പോപ്പുലര്‍ ഫ്രണ്ടിന് എന്ത് പരിശീനം? ഫയർഫോഴ്സിൽ അടിമുടി ദുരഹത! പ്രത്യേക പരിശീനത്തിൽ ദുരുദ്ദേശം... ഫയർഫോഴ്സിന്റെ ഒത്തുകളി... ഉറഞ്ഞ് തുള്ളി ഡിജപി സന്ധ്യ

എങ്ങും കേട്ടു കേൾവിയില്ലാത്ത ഒരു സംഭവമാണ് സർക്കാർ സേന ഒരു രാഷ്ട്രീയ മത സംഘടനയ്ക്ക് ഒരു പരീശീലന പരിപാടി നൽകുന്നത്. ഈ സംഭവം കേരളം ആകമാനം ചർച്ചാവിഷയമാക്കുകയും ചെയ്തിരുന്നു. ഏറെ ദുരൂഹതകൾ ഇതിന് പിന്നാലെ ആരോപിച്ച് നിരവധി പേരാണ് രംഗത്ത് എത്തിയത്. പിന്നീട് സംഗതി കൈവിട്ടു പോകും എന്നുറപ്പായതോടെ അന്വേഷണവും ആരംഭിച്ചു.
ആലുവയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് അഗ്‌നി രക്ഷാ സേനാംഗങ്ങള്‍ പരിശീലനം നല്‍കിയ സംഭവം ഗുരുതര വീഴ്ചയെന്ന വിലയിരുത്തല്‍ ഉണ്ടായിരിക്കുകയാണ്. സംഭവത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ. വിഷയം പരിശോധിച്ച അഗ്‌നി രക്ഷാ സേന ഡിജിപി ബി സന്ധ്യ ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റീജിയണല്‍ ഫയര്‍ ഓഫീസറുടെ അനുമതിയോടെയാണ് ഉദ്യോഗസ്ഥര്‍ പരിശീലനത്തില്‍ പങ്കെടുത്തതെന്ന് വിശദീകരിക്കുമ്പോഴും മേല്‍ത്തട്ടില്‍നിന്നുള്ള അനുമതിയോ ഇതിനായി കൃത്യമായ ചട്ടങ്ങളോ പാലിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
ആര്‍എഫ്ഒ, ജില്ലാ ഫയര്‍ ഓഫീസര്‍, പരിശീലനം നല്‍കിയ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് എതിരെയാണ് റിപ്പോര്‍ട്ട് സമർപ്പിച്ചിരിക്കുന്നത്. റെസ്‌ക്യു ആന്‍ഡ് റിലീഫ് ഉദ്ഘാടന വേദിയിലായിരുന്നു പരിശീലനം. ബി അനീഷ്, വൈ എ രാഹുല്‍ ദാസ്, എം സജാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാ പ്രവര്‍ത്തനങ്ങളുടെ പരിശീലനം അരങ്ങേറിയത്. മാര്‍ച്ച് 30 ബുധനാഴ്ച രാവിലെ ആയിരുന്നു പരിപാടി.
അപകടത്തില്‍ നിന്നും എങ്ങനെ ആളുകളെ രക്ഷിക്കാം, നല്‍കേണ്ട പ്രാഥമിക ശുശ്രൂഷകള്‍, ഉപകരണം ഉപയോഗിക്കേണ്ട വിധം എന്നിവയിലായിരുന്നു അഗ്‌നിശമന സേന ഉദ്യോഗസ്ഥര്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അടക്കം നേതാക്കള്‍ സര്‍ക്കാരിനെതിരേ രംഗത്തെത്തുകയും വിമർശിക്കുകയും ചെയ്തിരുന്നു.
പോപ്പുലര്‍ ഫ്രണ്ട് പുതിയതായി രൂപം നല്‍കിയ റസ്‌ക്യു ആന്‍ഡ് റിലീഫ് എന്ന വിഭാഗത്തിനായിരുന്നു ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പരിശീലനം നല്‍കിയത്. സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെ വകുപ്പ്തല അന്വേഷണം നടത്തിയതിന് പിന്നാലെയാണ് നടപടിക്ക് ശുപാര്‍ശ നല്‍കിയത്. വിഷയത്തില്‍ പരിശീലനം നല്‍കിയ ഉദ്യോഗസ്ഥരോട് ഫയര്‍ഫോഴ്‌സ് മേധാവി ബി. സന്ധ്യ നേരത്തെ വിശദീകരണം തേടുകയും ചെയ്തിരുന്നു.
