കോടതിരേഖൾ എങ്ങനെ ദിലീപിന് കിട്ടി! അഭിഭാഷകന്റെ ഫോണ്‍ ഓഫായപ്പോൾ സംഭവിച്ച ട്വിസ്റ്റ്.. നിർണായക വെളിപ്പെടുത്തൽ പുറത്ത്

നിമിഷങ്ങൾക്കുള്ളിലാണ് നടിയെ ആക്രമിച്ച കേസിൽ നിർണായക വിവരങ്ങൾ പുറത്ത് വരുന്നത്. അടിമുടി കേസ് മാറിമറിയുകയാണ്. ഈ കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ അഭിഭാഷകനായ രാമന്‍പിള്ള ചെയ്തുകൂട്ടിയ കാര്യങ്ങള്‍ നമുക്ക് എല്ലാവർക്കും അറിയാന്‍ സാധിക്കും. അദ്ദേഹം ഈ കേസില്‍ പ്രതിയാകാന്‍ പോവുന്നു എന്നുള്ളതിന്റെ സൂചനയാണ് സായി ശങ്കർ സാക്ഷിയാകാന്‍ ഒരുങ്ങുന്നു എന്നുള്ളത്. എന്നാൽ ദിലീപിന്റെ ഫോണിലേക്ക് കോടതി രേഖകള്‍ ആരോ അയച്ച് കൊടുത്തതായിട്ടാണ് കണ്ടെത്തിയിരിക്കുന്നത്. സായ് ശങ്കറിന്റെ മൊഴിയിലും അക്കാര്യമുണ്ട്. ആരാണ് അയച്ചത് എന്ന് പോലീസിന് അറിയാം. കാരണം ആ നമ്പര്‍ പോലീസിന്റെ കയ്യിലുണ്ട്. ഏറ്റവും വേണ്ടപ്പെട്ട ആരോ ആയിരിക്കണം അതുകൊണ്ടാവാം പുറത്ത് പറയാത്തത്. പോലീസ് അത് ഹൈക്കോടതിയെ അറിയിക്കും''. ''കേസില്‍ ഉളളത് സിനിമാക്കാരായത് കൊണ്ടാണ് ഇതിനൊരു സിനിമയുടെ കളര്‍ വന്നത്. ആക്രമിക്കപ്പെട്ടത് സിനിമാ നടിയാണ്. കൊട്ടേഷന്‍ കൊടുത്തുവെന്ന ആരോപണം നേരിടുന്നത് സിനിമാ നടന്‍ ആണ്. സാക്ഷികളില്‍ നിരവധി പേര്‍ സിനിമാക്കാരാണ്. പള്‍സര്‍ സുനി അടക്കമുളള പ്രതികള്‍ സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ്. അതുകൊണ്ടാവാം ഓരോന്നും സസ്‌പെന്‍സും ട്വിസ്റ്റുമായി വരുന്നത്.
ഇപ്പോഴിതാ ഈ കോടതി രേഖകൾ പ്രതി ദിലീപിന്റെ കൈവശമെത്തിയത് എങ്ങനെ വിശദീകരിക്കുകയാണ് സജി നന്ത്യാട്ട്. കോടതി രേഖകള്‍ പ്രതിക്കോ പ്രതിയുടെ വക്കീലിനോ അയച്ചുകൊടുക്കാറുണ്ട്. അത് കൊടുക്കാവുന്ന പല രേഖകളാണ്. രഹസ്യസ്വഭാവമുള്ള രേഖകള്‍ കോടതി കൊടുക്കാറില്ല. പക്ഷെ ഞാന്‍ മനസിലാക്കുന്നത് അത് ദിലീപിന്റെ പേരില്‍ കോടതിയിലെ ഉദ്യോഗസ്ഥന്‍, ആ വാട്‌സ്ആപ്പ് നമ്പറൊക്കെ ഉണ്ടല്ലോ, ആ ഉദ്യോഗസ്ഥര്‍ വക്കീലിന്റെ ഫോണ്‍ ഓഫായപ്പോള്‍ അയച്ചുകൊടുത്തതാണ്. അതില്‍ നിയമപരമായ കാര്യം മാത്രമേയുള്ളൂയെന്നാണ് ഞാന്‍ മനസിലാക്കുന്നത്. ദിലീപിന്റെ അടുത്ത സുഹൃത്താണ് ഇക്കാര്യം പറഞ്ഞത്.
