പത്മസരോവരത്തിൽ നിന്ന് നിര്‍ണായക തെളിവ് പൊക്കി ക്രൈബ്രാഞ്ച്...!! എല്ലാം ശരിയെന്ന് തെളിഞ്ഞു ദിലീപ് അഴിക്കുള്ളിലാകും, അറസ്റ്റ് ശരിയായിരുന്നുവെന്ന് തെളിഞ്ഞു, നടിയ്ക്കെതിരെയുണ്ടായ ആക്രമണം ക്വട്ടേഷന്‍ തന്നെയെന്ന് അദ്ദേഹം തറപ്പിച്ച് പറഞ്ഞ് എ.വി ജോർജ്

നടി ആക്രമിക്കപ്പെട്ട കേസ് അന്തിമഘട്ടത്തിലേയ്ക്ക് കടന്നിരിക്കെ, കിട്ടാവുന്നത്രയും തെളിവുകളും സാക്ഷിമൊഴികളുമെല്ലാം ശേഖരിച്ച് കേസ് ബലപ്പെടുത്താനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. ദിലീപിനെതിരെ ഗുരുതര ആരോപണങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉയന്നുവന്നത്. പകര്‍പ്പെടുക്കാന്‍ പോലും അനുവാദമില്ലാത്ത കോടതി രേഖകള്‍ ദിലീപിന്റെ ഫോണിലുണ്ടായിരുന്നെന്ന വിവരം ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു.
ദിലീപിന്റെ കാര്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നു എന്നുള്ള വാര്‍ത്തകളാണ് പുറത്തു വരുന്നത്.ദിലീപിന്റെ ആലുവയിലെ വീടായ പത്മസരോവരത്തിലെത്തിയാണ് ചുവന്ന സ്വിഫ്റ്റ് കാര്‍ പിടിച്ചെടുത്തത്. ഗൂഢാലോചനയിലെ തെളിവാണ് ഈ കാറെന്നാണ് അന്വേഷണസംഘം പറയുന്നത്. 2016ല്‍ പള്‍സര്‍ സുനിയും ബാലചന്ദ്രകുമാറും ദിലീപിന്റെ സഹോദരന്‍ അനൂപും സഞ്ചരിച്ച വാഹനമാണിത്.
ദിലീപിന്റെ വീട്ടിലെത്തി പള്‍സര്‍ സുനി മടങ്ങിയതും ഈ കാറിലാണ്. വീട്ടില്‍ വച്ച് ദിലീപ് പള്‍സര്‍ സുനിക്ക് പണവും കൈമാറിയിരുന്നെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. രേഖാ മൂലം പൊലീസ് കസ്റ്റഡിയിലെടുത്ത കാർ ദിലീപിന്റെ വീട്ടില്‍ തന്നെയിടുകയായിരുന്നു . കാര്‍ കൊണ്ടുപോകാന്‍ കഴിയാതിരുന്നതിനേത്തുടര്‍ന്നാണ് അന്വേഷണ സംഘത്തിന്റെ നടപടി. കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിനിടയില്‍ കാര്‍ വര്‍ക്ക് ഷോപ്പിലാണെന്നാണ് ദിലീപ് അന്വേഷണ സംഘത്തോട് പറഞ്ഞത്.
കാര്‍ കസ്റ്റഡിയിലെടുക്കാനായി പൊലീസ് വര്‍ക് ഷോപ്പിലെത്തിയപ്പോള്‍ വാഹനം അവിടെയുണ്ടായിരുന്നില്ല. തുടര്‍ന്ന് അന്വേഷണ സംഘം ദിലീപിന്റെ ആലുവയിലെ വീടായ പത്മസരോവരത്തിലെത്തി. വീട്ടുമുറ്റത്ത് കാര്‍ പാര്‍ക് ചെയ്ത നിലയില്‍ കണ്ടെത്തുകയും ചെയ്തു. എന്നാല്‍ വാഹനം കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഓടിച്ചുകൊണ്ടുപോകാവുന്ന സ്ഥിതിയിലായിരുന്നില്ല. ആവശ്യപ്പെടുന്ന സമയത്ത് കാര്‍ എത്തിച്ചു നല്‍കണമെന്ന ഉപാധിയില്‍ വാഹനം രേഖാമൂലം കസ്റ്റഡിയിലെടുത്ത ശേഷം അന്വേഷണ സംഘം തിരികെ പോരുകയായിരുന്നു.
