കഥയിലെ ക്ലൈമാക്‌സ് പോലെയായി. ശ്രമം നടക്കാത്തതിനാല്‍ ഇന്ന് മെക്കാനിക്കുമായി എത്തി കാര്‍ കെട്ടിവലിച്ചു കൊണ്ടുപോകാനാണ് നീക്കം. കാറിനെ കുറിച്ചുള്ള വിവരങ്ങള്‍ കഴിഞ്ഞ ദിവസം അന്വേഷണ ഉദ്യോഗസ്ഥര്‍ ദിലീപിനോടു ചോദിച്ചപ്പോള്‍ വര്‍ക്‌ഷോപ്പില്‍ ആണെന്നായിരുന്നു മറുപടി. എന്നാല്‍ ദിലീപ് ആ പറഞ്ഞത് കള്ളമായിരുന്നെന്ന് ബോധ്യമായി. കാര്‍ കേട് തന്നെ പക്ഷെ വര്‍ക്ക്‌ഷോപ്പിലായിരുന്നില്ല കാര്‍ ഉണ്ടായിരുന്നത്.
കസ്റ്റഡിയിലെടുത്ത കാറിനെ ചുറ്റിപ്പറ്റി ദുരൂഹകള്‍ ഏറുകയാണ്. കേസിലെ പ്രതി പള്‍സര്‍ സുനി 2016ല്‍ ദിലീപിന്റെ വീട്ടിലെത്തി പണം വാങ്ങി മടങ്ങിയത് ഈ കാറിലാണെന്നാണ് അന്വേഷണ സംഘം വിശ്വസിക്കുന്നത്. മാത്രമല്ല സംവിധായകന്‍ പി. ബാലചന്ദ്രകുമാറും ദിലീപിന്റെ സഹോദരന്‍ അനൂപും അന്ന് കാറില്‍ ഒപ്പമുണ്ടായിരുന്നു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെത്തുടര്‍ന്നാണ് കാര്‍ കസ്റ്റഡയിലെടുത്തത്. പക്ഷെ അത് തെളിയിക്കേണ്ടതുണ്ട്. വര്‍ഷങ്ങള്‍ മുമ്പ് നടന്ന സംഭവമായതിനാല്‍ കാറില്‍ നിന്നും തുമ്പൊന്നും ലഭിക്കാന്‍ സാധ്യത കുറവാണ്. എന്തായാലും ദിലീപും കാറും ഇന്ന് വാര്‍ത്തകളില്‍ നിറയുമെന്ന കാര്യത്തില്‍ തീര്‍ച്ച.
"
https://www.facebook.com/Malayalivartha



























