കോതമംഗലം എസ് എച്ച് കോൺവെന്റിൽ സന്യസ്ത വിദ്യാർഥിനി അനു അലക്സിന്റെ മരണത്തിൽ ദുരൂഹത. പതിവ് പ്രാർത്ഥനയ്ക്ക് എത്താത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോൾ കണ്ടത് സാരിയിൽ തൂങ്ങി നിൽക്കുന്നത്.. ആത്മഹത്യാ കുറിപ്പിൽ ക്ഷമാപണം മാത്രം ..

കോതമംഗലം എസ് എച്ച് കോൺവെന്റിൽ സന്യസ്ത വിദ്യാർഥിനി അനു അലക്സിന്റെ ആത്മഹത്യയിൽ ദുരൂഹത ..കോതമംഗലം എസ് എച്ച് കോൺവെന്റിൽ നൊവീഷ്യേറ്റ് അംഗമായിരുന്നു അനു.
പതിവ് പ്രാർത്ഥനയ്ക്ക് എത്താത്തതിനെ തുടർന്ന് രാത്രി പതിനൊന്നരയോടെ സിസ്റ്റർ അനുവിന്റെ മുറിയിൽ അന്വേഷിച്ചെത്തിയവർ കണ്ടത് സാരിയിൽ തൂങ്ങി നിൽക്കുകയായിരുന്ന അനുവിനെ ആയിരുന്നു എന്ന് പറയുന്നു . ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
തൊടുപുഴ വെള്ളിയാമറ്റം സ്വദേശിനിയാണ് മരിച്ച അനു അലക്‌സ് . 21 വയസ്സായിരുന്നു. തൊടുപുഴ വെള്ളിയാമറ്റം ഇടയാൽ അലക്‌സ് - ലീല ദമ്പതികളുടെ മകളായ അനു മഠത്തിൽ ചേർന്നത് സ്വന്തം ഇഷ്ടപ്രകാരം പൂർണ മനസ്സോടെയാണ് എന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്.
മഠത്തിൽ ഏതെങ്കിലും വിധത്തിൽ ബുദ്ധിമുട്ടുകൾ ഉള്ളതായി വീട്ടുകാർക്ക് അറിയില്ല . യാതൊരു ബുദ്ധിമുട്ടുകളോ വിഷമങ്ങളോ തങ്ങളെ അറിയിച്ചിരുന്നില്ലെന്നാണ് കുടുംബാംഗങ്ങൾ പൊലീസിനോട് പറഞ്ഞത് . അതുകൊണ്ടുതന്നെ ആത്മഹത്യയിൽ ദുരൂഹത ഉണ്ടെന്നും ആരോപിയ്ക്കുന്നു
https://www.facebook.com/Malayalivartha



























