അന്വേഷണ ഉദ്യോഗസ്ഥരുടെ സംശയം ശരിയായിരുന്നു... ചേട്ടനെ അനിയന്‍ ജീവനോടെ കുഴിച്ചുമൂടിയ സംഭവത്തില്‍ പ്രതിയുടെ സുഹൃത്തിനും പങ്ക്; മൃതദേഹം കുഴിച്ചിടാന്‍ സഹായിച്ചത് സുഹൃത്ത്

സഹോദരനെ ജീവനോടെ കുഴിച്ചുമൂടിയ സംഭവത്തില്‍ പ്രതിയായ സാബുവിന്റെ സുഹൃത്തും അറസ്റ്റില്‍. മൃതദേഹം കുഴിച്ചിടാന്‍ സഹായിച്ചത് സുഹൃത്താണ്. മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയ ബാബുവിനെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊല ചെയ്ത ശേഷം മൃതദേഹം സമീപത്തെ ആളൊഴിഞ്ഞ പറമ്ബില്‍ കുഴിച്ചിടുകയായിരുന്നു. പശുവിനെ കെട്ടാനായി പോയ ആളാണ് മണ്ണ് ഇളകി കിടക്കുന്നതായും കുറച്ച് ഭാഗത്ത് മണ്ണ് മാറിക്കിടക്കുന്നതായും കണ്ടത്. സംശയം തോന്നിയ നാട്ടുകാര്‍ ചേര്‍ന്ന് മണ്ണ് മാറ്റി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
ബാബു സ്ഥിരമായി മദ്യപിച്ചു വീട്ടില്‍ വഴക്കുണ്ടാക്കാറുണ്ടെന്നും ഇതാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നുമാണ് സാബു പൊലീസിന് മൊഴി നല്‍കിയത്. മൃതദേഹം കുഴിച്ചിടാന്‍ സഹായിച്ചതിന് അമ്മ പത്മിനിയെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. ബാബുവിനെ ജീവനോടെയാണ് കുഴിച്ചിട്ടതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു.
ചേട്ടനെ അനിയന്‍ ജീവനോടെ കുഴിച്ചുമൂടിയ സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന് പോലീസ് പറഞ്ഞിരുന്നു. കൊല്ലപ്പെട്ട ബാബുവിന്റെ മൃതദേഹം മറവ് ചെയ്യാന്‍ പ്രതി സാബുവിന് ആരുടെയെങ്കിലും സഹായം ലഭിച്ചോ എന്ന് പോലീസ് അന്വേഷിച്ച് വരികയായിരുന്നു. ബാബുവിനെ ജീവനോടെ കുഴിച്ചുമൂടിയതാണെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു.
ആളൊഴിഞ്ഞ പറമ്പിലാണ് ബാബുവിന്റെ മൃതദേഹം കണ്ടെത്തിയത്. മദ്യപിച്ച് ബഹളമുണ്ടാക്കിയ സഹോദരനെ പ്രതി സാബു കഴുത്തുഞെരിച്ച് കൊന്നെന്നായിരുന്നു മൊഴി. എന്നാല്‍ ബാബുവിനെ കുഴിച്ചു മൂടുമ്പോഴും ജീവനുണ്ടായിരുന്നെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പോസ്റ്റുമോര്‍ട്ടത്തില്‍ ബാബുവിന്റെ ശ്വാസകോശത്തില്‍ മണ്ണിന്റെ അംശം കണ്ടെത്തിയിരുന്നു.
മദ്യപിച്ച് ലക്കുകെട്ട ബാബുവിനെ കഴുത്ത് ഞെരിച്ചപ്പോള്‍ പെട്ടെന്ന് അബോധാവസ്ഥയിലായി. ഇതോടെ സഹോദരന്‍ മരിച്ചെന്ന് സാബു കരുതുകയായിരുന്നു. തുടര്‍ന്നാണ് സാബു ആളൊഴിഞ്ഞ പറമ്പില്‍ മൃതദേഹം കുഴിച്ചിട്ടത്. ബാബുവിന്റെ തലയില്‍ ആഴത്തിലുള്ള മുറിവ് കണ്ടെത്തിയിരുന്നു. ഇത് ആയുധം കൊണ്ടുളള മുറിവല്ല. പറമ്പിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുമ്പോള്‍ ബാബുവിന്റെ തല കല്ലിലോ ഏതെങ്കിലും കൂര്‍ത്ത പ്രതലത്തിലോ തട്ടിയിരിക്കാം എന്നാണ് നിഗമനം.
മൃതദേഹം കുഴിച്ചിടാന്‍ അമ്മ സഹായിച്ചെന്നും സാബു മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അമ്മയെയും പോലീസ് ചോദ്യം ചെയ്തു. കൊലപാതകത്തില്‍ നേരിട്ട് പങ്കില്ലെങ്കിലും കൊലയ്ക്ക് ശേഷം തെളിവ് നശിപ്പിക്കാന്‍ കൂട്ട് നിന്നതില്‍ അമ്മയും ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. കൊലപാതക വിവരം അറിഞ്ഞിട്ടും അമ്മ മറച്ചുവെക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
https://www.facebook.com/Malayalivartha



























