മഞ്ചേരി നഗരസഭാംഗത്തിന്റെ കൊലപാതകം... മുഖ്യപ്രതി ഷുഹൈബ് പിടിയില്‍, കസ്റ്റഡിയിലെടുത്തത് തമിഴ്‌നാട്ടില്‍ നിന്ന്, ഇതോടെ കസ്റ്റഡിയിലായവരുടെ എണ്ണം മൂന്നായി

മഞ്ചേരിയില്‍ നഗരസഭാംഗത്തെ കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതി ഷുഹൈബ് പിടിയിലായി. തമിഴ്‌നാട്ടില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഷുഹൈബ് എന്ന കൊച്ചുവിനായി തിരച്ചില്‍ ഊര്‍ജ്ജിതമായി നടക്കവേയാണ് തമിഴ്‌നാട്ടില്‍ നിന്ന് പിടികൂടാനായത്.
നേരത്തെ രണ്ടുപേരെ കസ്റ്റഡിയിലെടുത്തിരുന്നു. നെല്ലിക്കുത്ത് സ്വദേശി ഷംസീര്‍, അബ്ദുള്‍ മജീദ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
ചൊവ്വാഴ്ച രാത്രിയാണ് മഞ്ചേരി നഗരസഭയിലെ 16-ാം വാര്‍ഡ് കൗണ്‍സിലറായ തലാപ്പില്‍ അബ്ദുള്‍ ജലീലിന്(കുഞ്ഞാന്‍-52) നേരേ ആക്രമണമ നേിരിട്ടത്. നിര്‍ത്തിയിട്ട കാറിന്റെ ലൈറ്റ് അണയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്.
ഗുരുതരമായി പരിക്കേറ്റ അബ്ദുള്‍ ജലീല്‍, ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്രിയോടെയാണ് മരിച്ചത്. ബിസിനസ് കാര്യങ്ങള്‍ക്കായി ജലീല്‍ മണ്ണാര്‍ക്കാട്ട് പോയി തിരിച്ചുവരവേയാണ് ചൊവ്വാഴ്ച രാത്രി പതിനൊന്നുമണിയോടെ പയ്യനാട് കുട്ടിപ്പാറയില്‍ വച്ച് ആക്രമണമുണ്ടായത്.
ജലീല്‍ സഞ്ചരിച്ച കാര്‍ പയ്യനാട് കുട്ടിപ്പാറ ഭാഗായി നിര്‍ത്തിയപ്പോള്‍ ബൈക്കിലെത്തിയ സംഘവുമായി ലൈറ്റ് അണയ്ക്കുന്ന കാര്യത്തെ തുടര്‍ന്ന് തര്‍ക്കമുണ്ടായി. കാര്യങ്ങള്‍ പറഞ്ഞു തീര്‍ത്തതിനുശേഷം മുന്നോട്ടുപോയപ്പോള്‍ ബൈക്കിലെത്തിയ പ്രതികള്‍ ഹെല്‍മെറ്റ് കൊണ്ട് കാറിന്റെ ചില്ല് തകര്‍ത്തു കളഞ്ഞു.
ശേഷം ജലീലിനെ പുറത്തിറക്കി മാരകായുധം ഉപയോഗിച്ച് ആക്രമിച്ചു. ആക്രമണത്തില്‍ തലയോട്ടി തകര്‍ന്ന ജലീലിനെ കൂടെയുണ്ടായിരുന്നവര്‍ അബോധാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ചു. ഉടന്‍ തന്നെ ന്യൂറോ തീവ്രപരിചരണ വിഭാഗത്തില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെങ്കിലും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല. മരണം സംഭവിച്ചത് തലച്ചോറിനേറ്റ സാരമായ പരിക്കുമൂലമാണ്.
https://www.facebook.com/Malayalivartha



























