പ്രതിരോധ യാത്ര പുലിവാല് പിടിച്ചു! അമളി പറ്റി മുരളീധരനും സംഘവും... സോറി ഫ്ലാറ്റ് മാറിപ്പോയി... പദ്ധതിയെ അനുകൂലിച്ച് മുദ്രാവാക്യവുമായി വീട്ടുകാര്‍...

കേന്ദ്രമന്ത്രി വി. മുരളീധരന്‍റെ കെ റെയിൽ വിരുദ്ധ സമര യാത്രയില്‍ സിനിമയെ വെല്ലും ട്വിസ്റ്റാണ് സംഭവിച്ചിരിക്കുന്നത്. സിൽവർ ലൈൻ വിരുദ്ധ പ്രചാരണത്തിന് എത്തിയ കേന്ദ്രമന്ത്രിക്ക് മുന്നില്‍ സില്‍വര്‍ ലൈനിനായി കുടുംബം ആവശ്യപ്പെടുകയാണ്. പദ്ധതിക്കായി സ്ഥലം വിട്ടുകൊടുക്കാന്‍ തയ്യാറെന്ന് അറിയിച്ച കുടുംബം, വി മുരളീധരനും സംഘത്തിനും മുമ്പില്‍ സില്‍വര്‍ ലൈന്‍ അനുകൂല മുദ്രാവാക്യം വിളിച്ച് നാണം കെടുത്തുകയാണ് ചെയ്തത്.
സിൽവര്‍ലൈൻ പദ്ധതിയുടെ ഭാഗമായി കുടിയിറക്കു ഭീഷണി നേരിടുന്ന മേഖലകളിലെ ജനങ്ങളുടെ ആശങ്ക നേരിട്ടറിയാനാണ് പ്രതിരോധ യാത്രയെന്ന പേരിൽ ബിജെപി പരിപാടി സംഘടിപ്പിച്ചത്. കഴക്കൂട്ടം, മേനംകുളം, മുരുക്കുംപുഴ, കോഴിമടക്ഷേത്രം എന്നിവിടങ്ങളിലായിരുന്നു കേന്ദ്രമന്ത്രിയുടെ സന്ദർശനം. രാവിലെ പത്തരയോടെയാണ് കൗൺസിലറുടെ മേനംകുളത്തെ വീട്ടിൽ കേന്ദ്രമന്ത്രി എത്തിയത്. ബിജെപിയുടെ പ്രാദേശിക നേതാക്കളും ഒപ്പമുണ്ടായിരുന്നു.
വി മുരളീധരന്‍റെ സില്‍വര്‍ ലൈന്‍ വിരുദ്ധ യാത്രയിലാണ് നാടകീയ രംഗങ്ങള്‍ സംഭവിച്ചത്. സിൽവർ ലൈൻ പദ്ധതിക്കെതിരെ കഴക്കൂട്ടത്ത് വീട് സന്ദർശനത്തിന് എത്തിയപ്പോഴായിരുന്നു പദ്ധതിക്ക് അനുകൂലമായി വീട്ടുകാർ സംസാരിച്ച് പൊല്ലാപ്പായത്. ഭവന സന്ദർശനത്തിന് ഇടയില്‍ സിൽവർ ലൈന്‍ പദ്ധതിക്കായി ഭൂമി നൽകാൻ തയ്യാറാണെന്ന് കുടുംബം വ്യക്തമാക്കിയത്. കെ-റെയില്‍ നാടിന് ആവശ്യമാണെന്നും സ്ഥലം വിട്ടുനല്‍കുമെന്നും പദ്ധതി നടപ്പാക്കണമെന്നുമായിരുന്നു ഇവരുടെ നിലപാട്. ഇക്കാര്യം അവര്‍ മന്ത്രിയോട് വിശദീകരിക്കുകയും ചെയ്തു.
വി മുരളീധരന് മുന്നിൽ കെ റെയിൽ വേണമെന്ന് ആവശ്യപ്പെട്ട കുടുംബം, മുഖ്യമന്ത്രി പിണറായി വിജയന് അനുകൂലമായ മുദ്രവാക്യം മുഴക്കുകയും ചെയ്തു. അതേസമയം, പദ്ധതിയെ അനുകൂലിച്ച് സംസാരിച്ചത് സിപിഎം വാർഡ് കൗൺസിലറുടെ കുടുംബമാമെന്ന് വി. മുരളീധരൻ പറഞ്ഞു.
കഴക്കൂട്ടം വാർഡ് കൗൺസിലർ എൽ.എസ്. കവിതയുടെ കുടുംബമാണ് സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമായി മുദ്രാവാക്യം വിളിച്ചത്. തുടർന്ന്, വി.മുരളീധരൻ വീട്ടിൽ നിന്നു മടങ്ങി. മറ്റു സ്ഥലങ്ങളിൽ വീടുകൾ സന്ദർശിച്ച വി.മുരളീധരൻ, സിൽവർലൈൻ പദ്ധതി ജനങ്ങളെ ബാധിക്കുന്ന പദ്ധതിയാണെന്നും എതിർപ്പുയരണമെന്നും വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























