മദ്യലഹരിയിലെ തര്‍ക്കം.... കോഴിക്കോട് മദ്യ ലഹരിയില്‍ സുഹൃത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ നാല്‍പത്തിയെട്ടുകാരന്‍ ചികിത്സയിലിരിക്കെ മരിച്ചു

കോഴിക്കോട് മദ്യലഹരിയില്‍ സുഹൃത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ ആള്‍ മരിച്ചു. കോഴിക്കോട് കൊടുവള്ളി സ്വദേശി ഷൗക്കത്ത് (48)ആണ് മരിച്ചത്. ദീര്‍ഘ നാളായി തീപൊള്ളലേറ്റ ഷൗക്കത്ത് ചികിത്സയിലായിരുന്നു.
മാര്‍ച്ച് പതിമൂന്നിനാണ് ഷൗക്കത്തിനെ സുഹൃത്ത് മണി പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ കട തിണ്ണയില്‍വച്ചായിരുന്നു ആക്രമണമുണ്ടായത്.
തമിഴ്‌നാട് സ്വദേശിയാണ് മണി. മണിയെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ആക്രമണത്തിന് ശേഷം തലശ്ശേരിയില്‍ നിന്നാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ റിമാന്‍ഡിലാണ്.
"
https://www.facebook.com/Malayalivartha



