സുഹൃത്തിന്റെ പേര് പറയില്ല. സാധാരണ അയച്ചു നല്‍കുന്ന രേഖകളാണ് നല്‍കിയത്. അതില്‍ ഗൗരവമായ ഒന്നുമില്ല. രഹസ്യസ്വഭാവമുള്ള രേഖകള്‍ കൊടുത്തിട്ടുണ്ടെങ്കില്‍ അത് തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ഈ സംഭവത്തിന് പിന്നാലെ അന്വേഷണവുമായി പൊലീസ് കോടതികളിലേക്ക് നീങ്ങാനുള്ള നടപടികള്‍ ആരംഭിച്ചു. കോടതി രേഖ ചോര്‍ന്ന സംഭവത്തില്‍ പൊലീസ് അന്വേഷണത്തിന് അനുമതി തേടി. ദിലീപിന് കോടതി രേഖ കൈമാറിയ സംഭവത്തില്‍ കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ അനുമതി നല്‍കണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടു. ഡിവൈഎസ്പി ബൈജു പൗലോസാണ് വിചാരണക്കോടതിയില്‍ അപേക്ഷ നല്‍കിയത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്നും പീഡനദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തിലും അന്വേഷണമുണ്ടാകും. ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തിലും കോടതി ജീവനക്കാരെ ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് പൊലീസ്. 2018 ഡിസംബര്‍ 13ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്നാണ് നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക തെളിവായ ദൃശ്യങ്ങള്‍ ചോര്‍ന്നത്.
ഇക്കാര്യം പൊലീസ് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തുകയും ചെയ്തു. പകര്‍പ്പെടുക്കാന്‍ പോലും അനുമതിയില്ലാത്ത അതീവ രഹസ്യമായ കോടതി രേഖകള്‍ ദിലീപിന് ചോര്‍ന്നുകിട്ടിയെന്ന ഞെട്ടിക്കുന്ന വിവരം പുറത്ത് വന്നത്. ദിലീപിന്റെ ഫോണില്‍ നിന്ന് കേസുമായി ബന്ധപ്പെട്ട രേഖകള്‍ വീണ്ടെടുത്തതിന് പിന്നാലെയാണ് കോടതി ജീവനക്കാരിലേക്ക് അന്വേഷണമെത്തുന്നത്. ഫോണിലെ വിവരങ്ങള്‍ നശിപ്പിക്കാന്‍ സഹായം നല്‍കിയ സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിന്റെ ഹാര്‍ഡ് ഡിസ്‌കില്‍ നിന്നും ഈ രേഖകള്‍ കണ്ടെടുത്തിരുന്നു. ഇവ കോടതിയില്‍ നിന്ന് സര്‍ട്ടിഫൈഡ് കോപ്പികളായി ലഭിച്ച രേഖകള്‍ അല്ലെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. ദിലീപ് രേഖകള്‍ സംഘടിപ്പിച്ചത് നിയമവിരുദ്ധമായാമെന്ന് വ്യക്തമായതോടെ ഇവ എങ്ങനെ പ്രതിയുടെ പക്കലെത്തിയെന്ന അന്വേഷണത്തിലേക്ക് ക്രൈം ബ്രാഞ്ച് കടക്കുന്നത്.
എന്നാൽ ഫോണിൽ ഈ വിവരങ്ങളൊക്കെ മായ്ച്ച് കളഞ്ഞ സൈബർ വിദഗ്ദ്ധൻ 'സായ് ശങ്കറിന്റെ കാര്യത്തില്‍ നടന്നത് സിനിമയെ വെല്ലുന്ന കാര്യങ്ങളാണ്. 29ന് കോടതി പറഞ്ഞു ഫോണ്‍ സമര്‍പ്പിക്കണം എന്ന്. അവരുടെ കയ്യിലാണ് 29, 30, 31 ദിവസങ്ങളില്‍ ഫോണുകള്‍ കേരളത്തിനെ പിടിച്ചുലയ്ക്കാന്‍ സാധിക്കുന്ന ചില രേഖകള്‍ ഫോണില്‍ നിന്നെടുത്ത് കളയണം. അതിനായി ഒരു ഐടി വിദഗ്ധനെ വേണം. ആകെ 72 മണിക്കൂറേ ഉളളൂ. അങ്ങനെയാണ് അറിയുന്ന സൈബര്‍ വിദഗ്ധനെ ബന്ധപ്പെടുന്നത്''.''അവന്‍ ഒരേ സമയം രണ്ട് മുന്തിയ ഹോട്ടലുകളില്‍ മുറിയെടുത്തു. കണ്‍ഫ്യൂഷനുണ്ടാക്കാനായിട്ടാണത്. ഒന്നില്‍ കിടക്കാനും മറ്റേതില്‍ ഫോണിലെ വിവരങ്ങള്‍ നശിപ്പിക്കാനും. എന്തായാലും ദിവസങ്ങൾക്കുള്ളിൽ തന്നെ എല്ലാം പുറത്ത് വരും.
https://www.facebook.com/Malayalivartha



