സുനിയെ ബസ് സ്റ്റോപ്പിലിറക്കാൻ ദിലീപ് ആവശ്യപ്പെട്ടതനുസരിച്ച് ദിലീപിന്റെ സഹോദരൻ അനൂപ് ഈ കാറിലാണ് കൊണ്ടുപോയതെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ. വീട്ടിൽവച്ച് സുനിയ്ക്ക് ദിലീപ് പണവും കൈമാറി. ആ സമയം അവിടെയുണ്ടായിരുന്ന താൻ അവർക്കൊപ്പം കാറിൽ കയറിയിരുന്നുവെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു.
ഈ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് കാര്‍ പൊലീസ് ഇപ്പോള്‍ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. കേസില്‍ ദിലീപും പള്‍സര്‍ സുനിയും തമ്മിലുള്ള ബന്ധം തെളിയിക്കാനുള്ള ഏറ്റവും നിര്‍ണായക തെളിവായിട്ടാണ് ഈ കാറിനെ കണക്കാക്കുന്നത്. നേരത്തെ കേസിന് മുന്‍പ് താന്‍ ദിലീപിന്റെ വീട്ടില്‍ എത്തിയപ്പോള്‍ പള്‍സര്‍ സുനി അവിടെ ഉണ്ടായിരുന്നതായി ബാലചന്ദ്രകുമാര്‍ പോലീസിനോട് പറഞ്ഞിരുന്നു.
അതേസമയം കേസില്‍ ദിലീപിന്‍റെ അറസ്റ്റ് ശരിയായിരുന്നുവെന്ന് തെളിഞ്ഞതായി മുന്‍ ഐജി എ.വി. ജോര്‍ജും പ്രതികരിച്ചു. ഇപ്പോള്‍ പുറത്ത് വരുന്ന തെളിവുകള്‍ അതിന് അടിവരയിടുന്നു. അറസ്റ്റുമായി ബന്ധപ്പെട്ട് യാതൊരു സമ്മര്‍ദ്ധവും ഉണ്ടായിട്ടില്ല. നടിയ്ക്കെതിരെയുണ്ടായ ആക്രമണം ക്വട്ടേഷന്‍ തന്നെയാണെന്നാണ് അദ്ദേഹം തറപ്പിച്ച് പറയുന്നത്. കേസില്‍ നിര്‍ണായക വ്യക്തിയായ ബാലചന്ദ്രകുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധ നേടിയിരുന്നു.
ഒരു മാധ്യമ ചര്‍ച്ചയില്‍ സംസാരിക്കവെയാണ് അദ്ദേഹം ചില പരാമര്‍ശങ്ങല്‍ നടത്തിയത്. ദിലീപിനെക്കാള്‍ ഒരുപാട് ചോദ്യങ്ങള്‍ക്ക് അദ്ദേഹത്തിന്റെ സുഹൃത്തായ ശരത് മറുപടി നല്‍കേണ്ടി വരും. ബൈജു പൗലോസിനെ കാണാന്‍ ആള്‍ക്കാരെ വിട്ടിട്ട് കാണാതെ തിരിച്ചുവന്നത് സംബന്ധിച്ചുള്ള ഓഡിയോ ഉണ്ട്, അത് എന്തിന് വേണ്ടിയെന്ന് അദ്ദേഹം പറയേണ്ടി വരും. ജുഡീഷ്യറിയെ സ്വാധീനിക്കുന്ന കാര്യം ശരത് പറയുന്നുണ്ട് ഇത്തരത്തില്‍ നിരവധി കാര്യങ്ങള്‍ക്ക് അദ്ദേഹം മറുപടി പറയേണ്ടി വരുമെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha



