പരിശീലനം നല്‍കാനുണ്ടായ സാഹചര്യം വിശദീകരിക്കണമെന്നായിരുന്നു ഉദ്യോഗസ്ഥര്‍ക്ക് സേന മേധാവിയുടെ നിര്‍ദേശം. പരിശീലനം നല്‍കാനിടയായ സാഹചര്യം വിശദീകരിക്കാന്‍ ഉദ്യോഗസ്ഥരായ ബി. അനീഷ്, വൈഎ രാഹുൽദാസ്, എം സജാദ് എന്നിവരോട് ആവശ്യപ്പെട്ടു. വിശദീകരണം ലഭിച്ച ശേഷമായിരിക്കും തുടര്‍ന്നുള്ള നടപടികള്‍.
കൊറോണക്കാലത്ത് സേവനസന്നദ്ധരായ പോപ്പുലർ ഫ്രണ്ട്പ്രവർത്തകർ ഓഖി, സുനാമി പ്രകൃതി ദുരന്തമുണ്ടായപ്പോഴും രംഗത്തുണ്ടായിരുന്നു. പ്രകൃതി ദുരന്തങ്ങളിൽ നിന്നെന്നപോലെ ‘രാജ്യം നേരിടുന്ന മറ്റുവെല്ലുവിളികളിൽ നിന്നും നാടിനെ രക്ഷിക്കാൻ’ റെസ്‌ക്യൂ ആൻഡ് റിലീഫ് പ്രവർത്തകർ തയ്യാറാവണമെന്ന സി.പി.മുഹമ്മദിന്റെ പരാമർശം അനവസരത്തിലുള്ളതും ദുസ്സൂചന നൽകുന്നതുമാണെന്ന വിമർശനമാണ് ഉയരുന്നത്. പ്രകൃതി ദുരന്തങ്ങളിലും മഹാമാരികളിലും രക്ഷാപ്രവർത്തനം നടത്താൻ നേടുന്ന പരിശീലനം മറ്റ് എന്ത് വെല്ലുവിളികൾ നേരിടാനാണ് ഉപയോഗിക്കേണ്ടതെന്ന ചോദ്യമുയരുന്നു.
എന്നാല്‍ സംഭവത്തില്‍ ചട്ട ലംഘനം ഉണ്ടായിട്ടില്ലെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. സന്നദ്ധ സംഘടനകള്‍, എന്‍ജിഒകള്‍, റസിഡന്റ് അസോസിയേഷനുകള്‍ എന്നിവയ്ക്ക് അഗ്‌നി ശമനസേന സമാനമായ പരിശീലനം നല്‍കാറുണ്ടെന്ന കാരണമാണ് ഇതിനായി ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാല്‍, ഈ സംഘടനയ്ക്ക് അവരുടെ വേദിയിലെത്തി പരിശീലനം നല്‍കിയത് അതീവ ഗുരുതര വിഷയമാണെന്ന് ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിക്ക് ശുപാര്‍ശ നല്‍കിയത്.
മംഗലാപുരം,ഡൽഹി കലാപം ഉൾപ്പെടെ രാജ്യത്ത് സമീപകാലത്ത് നടന്ന ഒട്ടേറെ രാജ്യവിരുദ്ധപ്രവർത്തനത്തിൽ പോപ്പുലർഫ്രണ്ടിന്റെ സഹായം പ്രത്യക്ഷമായോ പരോക്ഷമായോ ലഭിച്ചിരുന്നുവെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകി. സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയരുന്നു. ഡൽഹി കലാപത്തിന് സാമ്പത്തിക സഹായം നൽകിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
റെയ്ഡിനെത്തിയതറിഞ്ഞ് പ്രവർത്തകർ നിമിഷ നേരം കൊണ്ട് സ്ഥലത്തെത്തുകയും ഉദ്യോഗസ്ഥർക്കെതിരെ പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനങ്ങൾ തീവ്രവാദ സ്വഭാവമുള്ളതാണെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരിന് വ്യക്തമായിരിക്കെ ആഭ്യന്തരവകുപ്പിന് കീഴിലുള്ള അഗ്നിരക്ഷാ സേന നടപടി ഗുരുതര വീഴ്ചയായാണ് വിലയിരുത്തുന്നത്.
https://www.facebook.com/Malayalivartha



























