വിസ്മയ ഫോണിലൂടെ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ എല്ലാം അനുകമ്പ പിടിച്ചുപറ്റാന്‍ വേണ്ടിയുള്ളതായിരുന്നു... കോടതിയുടെ ചോദ്യത്തിനു മറുപടിയായി കിരണ്‍ നല്‍കിയത് 65 പേജ് വരുന്ന പൊള്ളയായ വിശദീകരണം?

ബി.എ.എം.എസ് വിദ്യാര്‍ത്ഥിനി ആയിരുന്ന വിസ്മയയെ 2021 ജൂണ്‍ 21ന് കിടപ്പുമറിയോട് ചേര്‍ന്നുള്ള ശുചിമുറിയിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ത്രീധനമായി ലഭിച്ച കാര്‍ ഇഷ്ടമല്ലെന്നും നല്‍കാമെന്ന് പറഞ്ഞ സ്വര്‍ണ്ണം പൂര്‍ണ്ണമായും നല്‍കിയില്ലെന്നും ആരോപിച്ച് വിസ്മയയെ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ച് ഭര്‍ത്താവ് കിരണ്‍കുമാര്‍ ആത്മഹത്യയിലേക്ക് തള്ളിവിട്ടുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
പ്രതിഭാഗം സാക്ഷികളുടെ വിസ്താരം ഏപ്രില്‍ നാലിനു നടക്കാ നിരിക്കെ കിരണ്‍കുമാര്‍ കോടതിയുടെ ചോദ്യങ്ങള്‍ക്ക് നല്‍കിയ വിശദീകരണം പുറത്തുവന്നിരിക്കുകയാണ്. വിസ്മയ മാതാപിതാക്കളോടും സുഹൃത്തുക്കളോടും ഫോണ്‍ മുഖാന്തരം പറഞ്ഞ കാര്യങ്ങള്‍ അവരുടെ അനുകമ്പ പിടിച്ചുപറ്റാനായി സ്ത്രീധനമെന്ന പേരില്‍ അവതരിപ്പിക്കുകയായിരുന്നുവെന്ന് കിരണ്‍ പറയുന്നു. അഞ്ചുപേര്‍ ഉള്‍പ്പെട്ട പ്രതിഭാഗം സാക്ഷിപ്പട്ടികയും കിരണ്‍കുമാര്‍ കോടതിയില്‍ ഹാജരാക്കി.
സംഭവ ദിവസം രാത്രി പന്ത്രണ്ടോടെ ശുചിമുറിയില്‍ കയറിയ വിസ്മയ ഇറങ്ങാത്തതിനാല്‍ കയറിനോക്കിയപ്പോള്‍ കഴുത്തില്‍ കുരുക്കിട്ട നിലയില്‍ കണ്ടു. മരിച്ചെന്നു മനസ്സിലായെങ്കിലും താന്‍ പ്രഥമശുശ്രൂഷ നല്‍കി. വിവരം പറയാന്‍ പൊലീസ് സ്‌റ്റേഷനില്‍ അച്ഛന്‍ പോയപ്പോള്‍ വിസ്മയയുടെ ആത്മഹത്യക്കുറിപ്പുകൂടി കൊണ്ടുപോയിയെന്നും കിരണ്‍കുമാര്‍ കോടതിയെ അറിയിച്ചു.
പുലര്‍ച്ചെ 2.30ന് പൊലീസ് വീട്ടിലെത്തി. കൊലപാതകമാണെന്ന് വിവരം കിട്ടിയിട്ടുണ്ടെന്നും, ഇനിയുള്ള നടപടിക്രമങ്ങള്‍ പറയുന്നതനുസരിച്ചേ ചെയ്യാവൂ എന്നു പറഞ്ഞ് പൊലീസ് എല്ലാവരുടെയും ഫോണ്‍ വാങ്ങിയതായും എല്ലാവരെയും കേസില്‍ പ്രതികളാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കിരണ്‍കുമാര്‍ പറയുന്നു. കൊല്ലം ശൂരനാട് വിസ്മയ എന്ന യുവതി ജീവനൊടുക്കിയ കേസിന്റെ വിചാരണവേളയിലാണ് കിരണ്‍കുമാര്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്.
