തുറുപ്പ് ഗുലാനുമായി റഷ്യ... തന്റെ ജീവന്‍ അപകടത്തിലാണെന്നും രക്ഷിക്കണമെന്നും പറഞ്ഞ് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അലമുറയിടുമ്പോള്‍ നരേന്ദ്രമോദിയെ തോളിലേറ്റി റഷ്യ; യുക്രെയിന്‍ മധ്യസ്ഥതയ്ക്ക് മോദിയെ സ്വാഗതം ചെയ്ത് റഷ്യ; ഇന്ത്യ ആവശ്യപ്പെട്ടാല്‍ ഒന്നിനും മടിക്കില്ല

വീമ്പ് പറച്ചില്‍ നടത്തിയ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ വല്ലാത്ത ധര്‍മ്മ സങ്കടത്തിലാണ്. തന്റെ ജീവന്‍ അപകടത്തിലാണെന്നും രക്ഷിക്കണമെന്നും പറഞ്ഞ് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അലമുറയിടുകയാണ്. അതേസമയം ഇന്ത്യ ലോകത്തിന്റെ നെറുകയിലേക്ക് എത്തുകയാണ്. നരേന്ദ്ര മോദിയെ ലോകത്തിന്റെ വെളിച്ചമായി ഉയര്‍ത്തിക്കാട്ടുകയാണ് റഷ്യ. യുക്രെയിന്‍ മധ്യസ്ഥതയ്ക്ക് മോദിയെ സ്വാഗതം ചെയ്തിരിക്കുകയാണ്.
തന്റെ ജീവന്‍ അപകടത്തിലാന്നാണ് ഇമ്രാന്‍ ഖാന്‍ പറയുന്നത്. ഞായറാഴ്ച ദേശീയ അസംബ്ലിയില്‍ ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനിരിക്കെ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഞെട്ടിപ്പിക്കുന്ന പരാമര്‍ശമുള്ളത്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് ഈ വിവരം ലഭിച്ചതെന്നാണ് ഇമ്രാന്‍ ഖാന്‍ പറയുന്നത്. പക്ഷേ തന്നെ ഭയപ്പെടുത്താനാകില്ലെന്നും സ്വാതന്ത്ര്യവും ജനാധിപത്യപരവുമായ പാക്കിസ്ഥാനായി പോരാടും.
തന്റെ ജീവന്‍ അപകടത്തിലാക്കാന്‍ മാത്രമല്ല തന്നെയും ഭാര്യയെയും സ്വഭാവഹത്യ ചെയ്യാനും അവര്‍ പദ്ധതിയിട്ടെന്നും പറയുന്നു. മൂന്നു സാധ്യതകളാണ് സൈന്യം തനിക്ക് തിരഞ്ഞെടുക്കാന്‍ തുറന്നിട്ടിരിക്കുന്നതെന്ന് ഇമ്രാന്‍ഖാന്‍ പറയുന്നു. ഒന്നുകില്‍ അവിശ്വാസ പ്രമേയത്തെ നേരിടുക, അല്ലെങ്കില്‍ നേരത്തേ തിരഞ്ഞെടുപ്പിലേക്കു പോവുക, അതുമല്ലെങ്കില്‍ പ്രധാനമന്ത്രി സ്ഥാനത്തുനിന്നു മാറുക. അവിശ്വാസ പ്രമേയം അതിജീവിച്ചാലും മറുകണ്ടം ചാടുന്നവരുമായി ഇനി മുന്നോട്ടു പോകാന്‍ കഴിയില്ല. തിരഞ്ഞെടുപ്പ് നേരത്തെയാക്കുകയാണ് ഏറ്റവും നല്ലത്. കേവല ഭൂരിപക്ഷം നല്‍കാന്‍ രാജ്യത്തോട് അഭ്യര്‍ഥിക്കും. യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
പാക്കിസ്ഥാനില്‍ ഇതുവരെ ഒരു പ്രധാനമന്ത്രിയും അവിശ്വാസത്തിലൂടെ പുറത്തായിട്ടില്ല. അതേസമയം, ഒരു പ്രധാനമന്ത്രി പോലും 5 വര്‍ഷ കാലാവധി പൂര്‍ത്തിയാക്കിയിട്ടുമില്ല. ഈയൊരു വിധിയാണ് ഇമ്രാന്‍ ഖാനെയും ബാധിച്ചിരിക്കുന്നത്.
പാകിസ്ഥാന്‍ ലോക രാഷ്ട്രങ്ങളുടെ മുമ്പില്‍ തകര്‍ന്നടിയുമ്പോള്‍ ഇന്ത്യയ്ക്ക് വലിയ പുരോഗതിയാണ് ഉണ്ടാകുന്നത്. യുക്രെയിന്‍ പ്രതിസന്ധി പരിഹരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മദ്ധ്യസ്ഥത വഹിച്ചാല്‍ റഷ്യ അനുകൂലിക്കുമെന്നാണ് റഷ്യ പറയുന്നത്. റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ് തന്നെയാണ് ന്യൂഡല്‍ഹിയില്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. യുക്രെയിന്‍ യുദ്ധത്തില്‍ ഏകപക്ഷീയ നിലപാട് എടുക്കാത്ത ഇന്ത്യയുടെ വിദേശനയത്തെ പ്രകീര്‍ത്തിക്കുകയും ചെയ്തു. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് ഇക്കാര്യം വിവരിച്ചത്.
പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ സെര്‍ജി ലാവ്‌റോവ് വലിയ ഉറപ്പാണ് നല്‍കിയത്. പാശ്ചാത്യ ഉപരോധം നേരിടുന്ന റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനെതിരായ അമേരിക്കന്‍ മുന്നറിയിപ്പ് തള്ളിക്കളഞ്ഞു. ഇന്ത്യയ്ക്ക് എന്ത് വേണമെങ്കിലും നല്‍കാമെന്ന് സെര്‍ജി ലാവ്‌റോവ് ന്യൂഡല്‍ഹിയില്‍ പ്രഖ്യാപിച്ചു. ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളുമായുള്ള വ്യാപാര ഇടപാടുകള്‍ക്ക് ഡോളര്‍ ഉള്‍പ്പെടെയുള്ള പാശ്ചാത്യ കറന്‍സികള്‍ ഒഴിവാക്കുമെന്നും പറഞ്ഞു.
ഇന്ത്യയെ പുകഴ്ത്താനും മറന്നില്ല. ഇന്ത്യ പ്രധാനപ്പെട്ട രാജ്യമാണ്. യുക്രെയിന്റെയും റഷ്യയുടെയും പൊതു പങ്കാളിയാണ്. ഇന്ത്യയുടെ മദ്ധ്യസ്ഥത ഒരു പരിഹാരമുണ്ടാക്കുമെങ്കില്‍ ഞങ്ങളത് സ്വാഗതം ചെയ്യും. യുക്രെയിന്റെ സുരക്ഷയാണ് ഉറപ്പാക്കേണ്ടത്. പാശ്ചാത്യരാജ്യങ്ങള്‍ ആ ഉത്തരവാദിത്വം പാലിച്ചില്ല. ഇന്ത്യയ്ക്ക് അതിന് കഴിയും ലാവ്‌റോവ് പറഞ്ഞു. അമേരിക്കന്‍ ഡെപ്യൂട്ടി സുരക്ഷാ ഉപദേഷ്ടാവ് ദലീപ് സിംഗ് ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിനെ വിമര്‍ശിച്ചതിനുള്ള ചുട്ട മറുപടിയായിരുന്നു റഷ്യന്‍ വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന.
" f
https://www.facebook.com/Malayalivartha



























