കെ റെയില്‍ പദ്ധതിക്കെതിരെ യൂത്ത് ലീഗ് വിവിധ ജില്ലാ കേന്ദ്രങ്ങളിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചുകളില്‍ സംഘര്‍ഷം..... കോഴിക്കോട് കളക്ട്രേറ്റിലേക്ക് നടന്ന മാര്‍ച്ചിനിടെ പ്രതിഷേധക്കാര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ച് പോലീസ്

കെ റെയില്‍ പദ്ധതിക്കെതിരേ യൂത്ത് ലീഗ് വിവിധ ജില്ലാ കേന്ദ്രങ്ങളിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചുകളില്‍ സംഘര്‍ഷം. കോഴിക്കോട്, പെരിന്തല്‍മണ്ണ, തൊടുപുഴ എന്നിവിടങ്ങളിലെ മാര്‍ച്ചുകളിലാണ് സംഘര്‍ഷമുണ്ടായത്.
കോഴിക്കോട് കളക്ട്രേറ്റിലേക്ക് നടന്ന മാര്‍ച്ചില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡുകള്‍ വകവയ്ക്കാതെ മറികടന്ന് പ്രവര്‍ത്തകര്‍ മുന്നോട്ടുപോകാന്‍ ഒരുങ്ങവേയാണ് പോലീസിന് ജലപീരങ്കി പ്രയോഗിക്കേണ്ടി വന്നത്.
പെരിന്തല്‍മണ്ണയില്‍ നജീബ് കാന്തപുരം എംഎല്‍എ ഉദ്ഘാടനം ചെയ്ത മാര്‍ച്ച് പോലീസ് ബാരിക്കേഡുകള്‍ ഉപയോഗിച്ച് തടയുകയുണ്ടായി. ബാരിക്കേഡ് മറികടക്കാന്‍ പ്രതിഷേധക്കാര്‍ ശ്രമിച്ചതോടെ പോലീസും പ്രതിഷേധക്കാരുമായി ഉന്തും തള്ളുമുണ്ടായി.
കൂടാതെ തൊടുപുഴയിലും മാര്‍ച്ച് പോലീസ് തടഞ്ഞു. ബാരിക്കേഡിന് മുകളില്‍ കയറി പ്രതിഷേധിച്ച പ്രവര്‍ത്തകരെ പോലീസ് പ്രതിരോധിച്ചു. കെ റെയില്‍ കല്ലുകളുടെ മാതൃകയുമായാണ് പ്രവര്‍ത്തകര്‍ പ്രതിഷേധത്തിനായി വന്നത്.
"
https://www.facebook.com/Malayalivartha



























