മുട്ടില് മരംമുറിക്കേസ് തട്ടിയും മുട്ടിയും പോകും എന്ന് ഉറപ്പായി... വനംവകുപ്പിലെ സ്ഥലം മാറ്റം നാടകീയം

മുട്ടില് മരംമുറിക്കേസ് അന്വേഷിച്ച ഡി.കെ.വിനോദ്കുമാറിനെ കൊല്ലത്തേക്ക് സ്ഥലംമാറ്റിയത് ചര്‍ച്ചയാകുകയാണ്. ഡി.കെ.വിനോദ് കുമാറിന്റെ നിയമനം സാമൂഹികവനവല്‍കരണ വിഭാഗത്തില്‍. മുട്ടില്‍ മരംമുറി കേസ് അന്വേഷിക്കുകയും നിര്‍ണായക തെളിവുകള്‍ കണ്ടെത്തുകയും ചെയ്ത ഉദ്യോഗസ്ഥനായിരുന്നു ഡി.കെ.വിനോദ്കുമാര്‍.
കേസില്‍ ആരോപണ വിധേയനായ എന്‍.ടി. സാജന്‍ തെക്കന്‍ മേഖല സിസിഎഫാകും. വിനോദ് കുമാറിന് പകരം ആര്‍.കീര്‍ത്തി ഉത്തരമേഖല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററാകും. എന്‍.ടി.സാജന് ഉന്നത പദവി നല്‍കിയതില്‍ വനംമേധാവി ചീഫ് സെക്രട്ടറിയെ നേരില്‍ക്കണ്ട് വിയോജിപ്പറിയിച്ചു. ഡി.കെ.വിനോദ് കുമാര്‍ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റിവ്
ട്രൈബ്യൂണലിനെ സമീപിച്ചേക്കും. അതേസമയം, എന്‍.ടി.സാജന് ഉന്നതപദവി നല്‍കിയതിനെ ന്യായീകരിച്ച് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍. അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയാലേ പ്രതിയാണോ എന്ന് തീരുമാനിക്കാനാകൂ. തെറ്റുകാര്‍ ശിക്ഷിക്കപ്പെടുമെന്ന് മന്ത്രി പറഞ്ഞു.
എന്നാല്‍ വിവാദമായ മുട്ടില്‍ മരംമുറി കേസില്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് വിശദമായ അന്വേഷണത്തിന് നേരത്തെ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇതിലെ പ്രാഥമിക റിപ്പോര്‍ട്ടിലാണ് വസ്തുതാപരമായ പിഴവുകള്‍ വന്നതായി കണ്ടെത്തിയത്. റിപ്പോര്‍ട്ട് അപൂര്‍ണമാണെന്ന വിലയിരുത്തലിലാണ് എഡിജിപി എസ്. ശ്രീജിത്ത് റിപ്പോര്‍ട്ട് തിരിച്ചയച്ചിരിക്കുന്നത്. ഉദ്യോഗസ്ഥരുടെ പദവി ഉള്‍പ്പടെ തെറ്റിച്ചാണ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
മുട്ടില് മരംമുറി കേസ് അന്വേഷണത്തിന് തുടക്കമിട്ടത് റേഞ്ച് ഓഫീസര് ഷമീര് ആയിരുന്നു. ഇദ്ദേഹത്തിനെതിരെ പ്രതികള്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. മണിക്കുന്ന് മലയില്‍ വനഭൂമിയില് മരം മുറിച്ചതുമായി ഷമീറിനെ ബന്ധപ്പെടുത്തിയായിരുന്നു പ്രതികളുടെ ആരോപണം. എന്നാല് ഈ ഭൂമി വനഭൂമി അല്ല സ്വകാര്യ ഭൂമിയാണെന്ന് വനം വകുപ്പ് വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഈ ആരോപണങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയതല്ലാതെ അന്വേഷണ സംഘം ഇതേപ്പറ്റി സ്വന്തം നിലയ്ക്ക് യാതൊരുവിധ അന്വേഷണവും നടത്തിയിട്ടില്ല. ഈ ഒരു സാഹചര്യത്തില്‍ കൂടിയാണ് ആരോപണവിധേയരായ എല്ലാവരെയും സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി കൃത്യമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന് നിരദ്ദേശിച്ച് എസ്‌ഐടി തലവന് എഡിജിപി എസ്.ശ്രീജിത്ത് പ്രാഥമിക റിപ്പോര്് തിരിച്ചയച്ചത്.
https://www.facebook.com/Malayalivartha



























