ശബരിഗിരി ജനറേറ്ററില്‍ തീപിടുത്തം.. ജലവൈദ്യുത പദ്ധതിയുടെ ആറാം നമ്പര്‍ ജനറേറ്ററിനു തകരാര്‍; ഇന്നലെ വൈകിട്ട് ഏഴു മണിയോടെയാണ് തീപിടുത്തമുണ്ടായത് , 60 മെഗാവാട്ട് ഉത്പാദന ശേഷി കുറയും, ജനറേറ്ററിന്റെ അറ്റകുറ്റ പണികള്‍ തുടങ്ങി

ശബരിഗിരി ജനറേറ്ററില്‍ തീപിടുത്തം.. ജലവൈദ്യുത പദ്ധതിയുടെ ആറാം നമ്പര്‍ ജനറേറ്ററിനു തകരാര്‍; ഇന്നലെ വൈകിട്ട് ഏഴു മണിയോടെയാണ് തീപിടുത്തമുണ്ടായത് , 60 മെഗാവാട്ട് ഉത്പാദന ശേഷി കുറയും, ജനറേറ്ററിന്റെ അറ്റകുറ്റ പണികള്‍ തുടങ്ങി .
അറുപത് മെഗാവാട്ട് ഉല്‍പ്പാദന ശേഷിയുള്ള ജനറേറ്ററിലാണ് തീപിടിച്ചത്. മാസംതോറും ജനറേറ്ററില്‍ അറ്റകുറ്റ പണികള്‍ നടത്താറുള്ളത് പതിവാണ്.
ഇത്തവണയും അറ്റകുറ്റ പണികള്‍ക്കുശേഷം ജനറേറ്റര്‍ ഓണ്‍ ആക്കിയപ്പോഴാണ് തീപിടുത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. സംഭവത്തിനു പിന്നാലെ ഉടന്‍ തന്നെ കണക്ഷനുകള്‍ വിച്ഛേദിച്ചതിനാല്‍ വന്‍ അപകടം ഒഴിവായി.
അതേസമയം തീപിടു്ത്തത്തിനുശേഷം വൈദ്യുതി ഉല്‍പ്പാദനത്തില്‍ ഇപ്പോള്‍ പ്രതിസന്ധിയില്ലെന്ന് കെഎസ്ഇബി വ്യക്തമാക്കി. ലാഡ്ഷെഡ്ഡിംഗിന്റെ ആവശ്യമില്ലെന്നും കെഎസ്ഇബി അറിയിച്ചിട്ടുണ്ട്.
തീപിടുത്തമുണ്ടായത് കാരണം നേരിയ തകരാറാണ് സംഭവിച്ചിരിക്കുന്നത്. ഇതിന് പരിഹാരം ഉടന്‍ തന്നെയുണ്ടാകുമെന്ന് കെഎസ്ഇബി അറിയിച്ചു.
"https://www.facebook.com/Malayalivartha



























