വർക് ഷോപ്പിൽ മുങ്ങിയ കാർ പൊങ്ങിയത് പത്മസരോവരത്ത്... രാമൻപിള്ളയുടെ ബുദ്ധി 'ടയർ കുത്തികീറി'... ഓടിക്കാൻ കഴിയാത്ത നിലയിലായിലായിരുന്ന കാര്‍ കൊണ്ടു പോകാനാവാത്ത സാഹചര്യമായതിനാല്‍ മെക്കാനിക്കുമായി എത്തി കാര്‍ കെട്ടിവലിച്ച് കൊണ്ടു പോകാൻ അന്വേഷണ സംഘത്തിന്റെ ശ്രമം.. ഒടുക്കം തന്ത്രം പുറത്തെടുത്തു! രഹസ്യ ചുരുളഴിക്കാൻ ഇനി ചുവന്ന സ്വിഫിറ്റ്.. അഴിക്കുള്ളിലേക്ക് പോകാൻ ദിവസങ്ങൾ എണ്ണി കഴിഞ്ഞു...

നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തലിൽ നടൻ ദിലീപിന്റെ ചുവന്ന സ്വിഫ്റ്റ് കാർ ക്രൈംബ്രാഞ്ച് ഇന്നലെ ആലുവയിലെ പത്മസരോവരം വീട്ടിൽനിന്ന് കസ്റ്റഡിയിലെടുത്തു. 2016 ഡിസംബർ 26ന് പൾസർ സുനി ദിലീപിന്റെ വീട്ടിൽനിന്ന് മടങ്ങിയത് ഈ കാറിലായിരുന്നു എന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടർന്നാണിത്. ആലുവയിലെ വീട്ടിലുള്ള ചുവപ്പ് സ്വിഫ്റ്റ് കാറാണ് അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തത് . ഓടിക്കാൻ കഴിയാത്ത നിലയിലായിലായിരുന്നു ഈ കാറിന്റെ അവസ്ഥ. കാര്‍ കൊണ്ടു പോകാനാവാത്ത സാഹചര്യമായതിനാല്‍ മെക്കാനിക്കുമായി എത്തി കാര്‍ കെട്ടിവലിച്ച് കൊണ്ടു പോകാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം നടന്നത്. കാറിനെ കുറിച്ചുള്ള വിവരങ്ങള്‍ കഴിഞ്ഞ ദിവസം അന്വേഷണ ഉദ്യോഗസ്ഥര്‍ ദിലീപിനോട് ചോദിച്ചപ്പോള്‍ വര്‍ക്ക് ഷോപ്പില്‍ ആണെന്നായിരുന്നു മറുപടി പറഞ്ഞത്. എന്നാൽ ആലുവ ആർ.ടി ഓഫീസിൽ രജിസ്റ്റർചെയ്ത കാർ ദിലീപിന്റെ വീട്ടിലുണ്ടെന്ന് കഴിഞ്ഞ ദിവസമാണ് ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചത്. സുനിയെ ബസ് സ്റ്റോപ്പിലിറക്കാൻ ദിലീപ് ആവശ്യപ്പെട്ടതനുസരിച്ച് ദിലീപിന്റെ സഹോദരൻ അനൂപ് ഈ കാറിലാണ് കൊണ്ടുപോയതെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ. വീട്ടിൽവച്ച് സുനിയ്ക്ക് ദിലീപ് പണവും കൈമാറി. ആ സമയം അവിടെയുണ്ടായിരുന്ന താൻ അവർക്കൊപ്പം കാറിൽ കയറിയിരുന്നുവെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. ഈ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് കാര്‍ പൊലീസ് ഇപ്പോള്‍ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.
