രാവിലെ നടക്കാനിറങ്ങുന്ന സ്ത്രീകൾക്കു മുന്നിൽ നഗ്നത പ്രദർശിപ്പിച്ച് ആനന്ദം കണ്ടെത്തും; സ്ത്രീകളെ നിരന്തരം ശല്യം ചെയ്തിരുന്ന ഇയാൾക്കെതിരെ സൗത്ത് പൊലീസ് സ്റ്റേഷനിൽ മാത്രം 4 കേസുകൾ, കറങ്ങി നടന്ന് സ്ത്രീകളെ ശല്യം ചെയ്യാന് അതിവിദഗ്ധമായി നമ്പർ പ്ലേറ്റ് നീക്കം ചെയ്ത സ്കൂട്ടറിൽ, കണ്ടെത്താൻ പരിശോധിച്ചത് നൂറോളം ക്യാമറകൾ.... ദൃശ്യങ്ങൾ കൂട്ടിച്ചേർത്ത് പോലീസിനെ പോലും വട്ടംകറക്കിയ ആളെ പിടികൂടി

കൊച്ചി പനമ്പിള്ളി നഗർ ഭാഗത്തു കറങ്ങിനടന്ന് രാവിലെ നടക്കാനിറങ്ങുന്ന സ്ത്രീകളെ സ്ഥിരമായി ശല്യം ചെയ്തിരുന്ന യുവാവ് പിടിയിലായിരിക്കുകയാണ്. കോട്ടയം കുറവിലങ്ങാട് കുളത്തൂർ സ്വദേശി ഇമ്മാനുവൽ സി.കുര്യനെയാണ് (31) സിറ്റി പൊലീസ് കമ്മിഷ്ണറുടെ പ്രത്യേക അന്വേഷണ സംഘമായ ഷാഡോ പൊലീസ് കയ്യോടെ പിടികൂടിയിരിക്കുന്നത്.
മൂവാറ്റുപുഴയിലെ വാഹന ഷോറൂമിൽ സർവീസ് എൻജിനീയറായി ജോലി ചെയ്യുകയായിരുന്നു. ഇയാളുടെ പതിവു പരിപാടി എന്നത് രാവിലെ നടക്കാനിറങ്ങുന്ന സ്ത്രീകൾക്കു മുന്നിൽ നഗ്നത പ്രദർശിപ്പിക്കുകയും അതിക്രമം നടത്തുകയുമായിരുന്നു. അതിവിദഗ്ധമായി തന്നെ നമ്പർ പ്ലേറ്റ് നീക്കം ചെയ്ത സ്കൂട്ടറിൽ കറങ്ങി നടന്നാണ് ഇയാൾ സ്ത്രീകളെ ശല്യം ചെയ്തിരുന്നത് എന്നാണ് കാനെത്തിയിരുന്നത്.
കടവന്ത്ര, പനമ്പിള്ളി നഗർ എന്നീ മേഖലകളിൽ കറങ്ങി നടന്നു സ്ത്രീകളെ നിരന്തരം ശല്യം ചെയ്തിരുന്ന ഇയാൾക്കെതിരെ സൗത്ത് പൊലീസ് സ്റ്റേഷനിൽ 4 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പരാതി വ്യാപകമായതിനെ തുടർന്നു സിറ്റി പൊലീസ് കമ്മിഷ്ണർ മഫ്തി പൊലീസ് സംഘമായ ഷാഡോ പൊലീസിനെ ഇയാളെ പിടികൂടാനായി ഏർപ്പെടുത്തുകയായിരുന്നു. കുറച്ചു ദിവസമായി തന്നെ പനമ്പിള്ളി നഗർ മേഖലയിൽ പൊലീസ് ഇയാൾക്കു വേണ്ടി പരിശോധന ശക്തമാക്കുകയായിരുന്നു.
അതേസമയം സ്കൂട്ടറിനു നമ്പർ പ്ലേറ്റ് ഇല്ലാത്തതിനാൽ അതുവഴി ഇയാളെ കണ്ടെത്താൻ പൊലീസിനു സാധിച്ചിരുന്നില്ല. പൊലീസ് അന്വേഷണം ഊർജിതമാക്കിയപ്പോഴും ഇയാൾ പതിവു പരിപാടികൾ തുടരുകയായിരുന്നു. ഇതേതുടർന്നു സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു.
പനമ്പിള്ളി നഗർ ഭാഗത്തു നിന്നുള്ള 75 സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പൊലീസ് സംഘം ശേഖരിക്കുകയുണ്ടായി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച ഇന്റലിജന്റ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റത്തിൽ (ഐടിഎംഎസ്) ഉൾപ്പെട്ട നൂറോളം ക്യാമറകളിലെ ദൃശ്യങ്ങളും പരിശോധിച്ചതായി പോലീസ് വ്യക്തമാക്കി.
ഇത്തരത്തിൽ ലഭ്യമായ ദൃശ്യങ്ങൾ താരതമ്യം ചെയ്തുള്ള പരിശോധനയിലൂടെയാണു പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞത്. ഇൻഫോ പാർക്ക് ഭാഗത്ത് ഉൾപ്പെടെ പലയിടങ്ങളിലും ഇയാൾ സ്കൂട്ടറിൽ കറങ്ങി നടന്നതായി സിസിടിവി ദൃശ്യങ്ങളിൽ കണ്ടെത്തിയിട്ടൂണ്ട്. ഇതേതുടർന്ന് മൂവാറ്റുപുഴയിൽനിന്നു പ്രതിയെ പിടികൂടുകയാണ് ചെയ്തത്.
https://www.facebook.com/Malayalivartha



























