ജനങ്ങൾ പിച്ചച്ചട്ടിയെടുക്കുമ്പോൾ രാജാവിന് കോടികൾ കൊള്ളലാഭം... പിഴിഞ്ഞ് ചാറെടുക്കുന്ന പിണറായി... സർക്കാരിന് കോളടിച്ചു! കിട്ടയത് അമ്പരപ്പിക്കും...

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോഴായിരുന്നു ധനമന്ത്രി കെ.എൻ ബാലഗോപാൽ കഴിഞ്ഞ മാസം ബജറ്റ് അവതരിപ്പിച്ചത്. കോവിഡ് മഹാമാരി മൂലം കടകളായ കടകളൊക്കെ അടഞ്ഞു കിടന്നപ്പോൾ അടച്ചിട്ടിരുന്ന കടകളിൽ നിന്നും വിൽപന നികുതിയും ജിഎസ്ടിയും കിട്ടും എന്നു വിശ്വസിച്ചാണ് ഡോ. തോമസ് ഐസക് 2021–22 ലെ ബജറ്റ് തയാറാക്കി അവതരിപ്പിച്ചത്.
കടക്കെണിയിലാണ് സർക്കാർ എന്ന് പറയുമ്പോഴും അതിനുള്ള പ്രതിവിധിയും കണ്ടെത്തിയിട്ടുണ്ട്. കൊവിഡ് കാലത്ത് ജനങ്ങളെ കൊള്ളയടിച്ചതിനെക്കൾ ഭീകരമായ കൊള്ളയാണ് ഇപ്പോൾ നടത്തുന്നത്. കേന്ദ്ര സംസ്ഥാനസർക്കാരുകൾ ഇതിൽ കൈയ്യും കെട്ടി നോക്കി നിൽക്കുന്നു എന്ന ആക്ഷേപവും ശക്തമാണ്.
ഒരു ലിറ്റര്‍ പെട്രോളിന് 110 രൂപ, ഒരു ലിറ്റര്‍ ഡീസലിന് 100 രൂപ, പാചകവാതകത്തിന് കത്തുന്ന വിലക്കയറ്റം. രാജ്യത്തെ സമസ്ത വസ്തുക്കളുടെയും വില ഉയരാന്‍ അടിസ്ഥാന കാരണം ഇന്ധന വിലയിലെ കുതിപ്പാണെന്നിരിക്കെ ഇനി താങ്ങാനാവാത്ത വിലക്കയറ്റത്തിന്റെയും
ദുരിതങ്ങളുടെയും കാലമാണ് ഇനി വരാനിരിക്കുന്നത്.
പെട്രോളിനും ഡീസലിനും കഴിഞ്ഞ ഒരാഴ്‌ചയ്‌ക്കിടെ വരുത്തിയ വില വർദ്ധന ആകെ വിലക്കയറ്റത്തിൽ പൊറുതി മുട്ടിയ ജനങ്ങളെ വലയ്ക്കുകയാണ് ചെയ്യുന്നത്. എരിതീയിൽ നിന്ന് വറചട്ടിയിലേക്ക് ജനങ്ങളെ എറിഞ്ഞു കൊടുക്കുകയാണ് എന്നുള്ള ആക്ഷേപമാണ് ഇപ്പോൾ പലമാധ്യമങ്ങളും ഉപയോഗിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന സംസ്ഥാനത്തിന് ഇപ്പോൾ അപ്രതീക്ഷിതമായി കൈനിറയെ കാശ് വാരാനുള്ള അവസരമായി കണ്ട് ഞാൻ ഒന്നും കണ്ടില്ല എന്ന മട്ടിൽ കിട്ടിയ ലോട്ടറിയുമായി മുന്നോട്ട് പോവുകയാണ്.