കേസില്‍ ദിലീപും പള്‍സര്‍ സുനിയും തമ്മിലുള്ള ബന്ധം തെളിയിക്കാനുള്ള ഏറ്റവും നിര്‍ണായക തെളിവായിട്ടാണ് ഈ കാറിനെ കണക്കാക്കുന്നത്. നേരത്തേ നടി ആക്രമിക്കപ്പെട്ട കേസിന് മുന്‍പ് താന്‍ ദിലീപിന്റെ വീട്ടില്‍ എത്തിയപ്പോള്‍ പള്‍സര്‍ സുനി അവിടെ ഉണ്ടായിരുന്നതായി ബാലചന്ദ്രകുമാര്‍ പോലീസിനോട് പറഞ്ഞിരുന്നു. അതേസമയം, പള്‍സര്‍ സുനി ജയിലില്‍ നിന്നയച്ച കത്തിന്റെ ഒര്‍ജിനലും അന്വേഷണ സംഘം ഇന്ന് കണ്ടെത്തിയിരുന്നു. ദിലീപും സുനിയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നതാണ് ആ കത്ത്. കത്തിന്റെ ആധികാരികത പരിശോധിക്കാന്‍ സുനിയുടെ കയ്യക്ഷരത്തിന്റെ സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്. ഇത് ഉടന്‍ പരിശോധനയ്ക്ക് അയക്കും. സുനിയുടെ സഹതടവുകാരനായ കുന്ദംകുളം സ്വദേശിയുടെ വീട്ടില്‍ നിന്നാണ് കത്ത് കണ്ടെടുത്തത്. ഈ കത്ത് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ് . സുനിയുടെ മാതാവ് ശോഭന മൂന്നുമാസംമുമ്പ് കത്തിന്റെ പകർപ്പ് പുറത്തുവിട്ടിരുന്നു. തുടർന്നുള്ള അന്വേഷണമാണ് സഹതടവുകാരനിലേക്ക് എത്തിയത്. 2018 മേയ് 7ന് സുനി എഴുതിയ കത്ത് ദിലീപിന് കൈമാറാൻ കഴിഞ്ഞിരുന്നില്ല.
നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയിലെ നിര്‍ണായക തെളിവാണ് കത്ത്. പള്‍സര്‍ സുനി എഴുതിയ കത്ത് ദിലീപിന് കൈമാറാന്‍ കഴിഞ്ഞിരുന്നില്ല. ദിലീപിന്റെ അഭിഭാഷകന്‍ സജിത്തില്‍ നിന്ന് കത്ത് വാങ്ങുകയും ദിവസങ്ങള്‍ക്ക് ശേഷം തിരിച്ചു നല്‍കുകയുമായിരുന്നു. നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയാണ് ഒന്നാം പ്രതി. കഴിഞ്ഞ ദിവസമാണ് പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. കേസില്‍ തുടരന്വേണം നടക്കുന്ന ഘട്ടത്തില്‍ ജാമ്യം നല്‍കാനാകില്ല എന്നാണ് ഹൈക്കോടതി വിലയിരുത്തല്‍. തനിക്ക് ജയിലില്‍ സുരക്ഷ ഭീഷണിയുണ്ടെന്നാണ് സുനി പറയുന്നത്.
സുനിയുടെ കത്തില്‍ ദിലീപിനെ കുറിച്ച് ഗുരുതരമായ വെളിപ്പെടുത്തലുകളാണുള്ളത് പുറത്ത് വന്നത്. ദിലീപിനും അടുത്ത സുഹൃത്തുക്കളില്‍ ചിലര്‍ക്കും സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന് ഉള്‍പ്പെടെയാണ് സുനിയുടെ കത്തിൽ പറയുന്നത്. 'അമ്മയുടെ സംഘടനയില്‍ ചേട്ടന്‍ ഉള്‍പ്പെടെ എത്ര പേര്‍ക്ക് സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്നും ചേട്ടന്‍ എന്ന് പുറത്ത് പോയി പരിപാടി അവതരിപ്പിക്കാന്‍ പോകുന്നത് എന്തിനാണ് എന്നും. പരിപാടിയുടെ ലാഭം എത്ര ആളുകള്‍ക്ക് നല്‍കണമെന്നും പുറത്ത് വന്നാല്‍ എന്ന കാര്യവും. എന്നെ ജീവിക്കാന്‍ എവിടെയും സമ്മതിക്കില്ല എന്ന തീരുമാനത്തിലാണെങ്കില്‍ ചേട്ടന്‍ ഇതെല്ലാം ഓര്‍ത്താല്‍ നന്നായിരിക്കുമെന്നും പള്‍സര്‍ സുനിയുടെ കത്തില്‍ പറയുന്നു. കേസില്‍ നടി മഞ്ജു വാര്യരെയും സംവിധായകന്‍ ശ്രീകുമാര്‍ മേനോനെയും ഉള്‍പ്പെടുത്താന്‍ ദിലീപ് ശ്രമിച്ചതായും കത്തില്‍ തെളിവുണ്ട്.
https://www.facebook.com/Malayalivartha



























