കേരളത്തിനുള്ള മണ്ണെണ്ണ വിഹിതവും വെട്ടിക്കുറച്ചു... സംസ്ഥാനത്ത് 59 രൂപയ്ക്കാണ് ഒരു ലിറ്റര്‍ മണ്ണെണ്ണ നല്‍കുന്നത്; ഇത് 81 രൂപയായി ഉയരും

ഇന്ധന,പാചക വില വര്‍ധനവിന് പിന്നാലെ കേരളത്തിനുള്ള മണ്ണെണ്ണ വിഹിതവും വെട്ടിക്കുറച്ചു. 40 ശതമാനം വിഹിതമാണ് വെട്ടിക്കുറച്ചത്. ലിറ്ററിന് ഈ മാസം 22 രൂപ കൂടി വര്‍ധിക്കും. 59 രൂപയായിരുന്നത് 81 രൂപയാണ് ഇനി ഒരു ലിറ്ററിന് നല്‍കേണ്ടി വരിക. മൊത്ത വ്യാപാര വില 77 രൂപയായി ഉയര്‍ന്നിട്ടുണ്ട്.നിലവില്‍ 2021-2022ല്‍ 6480 കിലോ ലിറ്ററായിരുന്നു സംസ്ഥാനത്തിനുള്ള മണ്ണെണ്ണ വിഹിതം.
ഇത് ഈ ക്വാര്‍ട്ടറില്‍ 3888 കിലോലിറ്ററായി കുറച്ചു. മണ്ണെണ്ണയ്ക്ക് കഴിഞ്ഞ ഫെബ്രുവരി രണ്ട് മുതല്‍ അഞ്ച് ശതമാനം അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി ഏര്‍പ്പെടുത്തിയിരുന്നു. ഇതാണ് ഈ ക്വാര്‍ട്ടറിലെ വലിയ വില വര്‍ധനവിന് കാരണം. ഈ വര്‍ഷത്തെ ആദ്യ ക്വാര്‍ട്ടറിലെ (ഏപ്രില്‍, മെയ്, ജൂണ്‍) പൊതുവിതരണത്തിനുള്ള മണ്ണെണ്ണ വിലയാണ് കുത്തനെ കൂട്ടിയത്.
കഴിഞ്ഞ ഫെബ്രുവരിയില്‍ മണ്ണെണ്ണ വില ലിറ്ററിന് എട്ട് രൂപ കൂട്ടിയിരുന്നു. എന്നാല്‍ സംസ്ഥാനം നേരത്തെ മണ്ണെണ്ണ സ്‌റ്റോക്ക് ചെയ്തിരുന്നതിനാല്‍ വര്‍ധിച്ച വില ഗുണഭോക്താക്കളില്‍നിന്ന് ഈടാക്കിയിരുന്നില്ല. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഘട്ടം ഘട്ടമായാണ് മണ്ണെണ്ണയുടെ വില ഇരട്ടിയായി കൂട്ടിയത്.
https://www.facebook.com/Malayalivartha



























