സര്‍ക്കാര്‍ ജോലിക്കായി തെരുവില്‍ കണ്ണുകെട്ടി വായിച്ചു, കരഞ്ഞും മുട്ടിലിഴഞ്ഞും അപേക്ഷിച്ചു...! പി.എസ്.സി റാങ്ക് ലിസ്റ്റില്‍ പേര് ഉണ്ടായിട്ടും സമരപ്പന്തല്‍ കെട്ടേണ്ട ഗതികേട്, വേറിട്ട പ്രതിഷേധവുമായി പി.എസ്.സി ഉദ്യോഗാര്‍ത്ഥികൾ...

പി.എസ്.സി റാങ്ക് ലിസ്റ്റില്‍ പേര് ഉണ്ടായിരുന്നിട്ടും സര്‍ക്കാര്‍ ജോലിക്കായി തെരുവില്‍ സമരപ്പന്തല്‍ കെട്ടേണ്ട ഗതികേടിലാണ് കേരളത്തിലെ ജനങ്ങള്‍. അത്തരമൊരു വാര്‍ത്ത തന്നെയാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ നിന്ന് കഴിഞ്ഞ ദിവസം വന്നിരുന്നത്. കണ്ണുകെട്ടിക്കൊണ്ട് പുസ്തകം വായിച്ചും മുട്ടിലിഴഞ്ഞും സര്‍ക്കിരിനോട് യാചിക്കുകയാണ് പഞ്ചായത്ത് ലൈബ്രേറിയന്‍ റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ അംഗങ്ങള്‍.
സ്ഥാനക്കയറ്റം കിട്ടിയവരും താത്കാലിക ജീവനക്കാരും ശുചീകരണത്തൊഴിലാളികളുമെല്ലാം ഗ്രാമപഞ്ചായത്ത് ലൈബ്രേറിയരായി നിയമിതരാകുമ്പോഴാണ് കഷ്ടപ്പെട്ട് പഠിച്ച് പി.എസ്.സി എഴുതി ലിസ്റ്റില്‍ കയറിയവര്‍ പുറത്ത് നില്‍ക്കുന്നത്. യോഗ്യതാ പട്ടികയിലുള്ള 613 പേരില്‍ ആകെ 6 പേര്‍ മാത്രമാണ് ഇതുവരെ നിയമിതരായത്.
മാത്രമല്ല സംസ്ഥാനത്തെ പല ജില്ലകളിലും കഴിഞ്ഞ നാല് വര്‍ഷമായി ഒരു നിയമനം പോലും നടന്നിട്ടുമില്ല. പല സന്ദര്‍ഭങ്ങളിലും യോഗ്യതാ പട്ടികയുടെ കാലാവധി അവസാനിക്കുകയാണ് ഉണ്ടായത്.അതേസമയം കൊവിഡിന് മുമ്പ് പുറത്തുവന്ന റാങ്ക് ലിസ്റ്റിന്റെ കാലാവധി നാല് മാസത്തിനകം അവസാനിക്കുമെന്നിരിക്കെ നിയമനം നടത്താത്തതിന് പിന്നില്‍ സര്‍ക്കാരിന്റെ ഗൂഢലക്ഷ്യമുണ്ടെന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ ആരോപിക്കുന്നത്.
മാത്രമല്ല ഒഴിവുകള്‍ പൂഴ്ത്തിവച്ച് നിയമനം അട്ടിമറിക്കുകയാണ് ഓരോ പഞ്ചായത്തുകളും ചെയ്യുന്നത് എന്നും അവര്‍ ചൂണ്ടിക്കാട്ടി. പിഎസ്സി ലിസ്റ്റില്‍ പേരുവന്നിട്ടും സര്‍ക്കാര്‍ ജോലി ലഭിക്കാതെ ബുദ്ധിമുട്ടനുഭവിക്കുന്ന നിരവധി ആളുകളാണ് നമ്മുടെ നാട്ടിലുള്ളത്. നേരത്തെ മലപ്പുറം ജില്ലയിലെ അധ്യാപകരും ഇത്തരത്തില്‍ സര്‍ക്കാരിനെതിരെ പരാതി ഉന്നയിച്ചിരുന്നു.
ജില്ലയിലെ എല്‍പി സ്‌കൂള്‍ ടീച്ചേഴ്‌സ് ഷോര്‍ട്‌ലിസ്റ്റില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ചാണ് ഉദ്യേഗാര്‍ത്ഥികള്‍ സമരം നടത്തിയത്. ജൂണില്‍ അവസാനിക്കുന്ന ലിസ്റ്റില്‍ 1500 ഓളം ഒഴിവുകളുണ്ടായിട്ടും 900 പേരെ മാത്രമേ ഷോര്‍ട്‌ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളുവന്നാണ് എല്‍പി സ്‌കൂള്‍ ടീച്ചേഴ്‌സ് ഷോര്‍ട്‌ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നത്.
സെക്രട്ടേറിയറ്റിന് മുന്നില്‍ ആദ്യം മുട്ടിലിഴയല്‍ സമരമായിരുന്നു ഇവര്‍ നടത്തിയത്. എന്നിട്ടും ഫലമില്ലെന്ന് കണ്ടപ്പോള്‍ പിന്നെ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചു. ഇപ്പോഴും നീതിക്കായി സര്‍ക്കാരിന് മുന്നില്‍ കൈനീട്ടുകയാണ് ഇക്കൂട്ടര്‍.
https://www.facebook.com/Malayalivartha



























