ചങ്ങനാശേരിയില്‍ ഐഎന്‍ടിയുസിക്കാര്‍ പ്രതിഷേധ പ്രകടനം നടത്തിയതിനു പിന്നാലെ സതീശനെതിരെ തുറന്ന നിലപാട് സ്വീകരിച്ച് കോട്ടയത്തെ കോണ്‍ഗ്രസ് നേതാക്കളും .... കൂടെ നില്‍ക്കുകയും പ്രതിയോഗികളുടെ തല്ലുകൊള്ളുകയും ചെയ്യുന്ന സ്വന്തം അനുയായികളെ തള്ളിപ്പറഞ്ഞ വിവരക്കേടില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം ഐഎന്‍ടിയുസിക്കാര്‍ കോണ്‍ഗ്രസ് വിട്ടു സിപിഎമ്മില്‍ ചേക്കേറാന്‍ നീക്കം?

ഈ പോക്കുപോയാല്‍ വി.ഡി. സതീശന്‍ അധികകാലം പ്രതിപക്ഷ നേതൃസ്ഥാനം അലങ്കരിക്കുമെന്ന് കരുതേണ്ടതില്ല. ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷകസംഘടയല്ലെന്ന സതീശന്റെ വിവരം കെട്ട വാക്കിലും പോക്കിലും കോണ്‍ഗ്രസില്‍ വിശ്വസിക്കുന്ന തൊഴിലാളികളും ഒട്ടനവധി പ്രവര്‍ത്തരും കലിപ്പിലാണ്.
സതീശന്റെ ചെപ്പയ്ക്ക് അടിക്കുമെന്നുവരെ മുദ്രാവാക്യം മുഴക്കി ചങ്ങനാശേരിയില്‍ ഐഎന്‍ടിയുസിക്കാര്‍ പ്രതിഷേധ പ്രകടനം നടത്തിയതിനു പിന്നാലെ കോട്ടയത്തെ കോണ്‍ഗ്രസ് നേതാക്കളും സതീശനെതിരെ തുറന്ന നിലപാട് സ്വീകരിച്ചു കഴിഞ്ഞു.
കൂടെ നില്‍ക്കുകയും പ്രതിയോഗികളുടെ തല്ലുകൊള്ളുകയും ചെയ്യുന്ന സ്വന്തം അനുയായികളെ തള്ളിപ്പറഞ്ഞ വിവരക്കേടില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം ഐഎന്‍ടിയുസിക്കാര്‍ കോണ്‍ഗ്രസ് വിട്ടു സിപിഎമ്മില്‍ ചേക്കേറാന്‍ നീക്കം തുടങ്ങി.
സിഐടിയുവും സിപിഎമ്മും തമ്മില്‍ നിറംകൊണ്ടോ മണം കൊണ്ടോ ബന്ധമില്ലെന്ന് സഖാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞാലുണ്ടാകാവുന്നതിനു സമാനമായ പൊട്ടിത്തെറിയാണ് കോണ്‍ഗ്രസിനുള്ളില്‍ ഉടലെടുത്തിരിക്കുന്നത്.
കോട്ടയത്ത് ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ വിഡി സതീശന്റെ കോലം കത്തിക്കുന്നതിലേക്കുവരെയെത്തിയിരിക്കുന്നു കോണ്‍ഗ്രസിനുള്ളിലെ കലാപം. ചങ്ങനാശേരിയില്‍ തുടങ്ങിയ തൊഴിലാളികളുടെ വൈകാരികമായ പ്രതികരണങ്ങള്‍ വിവിധ ജില്ലകളിലേക്കും മറ്റ് പ്രദേശങ്ങളിലേക്കും പടരുകയാണ്.നൂറുകണക്കിന് തൊഴിലാളികളാണ് ചങ്ങനാശേരിയില്‍ പ്രതിപക്ഷ നേതാവിനെതിരെ കഴിഞ്ഞ ദിവസം കടുത്ത വാക്കുകള്‍ ഉയര്‍ത്തി മുദ്രാവാക്യവുമായി പ്രകടനം നടത്തിയത്.
സ്ഥിതി വഷളാകുമെന്ന് കണ്ട് ഐഎന്‍ടിയുസി അധ്യക്ഷന്‍ കെ ചന്ദ്രശേഖരന്‍തന്നെ രംഗത്തിറങ്ങിയശേഷവും തൊഴിലാളികളെ നിയന്ത്രിച്ചു നിറുത്താനാവുന്നില്ല. സിപിഎമ്മിന്റെയും ബിജെപിയുടെയും തല്ലും വെട്ടും കുത്തും കോണ്‍ഗ്രസിനെപ്രതി വാങ്ങിയ ചരിത്രമുള്ള തൊഴിലാളികളെ പാര്‍ട്ടിയുടെ സംസ്ഥാന നേതാവുതന്നെ തള്ളിപ്പറയുന്ന മര്യാതകേടിനെതിരെ വരും ദിവസങ്ങളിലും
കലാപം ശക്തിപ്പെടുമെന്ന് തീര്‍ച്ചയാണ്.
കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകരാണ് ഐഎന്‍ടിയുസി പ്രവര്‍ത്തകരെന്നും അത് ആരെങ്കിലും തള്ളിയാല്‍ ഇല്ലാതാകുന്നതല്ലായെന്നും ചന്ദ്രശഖരന്‍ കഴിഞ്ഞ ദിവസം തൊഴിലാളികളെ അറിയിച്ചിരുന്നു. ഐഎന്‍ടിയുസിയെയും കഴിഞ്ഞ ദിവസം നടത്തിയ പണിമുടക്കിനെയും തള്ളിപ്പറഞ്ഞ വി ഡി സതീശന്റെ നിലപാട് രാഷ്ട്രീയ പക്വതയില്ലാത്തത് എന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായം.
'കൊടിപിടിക്കാനും പോസ്റ്റര്‍ ഒട്ടിക്കാനും തല്ലുകൊള്ളാനും ഞങ്ങള്‍ മാത്രമാണുള്ളത്, ഒരു നേതാവിനെയും കാണാറില്ല, ഞങ്ങളെ തള്ളിപ്പറഞ്ഞ പ്രതിപക്ഷ നേതാവിന്റെ ചെവിക്കുറ്റി നോക്കി രണ്ട് പൊട്ടിക്കണം 'എന്നുമായിരുന്നു ചങ്ങനാശേരിയില്‍ ഐഎന്‍ടിയുസി തൊഴിലാളികളുടെ പ്രതികരണം.
ഐഎന്‍ടിയുസി ഭാരവാഹികൂടിയായ സതീശന്‍ പ്രസ്താവന പിന്‍വലിക്കാത്ത പക്ഷം കൂടുതല്‍ പ്രതികരണം ഉണ്ടാകുമോയെന്ന ഭയപ്പാടും നേതാക്കള്‍ക്കുണ്ട്. ഏഷ്യാനെറ്റ് അവതാരകന്‍ വിനു വി ജോണ്‍ സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീമിനെ മര്‍ദിക്കാന്‍ ആഹ്വാനം ചെയ്തതില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ നടത്തിയ മാര്‍ച്ചിനോട് പ്രതികരിക്കവെയാണ് സതീശന്‍ ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷകസംഘടനയല്ലെന്ന് പറഞ്ഞത്.
ഇതിനിടെ ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷക സംഘടന തന്നെയാണെന്ന പ്രസ്താവനയുമായി മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തുവന്നിട്ടുണ്ട്. ഇതിനു പിന്നാലെയാണ് വി ഡി സതീശന്‍ കോട്ടയത്ത് ഉദ്ഘാടനം ചെയ്ത കെ റെയില്‍ വിരുദ്ധ ജനസദസ്സ് കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ബഹിഷ്‌കരിച്ചത്.
സതീശന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് ഐഎന്‍ടിയുടെ വിവിധ ജില്ലാ നേതാക്കള്‍ കെപിസിസി നേതൃത്വത്തെ സമീപിക്കാനൊരുങ്ങുകയാണ്. ഐഎന്‍ടിയുസിയുടെ പത്തോളം തൊഴിലാളി യൂണിയനുകളുടെ അധ്യക്ഷനായിരിക്കെയാണ് വിഡി സതീശന്‍ ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ലെന്ന് രണ്ടു തവണ ആവര്‍ത്തിച്ചത്. ചങ്ങനാശ്ശേരി പ്രകടനത്തിന് പിന്നില്‍ കുത്തിത്തിരുപ്പ് സംഘമാണെന്നും പ്രശ്നം ഉണ്ടാക്കാന്‍ കാത്തിരിക്കുന്നവരാണെന്നുമാണ് സതീശന്‍ പറയുന്നത്.
പൊതുമേഖലാ സ്ഥാപനങ്ങളായ കൊല്ലത്തെ കെഎംഎംഎല്‍, അങ്കമാലിയിലെ ടെല്‍ക്, ഏലൂര്‍ വ്യവസായ മേഖലയിലെ ടിസിസി എന്നിവിടങ്ങളിലെ തൊഴിലാളികളുടെയും കൊച്ചി റിഫൈനറിയിലെ ജീവനക്കാരുടെയും സംഘടനയുടെ പ്രസിഡന്റാണ് സതീശന്‍. അടുത്തതെരഞ്ഞെടുപ്പില്‍ പറവൂരില്‍ മത്സരിച്ചാല്‍ സതീശനിട്ട് ഐഎന്‍ടിയുസി പണികൊടുക്കുമെന്നുവരെ പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു.
https://www.facebook.com/Malayalivartha



























