കേരളത്തില്‍ റമസാന്‍ വ്രതാരംഭം നാളെ... പുതുപ്പേട്ടയിലാണ് മാസപ്പിറ കണ്ടത്; പരപ്പനങ്ങാടി ബീച്ചില്‍ മാസപ്പിറവി കണ്ടതായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍

കേരളത്തില്‍ റമസാന്‍ വ്രതാരംഭം നാളെയെന്ന് സ്ഥിരീകരണം. തെക്കന്‍ കേരളത്തില്‍ നാളെ മുതല്‍ റമസാന്‍ വ്രതാരംഭമെന്ന് പാളയം ഇമാം ഡോ.വി.പി സുഹൈബ് മൗലവി പറഞ്ഞു. പരപ്പനങ്ങാടി ബീച്ചില്‍ മാസപ്പിറവി കണ്ടതായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു. ഇതോടെ ഉത്തേരന്ത്യയിലും നാളെമുതല്‍ വ്രതം ആരംഭിക്കും . തമിഴ്‌നാട് പുതുപ്പേട്ടയിലാണ് മാസപ്പിറ കണ്ടത്.
മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ യുഎഇയിലും സൗദിയിലും ഇന്ന് റമസാന്‍ ആരംഭിച്ചു. സുദൈറില്‍ മാസപ്പിറവി കണ്ടതിനാലാണ് സൗദിയില്‍ ശനിയാഴ്ച റമസാന്‍ ഒന്നായത്.
ഹോത്ത സുദൈര്‍ എന്നിവിടങ്ങളിലാണ് മാസപ്പിറവി ദൃശ്യമായത്. അതേസമയം രാജ്യത്തെവിടെയും റമദാന്‍ മാസപ്പിറവി കാണാത്തതിനെ തുടര്‍ന്ന് ഒമാനില്‍ റമദാന്‍ ഒന്ന് ഞായറാഴ്ച ആയിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ഒരു മാസം നീണ്ടു നില്‍ക്കുന്ന റമദാനിലെ വ്രതം വരാനിരിക്കുന്ന പതിനൊന്നു മാസത്തേക്കുള്ള ധാര്‍മ്മികആത്മീയ ഊര്‍ജ്ജം കൈവരിക്കുന്നതായിരിക്കണം. കഴിഞ്ഞ കാലങ്ങളില്‍ വന്നുപോയ വീഴ്ചകളും അരുതായ്മകളും പരിഹരിച്ചു ഒരു പുതിയ മനുഷ്യനായി ഓരോ നോമ്പുകാരനും മാറണം. ആ മാറ്റം ലോകജനതക്ക് അനുഭവിക്കാന്‍ സാദ്ധ്യമാകണം.
അരുതായ്മകളില്‍ നിന്നും അധാര്‍മ്മികതയില്‍ നിന്നും മനുഷ്യനെ തടയാന്‍ അവന്‍ ആര്‍ജിച്ച അദൃശ്യമായ ദൈവിക ബോധത്തോളം ശക്തമായ മറ്റൊന്നുമില്ല.. അങ്ങിനെ ആരാധനയിലൂടെ സ്‌നേഹത്തിന്റെയും സഹവര്‍തിത്വത്തിന്റെയും ധാര്‍മികതയുടെയും ഒരു ലോകം ഉണ്ടാകണമെന്ന് ഇസ്‌ലാം ആഗ്രഹിക്കുന്നു. ആ മനുഷ്യനെയും സമൂഹത്തെയും രൂപപ്പെടുത്താനാണ് വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണ്ണമായ റമദാന്‍ മാസത്തിലെ വ്രതം കൊണ്ട് പ്രപഞ്ച സ്രഷ്ടാവ് ഉദ്ദേശിച്ചത്.
https://www.facebook.com/Malayalivartha



























