പാലക്കാട് കെഎസ്ആര്‍ടിസി ബസ്സിടിച്ച് രണ്ടു യുവാക്കള്‍ മരണമടഞ്ഞ സംഭവത്തില്‍ ഡൈവര്‍ക്കെതിരെ നടപടി....

പാലക്കാട് കുഴല്‍മന്ദത്ത് കെഎസ്ആര്‍ടിസി ബസ്സിടിച്ച് രണ്ടു യുവാക്കള്‍ മരണമടഞ്ഞ സംഭവത്തില്‍ ഡൈവര്‍ക്കെതിരെ നടപടി... ഡ്രെവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയത്. കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ സി.എല്‍ ഔസേപ്പിനെതിരെ ഐപിസി 304 വകുപ്പ് ചുമത്തി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.
ദൃക്സാക്ഷികളായ മൂന്നു പേരുടെ മൊഴിയും അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാണ് ജാമ്യമില്ലാ വകുപ്പ് കൂട്ടിച്ചേര്‍ത്തത്. ജില്ലാ ക്രൈം റെക്കോഡ്സ് ബ്യൂറോ ഡിവൈഎസ്പി. എം.സുകുമാരന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
നേരത്തെ കേസന്വേഷിച്ച പൊലീസ് 304 എ വകുപ്പ് ചുമത്തി ഡ്രൈവര്‍ ഔസേപ്പിനെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും സ്റ്റേഷന്‍ ജാമ്യത്തില്‍ അയച്ചിരുന്നു. ബസ് ഡ്രൈവര്‍ മനപ്പൂര്‍വം വാഹനമിടിച്ച് കൊലപ്പെടുത്തിയതാണെന്നാരോപിച്ച് മരിച്ച ആദര്‍ശിന്റെ അച്ഛന്‍ മോഹന്‍ പരാതി നല്‍കിിയതിനെ തുടര്‍ന്നാണ് തുടരന്വേഷണം ഉണ്ടായത്.
ഫെബ്രുവരി ഏഴിനായിരുന്നു പാലക്കാടുനിന്നും എറണാകുളത്തേക്ക് സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസ്സിടിച്ച് ബൈക്ക് യാത്രക്കാരായ യുവാക്കള്‍ മരിച്ചത്.
പാലക്കാട് കാവിശ്ശേരി സ്വദേശി ആദര്‍ശ് മോഹന്‍ (23), സുഹൃത്ത് കാസര്‍കോട് സ്വദേശി സാബിത് (26) എന്നിവരാണ് ദാരുണമായി മരിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട് ഡ്രൈവര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി അപ്പോള്‍ തന്നെ പരാതി ഉയര്‍ന്നിരുന്നു.
ബെക്കില്‍ സഞ്ചരിച്ച യുവാക്കള്‍ ബസ് തട്ടാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍, ലോറിയില്‍ തട്ടിയശേഷം തിരികെ ബസിനടിയില്‍പെട്ടാണ് അപകടമുണ്ടായത്.
https://www.facebook.com/Malayalivartha



