ശാസ്താംകോട്ട പത്മാവതി ആശുപത്രിയില്‍ വിസ്മയയുടെ മരണം സ്ഥിരീകരിച്ച ഡോക്ടര്‍ അമല്‍ യശോധരന്‍, തന്നോട് പ്രതി കിരണ്‍കുമാര്‍ വിസ്മയയുമായി രാത്രിയില്‍ വഴക്കുണ്ടായ വിവരം പറഞ്ഞുവെന്ന് കോടതിയില്‍ മൊഴി നല്‍കിയിരുന്നു.
പ്രതിക്ക് എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിനു മറുപടിയായായാണ് 65 പേജ് വരുന്ന വിശദീകരണം കിരണ്‍കുമാര്‍ എഴുതി നല്‍കിയത്. കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ എന്‍ സുജിത് 100 പേജ് വരുന്ന ചോദ്യങ്ങള്‍ ഉന്നയിച്ചാണ് വിശദീകരണം തേടിയത്. ചോദ്യങ്ങള്‍ക്കെല്ലാം വിശദീകരണം എഴുതി ഹാജരാക്കാമെന്ന് കിരണ്‍കുമാര്‍ മറുപടി അറിയിക്കുകയായിരുന്നു.
വിസ്മയയുടെ വീട്ടില്‍ച്ചെന്നു വഴക്കുണ്ടാക്കിയതുമായി ബന്ധപ്പെട്ട് താന്‍ ബന്ധുക്കളോടും സഹപ്രവര്‍ത്തകരോടും നടത്തിയ സംഭാഷണത്തിലെ വിവരങ്ങള്‍ യാഥാര്‍ഥ്യം മറച്ചുവെച്ചാണെന്ന് പ്രതി കിരണ്‍കുമാര്‍ അറിയിച്ചു. തന്റെ സംഭാഷണത്തിലെ വിവരങ്ങള്‍ ചമ്മല്‍ കൊണ്ട് പറഞ്ഞതാണെന്നും, പ്രതിച്ഛായ കാത്തു സൂക്ഷിക്കാന്‍ വേണ്ടി യഥാര്‍ഥ സംഗതികളല്ല ആ സംഭാഷണത്തിലുള്ളതെന്നും പ്രതി വ്യക്തമാക്കി.
എന്നാല്‍ കിരണിന്റെ ഫോണ്‍ സൈബര്‍ പരിശോധനയ്ക്ക് അയച്ചതില്‍ നിന്ന് ലഭിച്ച വിവരങ്ങളും തെളിവായി കോടതിയിലെത്തിയിരുന്നു. സ്ത്രീധനവുമായി ബന്ധപ്പെട്ട് കിരണ്‍ നടത്തിയ ഫോണ്‍ സംഭാഷണങ്ങളും കിരണും വിസ്മയയും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങളും ഇതിലുള്‍പ്പെടുന്നു.
വിവാഹത്തിന് മുമ്പ് മുതല്‍ തന്നെ കാറുമായി ബന്ധപ്പെട്ട് കിരണ്‍ നടത്തിയ പ്രതികണങ്ങള്‍, വിവാഹ സമ്മാനമായി ലഭിച്ച സ്വര്‍ണ്ണം ലോക്കറില്‍ വെച്ച ശേഷം വിസ്മയയുടെ അച്ഛനോട് കിരണ്‍ നടത്തിയ പ്രതികരണങ്ങള്‍, വിസ്മയയുടെ സഹോദരനെ നിലമേലിലെ വീട്ടില്‍ വെച്ച് ആക്രമിച്ച ശേഷം സഹപ്രവര്‍ത്തകനായ ഉദ്യോഗസ്ഥനോട് കിരണ്‍ നടത്തിയ സംഭാഷണങ്ങള്‍ എന്നിവയും ഫോണില്‍ നിന്ന് ലഭിച്ച നിര്‍ണ്ണായക തെളിവുകളാണ്.
https://www.facebook.com/Malayalivartha



