ഇന്നത്തെ നിലയില്‍ രണ്ടു മാസത്തിനുള്ളില്‍ രാജ്യത്തെ അവശ്യസാധനങ്ങളുടെ വില 20 ശതമാനം വരെ വര്‍ധിക്കുമെന്ന സ്ഥിതി സംജാതമാവുകയാണ്. ഒരു ചായക്ക് 20 രൂപയും ഒരു ഊണിന് 150 രൂപയുമായി ഉയരാവുന്ന വിലക്കയറ്റം. കിലോയ്ക്ക് 50 രൂപയില്‍ താഴെ വിലയുള്ള ഒരു പച്ചക്കറിയും വിപണിയില്‍ കിട്ടാനില്ലാത്തവിധം വില ദുസ്സഹമാകാന്‍ പോകുന്ന സാഹചര്യം. അത്തരം ഭീരകമായ അന്തരീക്ഷമാണ് നിലവിലുള്ളത്.
സംസ്ഥാന സർക്കാരിന്റെ തനത് നികുതി വരുമാനത്തിന്റെ 40 ശതമാനവും പെട്രോളിലും ഡീസലിലും നിന്നാണ്. പ്രതിമാസം 850 കോടിയോളം രൂപയാണ് ലഭിക്കാറുള്ളത്. കഴിഞ്ഞ ഒരാഴ്ചയിലെ വില വർദ്ധനയിലൂടെ പ്രതിമാസം 46 കോടിയിലേറെ രൂപയുടെ അധിക വരുമാനമാണ് സർക്കാരിന് ഇനി കിട്ടാൻ പോകുന്നത്.അതേ സമയം ജനങ്ങളുടെ ഖജനാവ് കാലിയാവും, കൃത്യമായി പറഞ്ഞാൽ സാധാരണ ജനങ്ങളിൽ നിന്നും അധികമായി ചോരുന്നത് 211 കോടി രൂപയും.
യുദ്ധം മൂലം അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില കുതിച്ചുയർന്ന് ബാരലിന് 130 ഡോളറായി ഉയർന്നിരുന്നു. എന്നാൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ചുമത്തുന്ന നികുതിയാണ് യഥാർത്ഥത്തിൽ വില ഭീമമായി കൂടാനിടയാക്കുന്നത്. അടിസ്ഥാന വിലയ്ക്ക് പുറമെ എക്സൈസ് ഡ്യൂട്ടി, ട്രാൻസ്പോർട്ടേഷൻ ചാർജ്ജ്, സെയിൽസ് ടാക്സ്, അഡീഷണൽ സെയിൽസ് ടാക്സ്, സോഷ്യൽ സെക്യുരിറ്റി സെസ്, ഡീലർ കമ്മിഷൻ തുടങ്ങിവ ചേർന്നാണ് പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വിലയിലെത്തുന്നത്.
കേരളത്തിൽ പെട്രോളിന് 30.08% സെയിൽസ് ടാക്സും, ഒരു രൂപ അഡീഷണൽ സെയിൽസ് ടാക്സും ഒരു ശതമാനം സാമൂഹ്യ സുരക്ഷാ സെസും, ഡീസലിന് 22.76% സെയിൽസ് ടാക്സും ഒരു രൂപ അഡീഷണൽ സെയിൽസ് ടാക്സും ഒരു ശതമാനം സാമൂഹ്യസുരക്ഷാസെസും ഉൾപ്പെടെയാണ് വില നിർണ്ണയിക്കുന്നത്. നൂറ് രൂപയ്ക്ക് പെട്രോൾ വിൽക്കുമ്പോൾ സംസ്ഥാനത്തിന് 22.96 രൂപയും, ഡീസലിന് 35.63 രൂപയും ആനുപാതികമായി ലഭിക്കും എന്ന് സാരം.
സംസ്ഥാനത്ത് ഒരു ദിവസം വിറ്റഴിക്കുന്ന പെട്രോളിന്റെയും ഡീസലിന്റെയും അളവ് 116 ലക്ഷം ലിറ്ററാണ്. ഇതനുസരിച്ച് ഒരു രൂപ ഡീസലിലും പെട്രോളിലും കൂടിയാൽ പോലും ദിവസം 25 മുതൽ 30 ലക്ഷം രൂപവരെ സംസ്ഥാനത്തിന് അധികമായി കിട്ടുന്ന ലാഭമായി പറയാം.
കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ സംസ്ഥാനത്ത് പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ ആറു രൂപയിൽ കൂടുതൽ വർദ്ധനവുണ്ടായി. ഇതനുസരിച്ച് ദിവസം കുറഞ്ഞത് 1.53 കോടിരൂപയാണ് സംസ്ഥാന ഖജനാവിലേക്ക് അധികമായി എത്തിയിരിക്കുന്നത്. ഒരു മാസത്തിൽ ഇത് 46 കോടി രൂപയാവും. ഇതിന് പുറമെ, കേന്ദ്രം പിരിച്ചെടുക്കുന്ന എക്സൈസ് നികുതിയിലെ ഒരു വിഹിതവും സംസ്ഥാനത്തിന് കിട്ടും. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇന്ധന വില ഇനിയും കൂടാനാണ് സാദ്ധ്യത മുന്നിലുള്ളത്.
ഓരോ ദിവസവും ഇന്ധനവില കുത്തനെ കയറുമ്പോഴും സാധാരണക്കാരന്റെയും കര്‍ഷകരുടെയും പോക്കറ്റാണ് കീറിക്കൊണ്ടിരിക്കുന്നത്.
സംഘടിതരായ തൊഴിലാളികളുടെയും ഉദ്യോഗസ്ഥരുടെയും ശമ്പളം ഓരോ കാലത്തും വര്‍ധിച്ചുകൊണ്ടിരിക്കും. അതേ സമയം അസംഘടിതരായ കര്‍ഷകരുടെ ജീവിത ദുരിതങ്ങള്‍ സര്‍ക്കാരും അധികാരികളും അറിയുന്നില്ല. കാര്‍ഷികോത്പന്നങ്ങള്‍ക്ക് വിലയില്ലാതിരിക്കെയും വളം, വൈദ്യുതി നിരക്ക് കുത്തനെ ഉയര്‍ത്തി സര്‍ക്കാര്‍ കര്‍ഷകരെ കൊള്ളയടിച്ചുകൊണ്ടിരിക്കുന്നു.
തെരഞ്ഞെടുപ്പുകാലത്ത് മാത്രം നിറുത്തിവെച്ച ഇന്ധന വില വര്‍ധന തെരഞ്ഞെടുപ്പിനു പിന്നാലെ ദിവസവും കുത്തനെ ഉയര്‍ത്തുന്ന
സാഹചര്യത്തിലും ജനങ്ങള്‍ തെരുവില്‍ പ്രതിഷേധിക്കാതെ എല്ലാം സഹിക്കുകയാണ്. ജനങ്ങളെ ഇളക്കാനും ഉണര്‍ത്താനും ഈ രാജ്യത്ത് ശക്തരും സംഘടിതരുമായ പ്രതിപക്ഷം ഇല്ലാതെ പോയതിന്റെ ഗതികേടാണ് ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന ജനവിരുദ്ധ നടപടികള്‍.
നമ്മുടെ സംസ്ഥാനം നികുതി കുറയ്‌ക്കാതെ മുന്നോട്ട് നീങ്ങുകയാണ്. 2018ലാണ് ഏറ്റവുമൊടുവിൽ സംസ്ഥാനം നികുതിയിൽ കുറവ് വരുത്തിയത്. അന്ന് ഡീസിലിന്റെ നികുതി 24.52%ൽ നിന്ന് 22.76%ആയും പെട്രോളിന് 31.8%ൽ നിന്ന് 30.8% ആയും കുറച്ചിരുന്നു. കഴിഞ്ഞ വർഷം നവംബറിൽ കേന്ദ്രസർക്കാർ പെട്രോളിന് 5രൂപയും ഡീസലിന് 10രൂപയും കുറച്ചിരുന്നു. എന്നാൽ അന്ന് സംസ്ഥാനം നികുതി കുറച്ചില്ല എന്നതിൽ ഏറെ ആക്ഷേപം കേട്ടിരുന്നതാണ്.
https://www.facebook.com/Malayalivartha



























