പിന്നോട്ട് ഇല്ല... വികസന പദ്ധതികള്‍ നടപ്പാക്കേണ്ട സമയത്ത് തന്നെ നടപ്പാക്കേണ്ടേ.... സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍...

പിന്നോട്ട് ഇല്ല... വികസന പദ്ധതികള്‍ നടപ്പാക്കേണ്ട സമയത്ത് തന്നെ നടപ്പാക്കേണ്ടേ.... സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍...
പദ്ധതിയില്‍ നിന്നും ഒരുഘട്ടത്തിലും പിന്നോട്ട് പോകില്ലെന്നും ആവര്‍ത്തിച്ച് വ്യക്തമാക്കി മുഖ്യമന്ത്രി . ഒരു കൂട്ടര്‍ക്ക് എതിര്‍പ്പുള്ളതുകൊണ്ട് മാത്രം പദ്ധതിയില്‍ നിന്നും പിന്മാറാന്‍ കഴിയില്ല.
കെ റെയിലുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമങ്ങളെയും വിമര്‍ശിച്ച് മുഖ്യമന്ത്രി . കുഞ്ഞുങ്ങളുമായി സമരത്തിനെത്തുന്ന പ്രതിഷേധക്കാരെ മാധ്യമങ്ങള്‍ മഹത്വവത്കരിക്കുകയാണെന്നും ഇത് ശരിയായ രീതിയാണോ എന്ന് മാധ്യമങ്ങള്‍ ചിന്തിക്കണമെന്നും പിണറായി വിജയന്‍ .
അതേസമയം കെ റെയില്‍ പദ്ധതിക്കെതിരേ യൂത്ത് ലീഗ് വിവിധ ജില്ലാ കേന്ദ്രങ്ങളിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചുകളില്‍ സംഘര്‍ഷം. കോഴിക്കോട്, പെരിന്തല്‍മണ്ണ, തൊടുപുഴ എന്നിവിടങ്ങളിലെ മാര്‍ച്ചുകളിലാണ് സംഘര്‍ഷമുണ്ടായത്.
കോഴിക്കോട് കളക്ടറേറ്റിലേക്ക് നടന്ന മാര്‍ച്ചില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡുകള്‍ വകവയ്ക്കാതെ മറികടന്ന് പ്രവര്‍ത്തകര്‍ മുന്നോട്ടുപോകാന്‍ ഒരുങ്ങവേയാണ് പോലീസിന് ജലപീരങ്കി പ്രയോഗിക്കേണ്ടി വന്നത്.
കൂടാതെ തൊടുപുഴയിലും മാര്‍ച്ച് പോലീസ് തടഞ്ഞു. ബാരിക്കേഡിന് മുകളില്‍ കയറി പ്രതിഷേധിച്ച പ്രവര്‍ത്തകരെ പോലീസ് പ്രതിരോധിച്ചു. കെ റെയില്‍ കല്ലുകളുടെ മാതൃകയുമായാണ് പ്രവര്‍ത്തകര്‍ പ്രതിഷേധത്തിനായി വന്നത്.
"
https://www.facebook.com/Malayalivartha



























