പെരുമ്പാവൂര്‍ കണ്ടന്തറയില്‍ ആസാം സ്വദേശിനി വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി... ഖാലിദയുടെ ഭര്‍ത്താവ് ഒളിവില്‍, പോലീസ് അന്വേഷണം തുടങ്ങി

പെരുമ്പാവൂര്‍ കണ്ടന്തറയില്‍ ആസാം സ്വദേശിനിയായ വീട്ടമ്മ മരിച്ച നിലയില്‍ . പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനി തൊഴിലാളിയായ ആസം സ്വദേശി ഫഖ്റുദ്ദീന്റെ ഭാര്യ ഖാലിദാ ഖാതൂനെയാണ് വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ രാത്രിയിലാണ് സംഭവമുണ്ടായത് ഖാലിദ വെട്ടേറ്റ് കിടക്കുന്നത് കണ്ട മകനാണ് നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിച്ചു. പെരുമ്പാവൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
"
ഖാലിദയുടെ ഭര്‍ത്താവ് ഫഖ്റുദ്ദീന്‍ ഒളിവിലാണ്. കൊല നടത്തിയത് ഇയാളാണോയെന്ന സംശയത്തില്‍ പോലീസ്. എത്രയും വേഗം ഇയാളെ കണ്ടെത്താനുള്ള ശ്രമമാരംഭിച്ചു.
https://www.facebook.com/Malayalivartha



























