നിരത്തുകളിലെ കള്ളക്കളി ഇനി വേണ്ട.... ഉടന്‍ പിടിവീഴും.... പണി വരുന്നത് എസ്എംഎസായി..... വാഹനങ്ങളുമായി പുറത്തിറങ്ങുമ്പോള്‍ റോഡില്‍ ക്യാമറയുള്ള സ്ഥലമെത്തുമ്പോള്‍ വേഗത കുറയ്ക്കുകയും അതു കഴിയുമ്പോള്‍ വേഗത കൂട്ടുകയും ചെയ്യുന്ന കള്ളക്കളി ഇനി നടക്കില്ല, സംസ്ഥാന വ്യാപകമായി 'വെര്‍ച്വല്‍ ലൂപ്' സംവിധാനമൊരുങ്ങുന്നു.... ജാഗ്രതൈ!

നിരത്തുകളിലെ കള്ളക്കളി ഇനി വേണ്ട.... ഉടന്‍ പിടിവീഴും.... വാഹനങ്ങളുമായി പുറത്തിറങ്ങുമ്പോള്‍ റോഡില്‍ ക്യാമറയുള്ള സ്ഥലമെത്തുമ്പോള്‍ വേഗത കുറയ്ക്കുകയും അതു കഴിയുമ്പോള്‍ വേഗത കൂട്ടുകയും ചെയ്യുന്ന കള്ളക്കളി ഇനി നടക്കില്ല, സംസ്ഥാന വ്യാപകമായി 'വെര്‍ച്വല്‍ ലൂപ്' സംവിധാനമൊരുങ്ങുന്നു....
മിക്കവാറും റോഡുകളില്‍ യാത്രക്കാരെല്ലാം അമിതവേഗത്തില്‍ യാത്ര ചെയ്യവേ എവിടെയെങ്കിലും ക്യാമറ കാണുകയാണെങ്കില്‍ പതുക്കെ വേഗത കുറയ്ക്കുകയാണ് പതിവ്. പക്ഷെ ഇനി ആ കളി നടക്കില്ല. അതു തടയാനായി മോട്ടോര്‍വാഹനവകുപ്പ് സംസ്ഥാനത്തെ പ്രധാന റോഡുകളിലുള്ള നിരീക്ഷണ ക്യാമറകളെയെല്ലാം കമ്പ്യൂട്ടറുകളുമായി ബന്ധിപ്പിക്കാനൊരുങ്ങുന്നു.
അതായത് മോട്ടോര്‍ വാഹന വകുപ്പിന്റെ 'വെര്‍ച്വല്‍ ലൂപ്' സംവിധാനം സംസ്ഥാന വ്യാപകമാക്കും. ഇപ്പോഴിത് തൃശൂര്‍ പാലക്കാട് ദേശീയ പാതയില്‍ ഇതു നടപ്പാക്കി കഴിഞ്ഞിട്ടുണ്ട്. ആ സംവിധാനത്തിലൂടെ അമിതവേഗതയില്‍ പോകുന്നയാളുകളെ പിടികൂടാനാവും.
രണ്ട് നിരീക്ഷണ ക്യാമറകള്‍ക്കിടയില്‍ കൂടി ഒരു വാഹനം സഞ്ചരിക്കാനെടുക്കുന്ന സമയം കംപ്യൂട്ടര്‍ സംവിധാനത്തില്‍ കൂടി വിശകലനം ചെയ്താണ് അമിത വേഗത്തില്‍ പോകുന്നവരെ കണ്ടെത്താനാവും.
കേരളത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ പദ്ധതി ആദ്യം നടപ്പിലാക്കിയത്. കാരണം ഇവിടെയാണു ക്യാമറകളുടെ സാന്ദ്രത കൂടുതലുള്ളത്.
ഇതുകൂടാതെ ഇരുചക്രവാഹനങ്ങള്‍ക്ക് പിറകിലിരിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിക്കാത്തവരുടെ എണ്ണം വളരെയേറെ കൂടുതലാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കാമറകളും മറ്റും സ്ഥാപിച്ചു വരുന്നുണ്ടെങ്കിലും ആളുകള്‍ അത് ശ്രദ്ധിക്കാറേയില്ല. അപകടങ്ങള്‍ ഉണ്ടാകുമ്പോഴാണ് അവര്‍ ഏറ്റവും കൂടുതല്‍ ഓര്‍ക്കുന്നത്. ഹെല്‍മറ്റ് ധരിക്കാത്തതിന് പിഴകള്‍ ഈടാക്കിയാല്‍ പോലും പിന്നീട് വീണ്ടും ആവര്‍ത്തിക്കുക പതിവായിരിക്കുകയാണ്.
ആയതിനാല്‍ ഇപ്പോള്‍ വളരെയേറെ കര്‍ശന നടപടികളാണ് മോട്ടോര്‍ വാഹന വകുപ്പ് കൈക്കൊള്ളാനൊരു്ങ്ങുന്നത്. ഹെല്‍മറ്റ് ഇല്ലാതെ ബൈക്ക് ഓടിച്ചാലും ക്യാമറയില്‍ പതിയും. ആ സമയത്ത് തന്നെ വിവരം ഡല്‍ഹി കേന്ദ്ര ഗതാഗത വകുപ്പിന്റെ പരിവാഹന്‍ സൈറ്റിലേക്കു എത്തും.
വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പറിനെ അടിസ്ഥാനമാക്കി ഉടമയെ കണ്ടെത്തി അയാളുടെ മൊബൈല്‍ ഫോണിലേക്കു പിഴത്തുക എസ്എംഎസ് ആയി ലഭിക്കും.
കൂടാതെ അപ്പോള്‍ തന്നെ കൊച്ചിയിലെ വെര്‍ച്വല്‍ കോടതിയിലുമെത്തും. എന്നാല്‍ രണ്ടാമതും ഇതേ ക്യാമറയില്‍ ഹെല്‍മറ്റില്ലാതെ കുടുങ്ങിയാല്‍ ക്യാമറ തന്നെ അത് വിശകലനം ചെയ്ത് കുറ്റം ആവര്‍ത്തിച്ചതായി കണ്ടെത്തും. കൂടാതെ പിഴത്തുക 1000 രൂപയായി കൂട്ടി സെര്‍വറിലേക്കും ശേഷം കോടതിയിലേക്കും അപ്പോള്‍ തന്നെ കൈമാറും. മാത്രവുമല്ല മൂന്നാമത്തെ തവണയും ഇതേ നിയമം ലംഘിക്കുകയാണെങ്കില്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്യും.
ഇതിനെല്ലാം പുറമേ ഗതാഗത നിയമലംഘനങ്ങളെല്ലാം ഈ വിധത്തില്‍ ഫോട്ടോയെടുത്ത് തത്സമയം തന്നെ ശിക്ഷയും വിധിക്കും. അതിലേക്കായി എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനം തുടങ്ങികഴിഞ്ഞു. ക്യാമറക്കണ്ണുകളില്‍ പെടാതെ ജാഗ്രതയോടെ ഇനി വാഹനങ്ങള്‍ ഓടിക്കുവാന്‍ ശ്രദ്ധിക്കുക.
https://www.facebook.com/Malayalivartha



























